എന്താണ് കാർ ബൂട്ട് വിൽപ്പന ?

പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ ജനകീയമായ ഒരു സംരംഭമാണ് കാർ ബൂട്ട് വിൽപ്പന .കാർ ബൂട്ട് സെയിൽ എന്നത് കാറിൽ കൊണ്ടുവന്ന് ബൂട്ട് വിൽക്കുന്ന പരിപാടിയല്ല . നമ്മൾ കാറിൻ്റെ ഡിക്കിയെന്ന് വിളിക്കുന്ന പിന്നാമ്പുറത്തിനെ ഇംഗ്ലീഷ് ഭാഷയിൽ ബൂട്ട്, ട്രങ്ക് എന്നൊക്കെയാണ് വിളിക്കുന്നത്. അതായത് കാറിൻ്റെ ബൂട്ടിൽ വാരിയിട്ടു കൊണ്ടുവന്ന് അതുയർത്തി വച്ച് വിൽക്കുന്ന പരിപാടിയാണ് ബൂട്ട് സെയിൽ.
നമ്മുടെ വീട്ടിൽ സ്ഥലം മിനക്കെടുത്തി കിടക്കുന്ന ആവശ്യമില്ലാത്ത എന്തും ഇത്തരം സെയിലുകളിലൂടെ വിറ്റഴിക്കാം.

പുസ്തകങ്ങൾ, ഗൃഹോപകരണങ്ങൾ, ഫർണ്ണിച്ചറുകൾ, കമ്പ്യൂട്ടറുകൾ, മ്യൂസിക് സിസ്റ്റം, ടെലിവിഷനുകൾ, കളിപ്പാട്ടങ്ങൾ, ഡ്രസ്സുകൾ, ആവശ്യമില്ലാത്ത പഴന്തുണി തുടങ്ങിയവയെല്ലാം .എന്തിന് പറയുന്നു ഇവയെല്ലാം വാരിക്കൂട്ടി ഇട്ടോണ്ട് വരുന്ന കാറു വരെ ഇത്തരം മേളകളിൽ വിറ്റഴിക്കാം.വിൽക്കുന്ന സാധനങ്ങൾ പഴയതാകണമെന്ന് നിർബന്ധമില്ല. നിങ്ങൾ സ്വന്തമായി നിർമ്മിക്കുന്ന അച്ചാറോ ,ടീ ഷർട്ടോ, ചിരവയോ, വരെ നിങ്ങൾക്ക് കാർ ബൂട്ട് സെയിലിൽ വിൽക്കാം.അപ്പോൾ വീണ്ടും ഒരു സംശയം വരാം. ഈ പഴന്തുണി ഇതാര് മേടിക്കാനാണെന്ന്.

പഴന്തുണികൊണ്ട് നല്ല ഒന്നാം തരം ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന വിദ്യ യൂ ട്യൂബിൽ നോക്കിയാൽ കാണാം. കോട്ടൺ വെസ്റ്റിനാണെങ്കിൽ ഭയങ്കര വില! അതിനാൽ വർക്ക്ഷോപ്പുകളിലെ മെക്കാനിക്കുകളും , പെയിൻ്റർമാരുമെല്ലാം ധാരാളം പഴന്തുണി കൈ തുടയ്ക്കാൻ ഉപയോഗിക്കുന്നുണ്ട്. തുണി സഞ്ചി ഉണ്ടാക്കുന്നവരും പഴന്തുണി തപ്പി നടക്കുന്നുണ്ട്.ഇങ്ങനെ നമുക്കാവശ്യമില്ലാത്ത എന്തും ഏതും വിൽക്കാവുന്നതും, കുറഞ്ഞ വിലയിൽ കിട്ടുമെന്നതിനാൽ ധാരാളം ബയേഴ്സും വരുന്ന വൻ മേളകളാണ് വിദേശങ്ങളിലെ കാർ ബൂട്ട് സെയിലുകൾ.ബൂട്ട് സെയിലുകൾക്ക് ചില അടിസ്ഥാന പ്രമാണങ്ങൾ ഉണ്ട്.

സത്യസന്ധത.

വിൽക്കുന്ന ഉൽപ്പന്നത്തിൻ്റെ പ്രവർത്തനക്ഷമത /ഉപയോഗക്ഷമത സത്യസന്ധമായി വിവരിക്കണം. ഉദാഹരണമായി പുതിയത് പോലിരിക്കുന്ന ഒരു ലാപ് ടോപ്പ് ചിലപ്പോൾ ഒരു മണിക്കൂർ ഓടിയാൽ ഓഫായി പോകുന്നതായിരിക്കും. ഈ തകരാർ മൂലമാണ് നമ്മൾ വിൽക്കുന്നത്. കുറഞ്ഞ വിലയ്ക്ക് കൊടുത്താലും ഈ തകരാർ പറഞ്ഞ് കൊടുക്കുന്നത് മാന്യതയാണ്.

⚡ന്യായമായ വില പറയുക.
⚡ പ്രതീക്ഷിക്കുന്ന വിലയുടെ പ്രൈസ് ടാഗ് ഒട്ടിക്കുക.
⚡വിലപേശൽ അനുവദിക്കുക. വില ചേർന്നാൽ കൊടുത്താൽ മതി.
⚡ നമ്മൾ വിൽക്കുന്ന സാധനം പായ്ക്ക് ചെയ്ത് കൊടുക്കുക.
⚡വാക്ക് തർക്കം ഒഴിവാക്കുക.
⚡വിൽപ്പനയ്ക്ക് ഒറ്റക്ക് വരരുത്. 2 പേരായി വരുക. ഒരാൾ സെയിലിൽ നിൽക്കുമ്പോൾ മറ്റയാൾക്ക് ചുറ്റിക്കറങ്ങി ട്രെൻഡുകൾ മനസിലാക്കാം.
⚡ സെയിലിന് വരുന്ന പരിചയക്കാരിൽ നിന്നും കടം വാങ്ങരുത്, കടം കൊടുക്കരുത്.
⚡സ്വയം ഉറപ്പില്ലാത്ത ഒരു സാധനത്തിനും, ഗ്യാരണ്ടി വാറൻ്റികൊടുക്കരുത് / പ്രതീക്ഷിക്കരുത്.

വാൽ കഷ്ണം

ബൂട്ടില്ലാത്ത കാറുള്ളവർ പേടിക്കേണ്ട അവർക്കായി ബോണറ്റിൽ വച്ചു വിൽക്കാനുള്ള ബോണറ്റ് സെയിൽ കൂടി ഉണ്ട്.

You May Also Like

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ???? പെൺകുട്ടികൾ…

ആരാണ് അഘോരികൾ ? ഇവർക്ക് അമാനുഷിക ശക്തികൾ ഉണ്ടോ ?

അറിവുകൾക്ക് കടപ്പാട്  പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്തഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും…

ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്നുവന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന ചിലർ

അറിവ് തേടുന്ന പാവം പ്രവാസി ജീവിതത്തിൽ പരാജയപ്പെട്ടിടത്ത് നിന്ന് ഉയർന്ന് വന്ന് മറ്റുള്ളവർക്ക് ആവേശം പകർന്ന…

ഉല്‍ക്കാശിലകൊണ്ട് ബാഗ്, വിലയറിഞ്ഞാൽ ഞെട്ടും

Anoop Nair ഉല്‍ക്കാശിലകൊണ്ട് ബാഗ് ! പലപ്പോഴും ഫാഷന്‍ രംഗത്തെ വന്‍കിട കമ്പനികള്‍ പുറത്തിറക്കുന്ന പുത്തന്‍…