Woww …കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു, സിനിമാ സ്റ്റൈൽ ഇൻട്രോ, ദി റിയൽ സൂപ്പർ ഹീറോ ചന്ദ്രശേഖർ ആസാദ് 

793

Woww കേട്ടിട്ട് തന്നെ രോമാഞ്ചം വരുന്നു. സിനിമാ സ്റ്റൈൽ ഇൻട്രോ. ദി റിയൽ സൂപ്പർ ഹീറോ ചന്ദ്രശേഖർ ആസാദ് .ദില്ലിയിലെ ജുമാ മസ്ജിദിൻ്റെ മുന്നിൽ നടന്നതെന്താണെന്ന് മൂന്ന് റിപ്പോർട്ടുകൾ വായിച്ച് കോരിത്തരിച്ചിരിക്കുകയാണ്.പ്രതിഷേധിക്കാൻ ദില്ലി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തുവെന്ന് അഭ്യൂഹങ്ങളുമുണ്ടായിരുന്നു.പക്ഷേ ആസാദ് ട്വീറ്റ് ചെയ്തു. “എൻ്റെ അറസ്റ്റിനെപ്പറ്റിയുള്ള ഊഹങ്ങൾ അവഗണിക്കൂ. ഞാൻ എത്തും “.

കുറച്ചുനേരത്തിനു ശേഷം തൻ്റെ നീലത്തലപ്പാവുമണിഞ്ഞ് ജുമാ മസ്ജിദിൻ്റെ പടവുകളിൽ ആസാദ് പ്രത്യക്ഷപ്പെട്ടു.അവിടെനിന്ന് അയാൾ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു..ജനക്കൂട്ടം അതേറ്റുചൊല്ലി.നിമിഷ നേരം കൊണ്ട് ദേശീയ പതാക കയ്യിലേന്തിയ, പ്ലക്കാർഡുകളേന്തിയ ജനക്കൂട്ടം ആ തെരുവിൻ്റെ ഇടുങ്ങിയ വഴികളിൽ നിറഞ്ഞു.അവസാനം പൊലീസിന് ആസാദിനെ കയ്യിൽ കിട്ടുക തന്നെ ചെയ്തു..പക്ഷേ പൊലീസിനെ വെട്ടിച്ച് ആസാദ് ജനക്കൂട്ടത്തിൽ മറഞ്ഞു.

പൊലീസിൻ്റെ കയ്യിൽപ്പെടാതിരിക്കാൻ ഒരു ടെറസിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കടന്നാണ് ആസാദെത്തിയതെന്ന് വരെ ഇൻഡ്യാ ടുഡേ എഴുതിയിട്ടുണ്ട്.ഒരു മണിക്കൂർ മുൻപ് വരെ ആസാദ് ട്വീറ്റ് ചെയ്തിരുന്നു ..ആ ട്വീറ്റ് ഇങ്ങനെയാണ്…

” ഞാൻ ഇവിടെ ഈ ജുമാ മസ്ജിദിൻ്റെ പടവുകളിൽ ഇരിക്കുന്നത് മോദി സർക്കാരിനോട് ഇത് പറയാനാണ്.ഭരണഘടനയെ നശിപ്പിക്കാൻ നിങ്ങളെ അനുവദിക്കില്ല..ഈ രാജ്യം ഞങ്ങളുടേതാണ്. അത് സംരക്ഷിക്കാൻ അന്ത്യം വരെ ഞങ്ങൾ പോരാടും…”

പേരെന്താണ്?

” ആസാദ്….”
(സ്വതന്ത്രൻ)

കടപ്പാട്