ദുഷിച്ച ജാതിവ്യവസ്ഥ ഹിന്ദു മതത്തിൻറെ മാത്രം സവിശേഷത അല്ല

0
142

K Jennifer

ജാതി വിഭജനം
ഋഗ്വേദത്തിലെ പുരുഷ സൂക്തം ആണ് വർണ്ണത്തെ (ജനനം അഥവാ ജാതി അധിഷ്ഠിത വിഭാഗം) സംബന്ധിച്ച ആദ്യ പരാമർശമുള്ളത്… ഉപനിഷത്തുകളിൽ ബ്രഹ്മചര്യം ,ഗാർഹ്യസ്ത്യം, വാനപ്രസ്ഥം ,സന്ന്യാസം തുടങ്ങിയ നാല് ജീവിത ഘട്ടങ്ങൾ ധർമ്മം (കടമകൾ ) ,സമ്പത്ത് , കാമം , മോക്ഷം എന്നീ ജീവിത ലക്ഷ്യങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു . ഇവയിൽ ഉപനിഷത്തുകൾ സന്യാസ ആശ്രമത്തിന് പരമാവധി മൂല്യം അവകാശപ്പെടുന്നു ,മോക്ഷം ആകട്ടെ ജീവിതത്തിലെ ഏറ്റവും ഉന്നതമായ ലക്ഷ്യമായി പരിഗണിക്കുന്നു .

പ്രസിദ്ധ ഹിന്ദു ഗ്രന്ഥങ്ങളായ രാമായണം, മഹാഭാരതം, ഭഗവത് ഗീത എന്നിവയിൽ വർണ്ണാശ്രമ വ്യവസ്ഥയെ ഉയർത്തി കാട്ടുന്നുണ്ട്.,പ്രശസ്ത ഹിന്ദുമത ദാർശനികനായ ശങ്കരനും വർണ്ണാശ്രമ വ്യവസ്ഥയുടെ പിന്തുണക്കാരൻ ആണ് ..അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ശൂദ്രന്മാർക്ക് വിജ്ഞാനം ആർജിക്കാൻ പാടുള്ളതല്ല .എന്നാൽ മനുസ്മൃതിയിലാണ് വർണാശ്രമ ധർമങ്ങൾ വളരെ വിശദമായി തുറന്നുകാട്ടപ്പെടുന്നത് .. മനുസ്മൃതി ഹിന്ദുധർമ്മ ശാസ്ത്രങ്ങളിൽ പ്രധാനമാണ് ..

മനുസ്മൃതിയുടെ ആദ്യ അദ്ധ്യായത്തിൽ തന്നെ ബ്രഹ്മാവിൻറെ വായിൽനിന്ന് ബ്രാഹ്മണരേയും കൈകളിൽനിന്ന് ക്ഷത്രിയരേയും തുടകളിൽ നിന്നും വൈശ്യരേയും ,പാദങ്ങളിൽ നിന്ന് ശൂദ്രരേയും സൃഷ്ടിച്ചു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് … ഈ പ്രപഞ്ച സൃഷ്ടാവായ ബ്രഹ്മാവ് തന്നെയാണ് മനുസ്മൃതിയെ സൃഷ്ടിച്ചതെന്നും ഈ സ്മൃതി മനുവിനെ പഠിപ്പിച്ചതൊന്നും മനു തന്നെ വ്യക്തമാക്കുന്നുണ്ട് .ബ്രാഹ്മണർ സർവ്വലോകത്തിന്റെയും യജമാനസ്ഥരാണ് , അവർ ബ്രഹ്മാവിന് വായിൽനിന്നു ജനിച്ചതിനാലും , ദേവന്മാർക്കും മരിച്ചവർക്കും ഭക്ഷണം എത്തിക്കാൻ ഉള്ള പോസ്റ്റോഫീസുകൾ ആണ് ബ്രാഹ്മണർ , ദേവതകളും മരിച്ചവരും ബ്രാഹ്മണരുടെ വഴിയാണ് ഭക്ഷണം സ്വീകരിക്കുന്നത് . അതിനാൽ ആർക്കും ബ്രാഹ്മണരെക്കാൾ ഉന്നതർ ആകാൻ കഴിയില്ല ..
വർണ്ണം തന്നെയാണ് ജാതി എന്ന ധാരണ തെറ്റാണ് വർണ്ണം എന്നാൽ നിറം, തരം, ജാതി വർഗം എന്ന് ഉണ്ടെങ്കിലും അടിസ്ഥാനപ്രമാണം ചാതുർവർണ്യമാണ് .

ഹിന്ദു മതത്തിൻറെ മാത്രം സവിശേഷത അല്ല ജാതി മുസ്‌ലിങ്ങൾക്കിടയിലെ ഷിയാ ,സുന്നി, മുജാഹിദ്, അഹമ്മദീയ തുടങ്ങിയ വിഭജനങ്ങൾ ജാതി വിഭജനങ്ങൾ തന്നെയാണ് … ക്രിസ്ത്യാനികൾക്കിടയിലും ജാതീയത ശക്തമാണ് കത്തോലിക്കർ ഇതരവിഭാഗങ്ങളുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല .. ഓർത്തഡോക്സ് ,യാക്കോബായ തുടങ്ങിയവ കൂടാതെ സാൽവേഷൻ ആർമി ,പെന്തക്കോസ്ത് വിഭാഗങ്ങൾ മുതലായവ പരസ്പരം ശത്രുതാപരമാണ് .എല്ലാ വിഭാഗങ്ങളിലും പെട്ട ദളിതർ ആകട്ടെ കടുത്ത അയിത്തം അനുഭവിക്കുന്നവരുമാണ് .ജാതിമത ദൈവങ്ങൾക്ക് അതീതമായി ഉയിർകൊണ്ട ബുദ്ധമതം പോലും ജീർണിച്ച് ഹീനയാനവും മഹായാനവും ആയി വേർതിരിഞ്ഞ് ഫലത്തിൽ ജാതീയത തന്നെ .