Connect with us

അഭിനയരംഗത്ത് ക്യാപ്റ്റന്റെ പരിചയം മിലിട്ടറി ബാരക്കുകളിലെ ലഘുനാടകങ്ങളിൽ നിന്നായിരുന്നു

തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത “പാലിയത്തച്ചൻ” എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ

 32 total views,  2 views today

Published

on

Gopala Krishnan

ചെകുത്താനും പാലിയത്തച്ചനും

തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത “പാലിയത്തച്ചൻ” എന്ന പരമ്പരയിൽ കേന്ദ്രകഥാപാത്രത്തെ ക്യാപ്റ്റൻ രാജു അവതരിപ്പിച്ചത് നിങ്ങളിൽ Malayalam actor Captain Raju passes away | Entertainment News,The Indian Expressപലരും ഇന്നും ഓർക്കുന്നുണ്ടാകും. അരിങ്ങോടറും പത്രോസും പവനായിയും ആഗസ്ത് 1ലെ കില്ലറും പോലെത്തന്നെ ഓർത്തിരിക്കേണ്ട ക്യാപ്റ്റൻ രാജുവിൻ്റെ ഗംഭീര പ്രകടനമാണ് ദൂരദർശൻ്റെ നിലവറയിലെങ്ങോ ചുരുണ്ടുകൂടി കിടക്കുന്നത്. ക്യാപ്റ്റൻ രാജുവിൻ്റെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന്, സിനിമയിൽ വരുന്നതിനു മുമ്പ് ധാരാളം നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജു ഡാനിയേലിനെ കുറിച്ച് ചിലത് പങ്കുവയ്ക്കാം..

21ആം വയസ്സിൽ മിലിട്ടറിയിൽ ചേർന്ന ആളായിരുന്നു രാജു ഡാനിയേൽ.. അതും ഒരു വാശിയുടെ പുറത്ത്.. രാജുവിന്റെ അച്ഛനും അമ്മയും അധ്യാപകരാരുന്നു.. രാജു ഉൾപ്പടെ അവർക്കു ഏഴു മക്കൾ. ഇവരിൽ രാജു ഒഴികെ മറ്റെല്ലാവരും നന്നായി പഠിയ്ക്കുന്നവരും.. രാജുവിന്റെ സഹോദരിമാർ സംസ്ഥാനത്തിൽ ഒന്നാം റാങ്ക് നേടിയവരും.. സ്‌കൂളിൽ പഠിച്ചിരുന്ന നാളുകളിൽ സത്യനും നസീറും ആയിരുന്നു രാജുവിന് പുസ്തകങ്ങളെക്കാൾ പ്രിയം. അതിനാൽ തന്നെ രാജുവിന് സെക്കന്റ് ക്‌ളാസിൽ കൂടുതലൊന്നും കിട്ടിയ ചരിത്രമില്ല. പരീക്ഷകളിൽ രാജുവിന് കിട്ടിയ മാർക്ക് കണ്ട് ക്ഷുഭിതനായ അപ്പച്ചൻ, “കൂലിപ്പട്ടാളത്തിൽ ചേരാനുള്ള മാർക്ക് പോലും ഇല്ലല്ലോടാ..!” എന്ന് അധിക്ഷേപിച്ചു.. അപ്പോഴത്തെ ദേഷ്യത്തിലാണ് അച്ഛൻ അങ്ങനെ പറഞ്ഞതെങ്കിലും രാജുവിന് അതൊരു അഭിമാനക്ഷതമായി തോന്നി.. ആ ദേഷ്യത്തിൽ പട്ടാളത്തിൽ ചേരാൻ അപേക്ഷ അയച്ചു. കഠിനമായി പരിശീലനം നടത്തി. ഒടുവിൽ ബോംബെയിൽ രാജുവിന് സെലെക്ഷൻ കിട്ടുകയും റൂർക്കിയിൽ പരിശീലനത്തിന് അയയ്ക്കുയും ചെയ്തു. മകൻ പട്ടാളത്തിൽ ചേർന്ന വിവരം രാജുവിന്റെ അപ്പച്ചനെ ഏറെ വിഷമിപ്പിച്ചു. 1971ൽ ആയിരുന്നു രാജു ഡാനിയേൽ കമ്മീഷൻ കിട്ടി ക്യാപ്റ്റൻ രാജു ഡാനിയേൽ ആകുന്നത്.. 6 വർഷം മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് സേനയിൽ നിന്നും ക്യാപ്റ്റൻ മടങ്ങിയത്.. അതിനിടയിൽ അദ്ദേഹം വിവാഹവും കഴിച്ചു.

