എഴുതിയത് : Anoop Nair
കടപ്പാട് : നമ്മുടെ പ്രപഞ്ചം

അത്ര സോഫ്റ്റ് ആണോ സോഫ്റ്റ് ലാൻഡിങ് ?

അല്ലെന്നു വേണം പറയാൻ. അന്തിരീക്ഷവും ഇല്ല വായുവും ഇല്ല, പാറകളും ഗർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാകർഷണബലം ആകട്ടെ ഭൂമിയിൽ ഉള്ളതിന്റെ ആറിൽ ഒന്നുമാത്രം. ചന്ദ്രനിൽ ഒരു പേടകം ഇറക്കൽ ദുഷ്കരമാകുന്നത് ഇതൊക്കെ കൊണ്ടുതന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണുകളും ഒക്കെ ഉപയോഗിക്കാൻ കഴിഞ്ഞേനെ. അതില്ലാത്ത സാഹചര്യത്തിൽ ഏക പോംവഴി ട്രസ്റ്ററുകൾ ഉപയോഗിച്ച് പേടകമിറങ്ങുന്ന വേഗത നിയന്ത്രിക്കാൻ മാത്രമാണ്.

ഗുരുത്വാകര്ഷണത്തിൽ മാറ്റമുള്ളത് കൊണ്ട് തന്നെ പേടകത്തിന്റെ ഭൂമിയിലെ ഭാരമായിരിക്കില്ല ചന്ദ്രനിൽ. 1750 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാൻ മൂന്നിന്റെ ലാൻഡറിന് ചന്ദ്രനിൽ എത്തുമ്പോൾ 290 കിലോയ്ക്ക് അടുത്ത് മാത്രമേ ഭാരം കാണൂ. ഇക്കാരണത്താൽ ട്രയലുകൾ ഭൂമിയിൽ വെച്ച് എത്ര ചെയ്താലും ചന്ദ്രനിൽ ഇറങ്ങുമ്പിപ്പോൾ ഉള്ള സാഹചര്യം ആയിരിക്കില്ല. ഇതിനനുസരിച്ച് ഇറങ്ങുന്ന വേഗം നിയന്ത്രിക്കാൻ തന്നെയാണ് പ്രധാന സാങ്കേതിക വെല്ലുവിളികളിൽ ഒന്ന്. ചന്ദ്രനിൽ എല്ലായിടത്തും ഗുരുത്വാകർഷണപ്രഭാവം ഒരുപോലെയല്ല എന്നതാണ് അടുത്ത പ്രശ്നം. ഇറങ്ങാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തലും വെല്ലുവിളിയാണ് അടുത്തത്ത്. കുഴിയിലോ പാറയിലോ ചെന്നിറങ്ങിയാൽ പേടകം ബാലൻസ് തെറ്റി തകരും. അതുകൊണ്ടു കാര്യമായ പ്രതിബന്ധങ്ങൾ ഒന്നുമില്ലാത്ത സ്ഥലം നോക്കി വേണം ഇറങ്ങാൻ. എന്തായാലും ചന്ദ്രൻറെ ദക്ഷിണ അനുയോജ്യമായ ഒരു സ്ഥലം ഐഎസ്ആർഒ നിലവിൽ കണ്ടുപിടിച്ചിട്ടുണ്ട്. അവിടെയാണ് ശ്രമിക്കുക.

