ചക്കപ്പഴത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവർന്ന അഭിനേത്രി അശ്വതി ശ്രീകാന്തിന്റെ ഫോട്ടോയ്ക്കടിയിൽ അശ്‌ളീല കമന്റിട്ട ഞരമ്പുരോഗിയ്ക്ക് പൊങ്കാല അർപ്പിച്ചുകൊണ്ട് ആരാധകർ. അശ്വതിയുടെ ഫോട്ടോയ്ക്കടിയിൽ ‘നല്ല മുലകൾ’ എന്ന കമന്റ് ഇട്ട നഹാബ് നഹാബ്സ് എന്ന പ്രൊഫൈൽ വീരനെയാണ് പൊങ്കാലയിട്ട് ആദരിക്കുന്നത്.
പൊതുവെ സ്ത്രീകളുടെ ഫോട്ടോയ്ക്കടിയിൽ ഇത്തരം കമന്റുകൾ ഇടുന്നതു സോഷ്യൽ മീഡിയയിൽ ഒരു പതിവായിട്ടുണ്ട്. ഇന്ത്യൻ പാരമ്പര്യമുള്ള സ്ത്രീകൾക്കും അവരുടെ ബന്ധുക്കൾക്കും ഇത്തരം കമന്റുകൾ ദഹിക്കുന്നതല്ല എന്നതാണ് സത്യം. എന്നാൽ ഇവിടെ ലൈംഗിക ദാരിദ്ര്യം പിടിച്ച ഞരമ്പുരോഗികൾ വളരെ ഉദാരമായി ലൈംഗികാവയവങ്ങളെ പുകഴ്ത്തി സ്വയംഭോഗം നടത്താൻ രംഗത്തുണ്ട്.
പല വിദേശ സെലിബ്രിറ്റി പെണ്ണുങ്ങൾക്കും ഇത്തരം കമന്റുകൾ വന്നിട്ടുണ്ട്. ‘വണ്ടർഫുൾ ബൂബ്സ്’ എന്നൊക്കെ പറഞ്ഞു. അതിനവർ കോപാകുലകൾ ആകില്ല എന്നുമാത്രമല്ല ഒരു താങ്ക്സ് നൽകുകയും ചെയ്യും. മുഖം കൊള്ളാമെന്നു പറയുന്നതുപോലെ ഒരു പ്രശംസ ആയി മാത്രമേ പരിഗണിക്കുകയുള്ളൂ.
എന്നാൽ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ എത്ര പുരോഗമനം പറയുന്ന പെണ്ണിന്റെ കൂടെ ഇത്തരത്തിൽ ഒരു ഡയലോഗ് കാച്ചിയാലും ചെരുപ്പൂരി അടിക്കുകയോ തെറി വിളിക്കുകയോ ചെയ്യും. അതിനാരെയും കുറ്റം പറയാനും പറ്റില്ല. കാരണം ഇന്ത്യൻ സംസ്കാരത്തിന്റെ പൊട്ടുംപൊടിയും എങ്കിലും ഏവരുടെയും ജീനുകളിൽ ഉണർന്നിരിക്കുന്നുണ്ട്.
മാത്രമല്ല ഇവിടത്തെ നല്ലൊരു ശതമാനം പുരുഷന്മാർ ലൈംഗിക എന്തെന്ന് നേരായി അനുഭവിച്ചിട്ടുമില്ല . അവർക്കു പോൺ ഫിലിംസ് ആണ് ലൈംഗികതയെ കുറിച്ച് അറിയുന്ന വഴി . ഇവിടെ മുഖം കൊള്ളാം എന്ന ലാഘവത്തിൽ മുലകളെ പുകഴ്ത്തുന്നതല്ല, തികച്ചും ലൈംഗിക വൈകൃതം മനസ്സിൽ വച്ചുകൊണ്ടാണ് ഇത്യാദി കമന്റുകൾ അടിച്ചുവിടുന്നത്. എന്തായാലും കമന്റ് വീരൻ ഇപ്പോൾ എയറിൽ ആണ്.