വരാനിരിക്കുന്ന മമ്മൂട്ടി സിനിമകളിൽ സിനിമാരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സിബിഐ സീരീസിലെ അഞ്ചാംഭാഗം. ‘5 ദ ബ്രെയിന്‍’ (CBI 5 The Brain) എന്നാണു ചിത്രത്തിന്റെ പേര്. കോവിഡ് പ്രതിസന്ധികൾ കാരണമാണ് ചിത്രം വൈകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ അണിയറക്കാർ പുറത്തിറക്കിയത് ഫെബ്രുവരി 26 -നാണ് . നീണ്ട മുപ്പത്തിയഞ്ചാം വർഷത്തിലും തുടരുന്ന സേതുരാമയ്യർ കഥാപാത്രത്തെ കുറിച്ചാണ് കെ മധു പറയുന്നത്. സേതുരാമയ്യരുടെ ഗെറ്റപ്പിലുള്ള മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് കെ മധുവിന്‍റെ കുറിപ്പ്.
“ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ട്രെന്‍ഡ് ആയ മമ്മൂട്ടിക്കും സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രത്തിനും ഞങ്ങളുടെ രചയിതാവ് എസ് എന്‍ സ്വാമിക്കുമൊപ്പം നടത്തിയ ആ യാത്രയെ ഞാന്‍ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നു. സിബിഐ സിരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ നിങ്ങളിലേക്ക് എത്തിക്കുമ്പോള്‍, ഈ മാസം ഞങ്ങളുടെ ആ യാത്ര 35-ാം വര്‍ഷത്തിലും തുടരുന്നു” കെ മധു സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു.
(I proudly cherish my journey, that I am sharing with the ever trending mega star of Indian cinema Shri. Mammootty , and the character of Sethurama Iyer CBI, which we brought to life on the silver screen, together with our writer and suspense thriller creator Shri S.N. Swamy. This month, our journey continues on the 35th year, as we bring you the 5th edition in our CBI movie series, CBI 5: The Brain)