എന്താണ് കത്തീറ്റർ ?

അറിവ് തേടുന്ന പാവം പ്രവാസി

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സി ക്കുന്നതിനോ , ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാണ് കത്തീറ്ററുകൾ. ശരീരത്തിലേക്ക് ദ്രാവകങ്ങൾ നിക്ഷേപിക്കാനോ പുറത്തെടു \ക്കാനോ ഇത് ഉപയോഗിക്കുന്നു. ഹൃദയം, യൂറോളജിക്കൽ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, ന്യൂറോ വാസ്കുലർ, ഒഫ്താൽമിക് ആപ്ലിക്കേഷനുകൾക്കായി കത്തീറ്ററുകൾ ക്രമീകരിക്കാൻ കഴിയും. ഒരു കത്തീറ്റർ ചേർക്കുന്ന പ്രക്രിയ “കത്തീറ്ററൈസേഷൻ” ആണ്. മിക്ക ഉപയോഗങ്ങളിലും കത്തീറ്റർ എന്നത് നേർത്തതും വഴക്കമുള്ളതുമായ ഒരു ട്യൂബ് (“സോഫ്റ്റ്” കത്തീറ്റർ) ആണ്.

എന്നിരുന്നാലും ആപ്ലിക്കേഷനെ ആശ്രയിച്ച് വ്യത്യസ്ത തലത്തിലുള്ള കാഠിന്യത്തിൽ കത്തീറ്ററുകൾ ലഭ്യമാണ്. ശരീരത്തിനുള്ളിൽ താൽക്കാലികമായോ , ശാശ്വതമായോ അവശേഷിക്കുന്ന ഒരു കത്തീറ്ററിനെ “ഇൻ‌വെല്ലിംഗ് കത്തീറ്റർ” എന്ന് വിളിക്കാം. സ്ഥിരമായി ചേർത്ത കത്തീറ്ററിനെ “പെർംകാത്ത്” എന്ന് വിളിക്കാം. മൂത്രമൊഴിക്കു ന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ അല്ലെങ്കിൽ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മൂത്രാശയത്തിൽ നിന്ന് മൂത്രം കളയാനും ശേഖരിക്കാനും യൂറിനറി കത്തീറ്റർ ഉപയോഗിക്കുന്നു.

പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ് കത്തീറ്ററിന്റെ ഉപയോഗം. മൂത്രനാളിയില്‍ ഘടിപ്പിക്കുന്ന പ്പൈിലൂടെ യൂറിന്‍ പാസ് ചെയ്യാന്‍ ഉപയോഗിക്കുന്ന കുഴലിനെയാണ് കത്തീറ്റര്‍ എന്നു പറയുന്നത്.

മൂത്രം പോകാന്‍ കുഴലിടേണ്ടി വരുന്ന പല അവസരങ്ങളുമുണ്ട്. കിടപ്പിലായ രോഗികള്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വലിപ്പം കൂടി മൂത്രതടസം ഉണ്ടായ പുരുഷന്‍മാര്‍, ബോധക്ഷയം വന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ അങ്ങനെ കുറേ വിഭാഗം പേര്‍. കത്തീറ്റര്‍ ഇടുന്ന പ്രക്രിയയും എടുക്കുന്ന പ്രക്രിയയും അണുബാധ ഒഴിവാക്കാനുള്ള അതീവ സൂക്ഷ്മതയോടെ ചെയ്യുന്നതാണ്. എന്നാല്‍ പോലും ശരീരത്തിനകത്ത് നിലനില്‍ക്കുന്ന പൈപ്പ് അണുബാധ ഉണ്ടാകാനുള്ള ഉത്തമ കാരണമാണ്.
കത്തീറ്റര്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ രോഗികള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