അടുത്ത പ്രശ്നം ചന്ദ്രനിലെ പൊടിയാണ്. ലാൻഡിങ് സമയത്ത് ഉയരുന്ന പൊടി പേടകത്തിന് കേടു വരുത്താനുള്ള സാധ്യതയും മുൻകൂട്ടി കാണണം. ഈ വെല്ലുവിളികൾ എല്ലാം നേരിടാൻ സജ്ജമായാണ് ചന്ദ്രയാൻ-3 ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ദിശ മനസിലാക്കാനുള്ള ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ, അപകടം നേരത്തെ തിരിച്ചറിയാനുള്ള ലാൻഡർ ഹസാർഡ്സിറ്റി ക്യാമറ, അന്തരീക്ഷത്തിൽ ചലിക്കുന്നത് അളക്കാനുള്ള ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ എന്നിങ്ങനെ മൂന്ന് ക്യാമറകൾ അടക്കം ഒമ്പത് സെൻസറുകളാണ് ലാൻഡറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ചന്ദ്രോപരിതലത്തിൽ എത്തുന്ന പേടകത്തിന്റെ ഉയരവും വേഗവും കൃത്യമായി അറിയാൻ ഈ സെൻസറുകൾ സഹായിക്കും. നാല് പ്രധാന ത്രസ്റ്ററുകളും എട്ടു ചെറു ത്രസ്റ്ററുകളും ആണ് പേടകത്തിന്റെ അടിയിൽ സജ്ജമാക്കിയിട്ടുള്ളത്. സെൻസറുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാൻഡിങ് നിയന്ത്രിക്കുക പേടകത്തിൽ പ്രോഗ്രാം ചെയ്തിട്ടുള്ള സോഫ്റ്റ്‌വെയർ ആണ്. ഭൂമിയിൽ നിന്നും നിയന്ത്രിക്കാൻ സിഗ്നൽ കാലതാമസം പ്രശ്‌നമുള്ളതിനാൽ ആ പരിപാടി നടപ്പില്ല . ഇതാണ് ചന്ദ്ര ദൗത്യങ്ങളിലെ പ്രധാന വെല്ലുവിളി. ഒരു പൂർണ്ണ ഓട്ടോണമസ് ലാൻഡിംഗ് സിസ്റ്റം ഉണ്ടെങ്കിൽ മാത്രമേ ലാൻഡിംഗ് ചെയ്യാൻ കഴിയൂ. കാത്തിരിക്കാനുള്ള സമയമില്ലാത്തതിനാൽ തന്നെ സോഫ്റ്റ്‌വെയറിന്റെ കണിശതയും ദൗത്യത്തിൽ നിർണായകമാണ്.
എല്ലാം ശുഭമായി അവസാനിക്കും എന്നു പ്രതീക്ഷിക്കാം.

Leave a Reply
You May Also Like

പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്, എന്നാൽ ഇത് ഒരു സ്റ്റിയറിംഗ് വീൽ അല്ല, പിന്നെന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി പഴയകാല ട്രെയിനുകൾക്ക് സ്റ്റിയറിംഗ് വീൽ പോലെ തോന്നിക്കുന്ന വീൽ ഉണ്ട്.…

അപരിചിതമായ രാജ്യാന്തര നമ്പറുകളിൽ നിന്നെത്തുന്ന മിസ്ഡ് കോളുകൾക്കു വഴി എങ്ങനെ അണ് നമ്മുടെ പൈസ പോകുന്നത്?

അപരിചിതമായ രാജ്യാന്തര നമ്പറുകളിൽ നിന്നെത്തുന്ന മിസ്ഡ് കോളുകൾക്കു വഴി എങ്ങനെ അണ് നമ്മുടെ പൈസ പോകുന്നത്?…

ഇന്ത്യന്‍ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നല്‍കിയ ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ

ഇന്ത്യക്ക് കരിയപ്പ നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് തുടക്കം മുതലേ സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നിര്‍ബന്ധ ബുദ്ധി കാണിച്ചുവെന്നതാണ്. നമ്മുടെ അയല്‍ രാജ്യങ്ങളിടക്കം പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിലേക്ക് എത്തിയപ്പോഴും ഇന്ത്യയില്‍ എന്നും ഭരണകൂടത്തിന്റെ വിശ്വസ്ത കാവല്‍ക്കാരായി നില്‍ക്കുകയാണ് സൈന്യം ചെയ്തത്

അഭയം തേടുന്നവർ, കുടിയേറ്റക്കാർ, അഭയാർത്ഥികൾ ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ?

പീഡനമോ ,ജയിൽവാസമോ ഭയന്ന് ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്ന വരാണ് അഭയം തേടുന്നവരെങ്കിൽ (asylum seekers), പീഡനവും ഗുരുതരമായ മനുഷ്യാവ കാശ ലംഘനങ്ങളും ഭയന്ന് തങ്ങളുടെ രാജ്യം വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന വരാണ് അഭയാർത്ഥികൾ (refugee).