അഭിനയരംഗത്ത് ക്യാപ്റ്റന്റെ പരിചയം മിലിട്ടറി ബാരക്കുകളിലെ ലഘുനാടകങ്ങളിൽ നിന്നായിരുന്നു തുടങ്ങിയത്.. ഷേക്സ്പിയർ സ്‌കിറ്റുകൾ, മറ്റ് ഇംഗ്ലീഷ് നാടകങ്ങളും അവിടെ അവതരിപ്പിച്ചിരുന്നു.. ചെറുപ്പം മുതലേ അഭിനയത്തോട് അഭിനിവേശം പ്രകടിപ്പിച്ചിരുന്ന രാജു, ആദ്യം ബോംബെ അമേച്വർ ഗ്രൂപ്പിന്റെയും പിന്നീട് പ്രതിഭ തിയറ്റേഴ്സിന്റെയും പ്രധാന നടനായി മാറി. എൻ എൻ പിള്ളയുടെ “ഈശ്വരൻ അറസ്റ്റിൽ” ആയിരുന്നു രാജു വേഷമിട്ട ആദ്യ സീരിയസ് നാടകം.. അതിൽ ചെകുത്താന്റെ വേഷമായിരുന്നു രാജുവിന്.. ആ നാടകത്തിൽ, ഈശ്വരനെക്കാൾ “സുന്ദരൻ ” ചെകുത്താൻ ആയിരുന്നു.. മരിച്ച് പരലോകത്തെത്തുന്ന ആത്മാക്കൾ സുന്ദരനായ ചെകുത്താനെ കണ്ട് അതാണ് ഈശ്വരൻ എന്ന് തെറ്റിദ്ധരിച്ച് അയാളുടെ അടുത്തേക്ക് പോകുകയാണ്.. പ്രൊഫഷണൽ നടന്മാരോട് കിടപിടിക്കുന്ന രീതിയിൽ രാജു ആ വേഷം ഭംഗിയാക്കി.

തുടർന്ന് കാഹളം എന്ന നാടകവും, എസ് എൽ പുരം സദാനന്ദൻ രചിച്ച അനേകം നാടകങ്ങളിലും ക്യാപ്റ്റൻ പ്രധാന നടനായി.. ആദ്യ നാടകത്തിലെ ചെകുത്താൻ റോൾ ശ്രദ്ധിയ്ക്കപ്പെട്ടതോടെ നാടകവേദിയിൽ ക്യാപ്റ്റന് കൂടുതൽ ലഭിച്ചതും നെഗറ്റീവ് കഥാപാത്രങ്ങൾ. ആ ഒരു ഇമേജ് കാരണം സിനിമയിലും കുറേക്കാലം ക്യാപ്റ്റൻ വില്ലനായി.. മധു സാറിൻ്റെ “രതിലയം” പോലുള്ള സിനിമകൾ വില്ലനിസത്തിനു പുതിയ ഭാവം പകർന്നെങ്കിലും, അതിൽ നിന്നൊരു മോചനം ക്യാപ്റ്റന് ലഭിച്ചത് എം ടിയിലൂടെ ആയിരുന്നു. തുടർന്നങ്ങോട്ടുള്ള ക്യാപ്റ്റൻ്റെ വീരഗാഥകൾ സുപരിചിതമല്ലോ!!

ക്യാപ്റ്റൻ രാജുവിൻ്റെ വിവിധ അഭിമുഖങ്ങളിൽ നിന്നും അറിഞ്ഞ വിവരങ്ങളാണ് ഞാനിവിടെ ചേർത്തിട്ടുള്ളത്. തിരുവനന്തപുരം ദൂരദർശൻ എന്നെങ്കിലു പാലിയത്തച്ചനെ ഡിജിറ്റൽ ഫോർമാറ്റിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.. ക്യാപ്റ്റൻ രാജുവിന് ഓർമ്മപ്പൂക്കൾ..!

 33 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement