Connect with us

ഒരു അമേരിക്കൻ ആക്ടർ മരിക്കുമ്പോൾ ആഫ്രിക്കൻ കോളനികളിലെ കുട്ടികൾ കൈകൾ നെഞ്ചോടു ചേർത്ത് കരയുന്നത് എന്തുകൊണ്ടാണ്..?

തൊണ്ണൂറുകളുടെ അവസാനം, ഹവാർഡ് യൂണിവേഴ്സിറ്റിയിലെ യാർഡിലൂടെ ഒരു വിദ്യാർത്ഥി തലതാഴ്ത്തി നടക്കുകയായിരുന്നു യാർഡിന്റെ നടുവിൽ വച്ച് അവൻ മുഖമുയർത്തിയപ്പോൾ

 27 total views

Published

on

Anand Balasubramanian

തൊണ്ണൂറുകളുടെ അവസാനം, ഹവാർഡ് യൂണിവേഴ്സിറ്റിയിലെ യാർഡിലൂടെ ഒരു വിദ്യാർത്ഥി തലതാഴ്ത്തി നടക്കുകയായിരുന്നു യാർഡിന്റെ നടുവിൽ വച്ച് അവൻ മുഖമുയർത്തിയപ്പോൾ ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അവനഭിമുഖമായി നടന്നുവന്നു മുഷ്ടിചുരുട്ടി ബോക്സിങ്ങിൽ എന്നപോലെ കൈകൾ വീശി അലി കടന്നുപോയി തന്റെ ആരാധ്യപുരുഷനെ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം നേരിടുന്നതായി അവനു തോന്നി ആവേശത്തോടെ ആടിയുലയുന്ന ചിത്രശലഭത്തെപ്പോലെ അവൻ അവിടെനിന്നും നടന്നകന്നു,
കോളേജിൽ വെച്ച് സ്കിറ്റുകൾ എഴുതി സംവിധാനം ചെയ്തു അനീതികൾക്കെതിരെ പ്രൊട്ടസ്റ്റുകൾ നടത്തി ആവേശത്തോടെ അഭിനയിച്ചു വെള്ളക്കാരന്റെ കുത്തകയായിരുന്ന ഹോളിവുഡിൽ തന്നിടം കണ്ടെത്തിയ ഡെൻസൽ വാഷിംഗ്ടണിനെ പോലെ ഒരു നടൻ ആവുക എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ലക്ഷ്യം

On Chadwick Boseman's death anniversary, MCU actors remember Black Panther  star: 'Honouring our King' | Entertainment News,The Indian Expressആദ്യ ടിവി ഷോയിലെ അഭിനയത്തെ പ്രകീർത്തിച്ചുകൊണ്ട് നിർമ്മാതാക്കൾ അവനെ തങ്ങളുടെ ഓഫീസിലേക്ക് വിളിപ്പിച്ചു ഞങ്ങൾ കൂടുതലായി നിനക്ക് എന്തെങ്കിലും ചെയ്തു തരേണ്ടത് ഉണ്ടോ എന്ന് ചോദിച്ചു

” എങ്ങനെയാണ് ഞാൻ അവതരിപ്പിച്ച കഥാപാത്രം മാത്രം മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട മയക്കുമരുന്നിന് അടിമയായ വയലന്റായ ഒരാളായി മാറിയത്? കറുത്തവർഗക്കാർ തിരശീലക്ക് മുന്നിലെത്തുമ്പോൾ മാത്രം ഇങ്ങനെ ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?’
നിർമ്മാതാക്കൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൻ വാശിയോടെ വീണ്ടും പഠിച്ചു, അഭിനയിച്ചു സ്വപ്നങ്ങളെ മുറുകെ പിടിക്കാനുള്ള സാമ്പത്തികഭദ്രത അവന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല തുടർ പഠനത്തിന് പണം അടക്കാനാവാതെ നിന്ന അവനെ തേടി ഒരു എൻവലപ്പ് എത്തി, നിങ്ങളുടെ ഫീസ് അടച്ചിരിക്കുന്നു എന്ന് അറിയിപ്പുമായി
ആര്!?
ഡെൻസൽ വാഷിംഗ്ടൺ!

അവൻ ഞെട്ടി തന്നെ ഒരിക്കലും അറിയാത്ത താൻ ആരാധിക്കുന്ന തന്റെ ഹീറോ തനിക്കായി പണം അടച്ചിരിക്കുന്നു ഡെൻസലിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്ന് തെളിയിക്കുവാൻ കൂടിയായി അവൻ വീണ്ടും അഭിനയിച്ചു. ആദ്യമായി ഇന്റർനാഷണൽ സ്പോർട്സിൽ കളിച്ച കറുത്തവർഗക്കാരനായ ജാക്കി റോബിൻസണിന്റെ, വർണ്ണവെറിക്കെതിരെ പോരാടിയ സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് ത്രൂഗുഡ് മാർഷലിന്റെ, അടിച്ചമർത്തപ്പെട്ടവരുടെ സംഗീതം ഉറക്കെ പാടിയ ജെയിംസ് ബ്രൗണിന്റെ മുഖമായി സ്‌ക്രീനിൽ അവൻ പ്രത്യക്ഷപ്പെട്ടപ്പോൾ ഒരു ജനത തങ്ങളുടെ സ്വത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയവരെ ഒരിക്കൽക്കൂടി അവനിലൂടെ അറിഞ്ഞു

എം സി യു വിന്റെ ആദ്യ മുഴുനീള ബ്ലാക്ക് സൂപ്പർഹീറോ ചിത്രത്തിലെ ബ്ലാക്ക് പന്തർ എന്ന അമാനുഷന്റെ കുപ്പായം അണിയാനും അയാൾക്കായിരുന്നു നിയോഗം മാർവലിന്റെ എക്കാലത്തെയും മികച്ച കച്ചവട വിജയത്തിനപ്പുറം ആഫ്രിക്കൻ സംസ്കാരത്തിന്റെ മനോഹരമായ അടയാളപ്പെടുത്തലായിരുന്നു ആ സിനിമ
വക്കാണ്ട എന്ന ഉട്ടോപ്യയെ ഒരിക്കലെങ്കിലും ജനങ്ങൾ സ്വപ്നം കണ്ടു

ക്യാൻസറിന്റെ വേദന കടിച്ചമർത്തി നാലു സിനിമകളിൽ തുടർച്ചയായി ബ്ലാക്ക് പാന്തറായി വന്നപ്പോൾ യഥാർത്ഥ ജീവിതത്തിലും അദ്ദേഹം ഒരു സൂപ്പർഹീറോ ആയി മാറുകയായിരുന്നു…
ഒരു അമേരിക്കൻ ആക്ടർ മരിക്കുമ്പോൾ ആഫ്രിക്കൻ കോളനികളിലെ ദരിദ്രരായ കുട്ടികൾ കൈകൾ നെഞ്ചോടു ചേർത്ത് കരയുന്നത് എന്തുകൊണ്ടാണ്..?അവരുടെ സ്വപനങ്ങൾക്ക് അയാൾ അത്രമേൽ നിറം പകർന്നത് കൊണ്ട്..

പ്രിയപ്പെട്ട ചാഡ്വിക് ബോസ്മാൻ,അന്ന് മുഹമ്മദ്‌ അലി നിങ്ങൾക്ക് പകർന്നു തന്ന അതേ തീയാണ് നിങ്ങൾ ഞങ്ങളിലേക്ക് പകർന്നത്… നിങ്ങൾ പറഞ്ഞത് പോലെ”In my culture death is not the end…”അതെ മരണത്തിനപ്പുറം ഒരു പ്രതീകമായി നിങ്ങൾ മാറിയിരിക്കുന്നു. അലിയെ, മൽകം എക്സിനെ, ഡിൻസൽ വാഷിങ്ടണിനെ പോലെ ദേശ ഭാഷാന്തരങ്ങൾക്ക് അപ്പുറത്തേക്ക് നിങ്ങളെ ഞങ്ങൾ ഹൃദയത്തോട് ചേർക്കുന്നു …
Chadwick Boseman ഇല്ലാതായിട്ട് ഒരു വർഷം…

 28 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment4 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement