ഇന്ത്യയിലെ മുസ്ലിം ജനതയെ ഒരു ഫാഷിസ്റ്റ് ശക്തിക്കും പുറന്തള്ളാനോ ഉന്മൂലനം ചെയ്യാനോ വിട്ടുകൊടുക്കില്ലെന്ന ഇവിടുത്തെ ദലിത് ജനതയുടെ ഉറച്ച പ്രഖ്യാപനമാണ് ഇപ്പോൾ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച മഹാപ്രകടനം.

പ്രക്ഷോഭ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെ പൊലീസ് തടവിലാക്കിയിരുന്നു. തടവിൽ നിന്ന് രക്ഷപ്പെട്ട് ഇദ്ദേഹം പൊലീസിന്റെ കണ്ണുവെട്ടിച്ച് പള്ളി പരിസരത്ത് എത്തുകയായിരുന്നു.

ഡൽഹി ജമാ മസ്ജിദിലെ ജുമുഅ നമസ്‌കാരാനന്തരം നിരോധനാജ്ഞ ലംഘിച്ചാണ് കൂറ്റൻ പ്രതിഷേധ റാലി അരങ്ങേറിയത്. റാലിക്കായി എത്തിയ ചന്ദ്രശേഖർ ആസാദിനെ പൊലീസ് പിടികൂടിയെങ്കിലും അദ്ദേഹം കുതറി രക്ഷപ്പെട്ട് പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മസ്ജിദ് പരിസരത്തെത്തി പ്രക്ഷോഭം നയിച്ചത്.

ഭരണകൂട വിലക്കുകളെയും അറസ്റ്റ് ഭീഷണികളെയും കിംവദന്തികളെയും പാഴ്വാക്കാക്കികൊണ്ടു ,പതിനായിരങ്ങൾ അണിനിരക്കുന്ന ഡെൽഹി കണ്ട, ഏറ്റവും വലിയ പ്രതിഷേധ പ്രകടനകളിൽ ഒന്നാണിതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

ചന്ദ്രശേഖരൻ ആസാദ് ; പ്രിയ സുഹൃത്തെ ,സഹോദര – ഇന്ത്യയിലെ പീഡിതരുടെ ഐക്യത്തിന്റെ അനിവാര്യ ഭാഗമാണ് ദലിത് -മുസ്ലീം സാഹോദര്യം.അത്ചരിത്രപരമാണ് .എന്നാൽ ആപത്തിന്റെ ഘട്ടത്തിൽ ഈ സഹോദര്യത്തെ വെള്ളിടിപോലെ ജ്വലിപ്പിച്ച താങ്കൾ ലക്ഷക്കണക്കിന് പേരുടെ ഹൃദയത്തിൽ സ്ഥാനം നേടിയിരിക്കുന്നു .ഇനിയും താങ്കൾ മുന്നോട്ടുപോവുക ,ജയ് ഭീം .ഇൻഷാ അല്ലാഹ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.