⚡നിര്‍ബന്ധിതാവസ്ഥകളില്‍ മാത്രമേ കത്തീറ്റര്‍ ഇടാറുള്ളൂ. ഇട്ട് കഴിഞ്ഞാല്‍, കൃത്യമായി രണ്ടു നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കത്തീറ്ററിന് ചുറ്റുഭാഗവും വൃത്തിയാക്കി കൊടുക്കണം.
⚡ആ ഭാഗത്തെ രോമവളര്‍ച്ച കൃത്യമായി നീക്കണം.
⚡യാതൊരു കാരണവശാലും കത്തീറ്റര്‍ രോഗിയോ , പരിചാരകരോ വലിച്ച് പുറത്തെടുക്കാന്‍ ശ്രമിക്കരുത്. അതെടുക്കാനുള്ള ശരിയായ രീതിയിലല്ലാതെ വലിച്ചെടുത്താല്‍, മൂത്രസഞ്ചിയും മൂത്രനാളിയും തകര്‍ന്ന് സാരമായ ഭവിഷ്യത്തുണ്ടാകാം.
⚡കിടപ്പിലായ, കത്തീറ്റര്‍ ഇട്ട രോഗിക്ക് ദാഹം കുറവായിരിക്കു മെന്നത് നേര്. പക്ഷേ, നിര്‍ബന്ധമായും രോഗി ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. അല്ലെങ്കില്‍, മൂത്രപ്പഴുപ്പ് ഉണ്ടായി രോഗിക്ക് കടുത്ത വിറയലോടും നടുവേദനയോടും , ഛര്‍ദ്ദിയോടും കൂടിയ പനി വരാനുള്ള സാധ്യത വളരെയേറെ. ആശുപത്രിയില്‍ അഡ്മിറ്റാവേണ്ടി വരുന്ന സ്ഥിതി സംജാതമാവാം.
⚡യൂറോബാഗ് പകുതി നിറഞ്ഞാല്‍ മൂത്രമൊഴിവാക്കുക.ബാഗ് നിറഞ്ഞ് ആ ഭാരം കൊണ്ട് കത്തീറ്റര്‍ വലിഞ്ഞ് നില്‍ക്കുന്നത് ഒഴിവാക്കാം. മൂത്രമെടുത്ത് കളയുമ്പോള്‍ ദുര്‍മുഖവും സുഖമില്ലാത്ത പരാമര്‍ശങ്ങളും ഒഴിവാക്കാം.
⚡കത്തീറ്റര്‍ മാറാന്‍ ഡോക്ടര്‍ പറഞ്ഞ ഇടവേളകള്‍ കൃത്യമായി പാലിക്കുക. കത്തീറ്ററുണ്ടായിട്ടും മൂത്രം ലീക്ക് ചെയ്യുന്ന അവസ്ഥയുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
⚡ഒരേ കിടപ്പില്‍ രോഗിയെ കിടത്തരുത്.ഓരോ അര മണിക്കൂറിലും തിരിച്ചും മറിച്ചും കിടത്താന്‍ ശ്രദ്ധിക്കുക. ബെഡ്സോറുകള്‍ തടയേണ്ടത് രോഗിയോടുള്ള എറ്റവും വലിയ കടമയാണ്.ബെഡ്സോറുണ്ടാക്കുന്ന അസ്വസ്ഥത, വേദന, അണുബാധ എന്നിവയെല്ലാം തന്നെ രോഗിയെ തളര്‍ത്തും.
⚡കൃത്യമായ ഇടവേളകളില്‍ അവരെ കുളിപ്പിക്കുക, വസ്ത്രം മാറുക, അവരുടെ മുറി വൃത്തിയാക്കുക, അവരോട് കൂടെ സമയം ചെലവഴിക്കുക.”ഭാരമായി” എന്ന ചിന്ത അവര്‍ക്ക് വരരുത്.
⚡മൂത്രം വന്നു ചേരുന്ന ബാഗിലെ പഴുപ്പും, ചുവന്നും തൊലി പോയി പഴുത്തൊലിച്ചുമുള്ള സ്വകാര്യഭാഗവുമൊന്നും അത്ര കാണാക്കാഴ്ചകളല്ല. ബാഗില്‍ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞാലോ, പഴുപ്പ് പോലെയോ തൈര് പോലെയോ കണ്ടാലോ രക്തമോ നിറവ്യത്യാസമോ കണ്ടാലോ ഉടന്‍ വൈദ്യസഹായം തേടുക. പനിയും അവഗണിക്കരുത്.

You May Also Like

എന്താണ് പ്രേതം ?

സർവ്വേകൾ പ്രകാരം 45 ശതമാനത്തോളം ആളുകൾ പ്രേതങ്ങളിലും, ആത്മാക്കളിലും, അതീന്ദ്രിയാനുഭവങ്ങളിലും വിശ്വസിക്കുന്നുവെന്നുമാണ് കണക്ക്.

ഗവണ്മെന്റ് പറയുന്നു വിശ്രമിക്കാൻ, സൗത്ത് കൊറിയൻ തൊഴിലാളികൾ പറയുന്നു വേണ്ടന്ന്

ജോലി ഇത്രവേണ്ട അല്പം വിശ്രമം ആകാം അറിവ് തേടുന്ന പാവം പ്രവാസി മടിയൻമാരായ ജോലിക്കാരെക്കൊണ്ട് പൊറുതി…

‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന പ്രയോഗത്തിന് പിന്നിലെ കഥയെന്ത് ?

ഒരു സംഭവം നടന്നാൽ അതിന്റെ ബാഹ്യപരിശോധനയിൽ അത് ചെയ്തത് ഇന്നയാളാകാനേ സാധ്യതയുള്ളൂ എന്നൂഹിച്ചു പറയുന്ന ഏർപ്പാടാണിത്.

ച്യുയിങ്ങ്ഗം വിഴുങ്ങിയാല്‍, നരച്ച മുടി പിഴുതെടുത്താല്‍: ചില അബദ്ധ ധാരണകള്‍ !

ആഹാരം ആയാലും ആരോഗ്യമായാലും നമ്മള്‍ ഇന്നും വിശ്വസിച്ചു പോരുന്ന ചില അബദ്ധ ധാരണകള്‍ ഉണ്ട്