നീരൂറ്റിയെടുത്തിട്ട് കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയപ്പെട്ട നായികമാരിൽ ഒടുവിലത്തേതല്ല ചാർമിള
മലയാളത്തിന്റെ ശാലീന സുന്ദരിയായ പ്രിയനായികയായി നിറഞ്ഞു നിന്ന ഒരാളായിരുന്നു ചാര്മിള. തമിഴിലും താരത്തിന് നല്ല കാലമായിരുന്നു. ഒരു മലയാളി പ്രേക്ഷകനും അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കില്ല.
172 total views

മലയാളത്തിന്റെ ശാലീന സുന്ദരിയായ പ്രിയനായികയായി നിറഞ്ഞു നിന്ന ഒരാളായിരുന്നു ചാര്മിള. തമിഴിലും താരത്തിന് നല്ല കാലമായിരുന്നു. ഒരു മലയാളി പ്രേക്ഷകനും അത്ര പെട്ടന്നൊന്നും ചാര്മിളയെ മറക്കില്ല. എന്നാൽ ആ അവർ ഇന്ന് ദുരിതപർവ്വം താണ്ടുകയാണ്. ഒരു കോളനിയിലെ ഒരു വാടകവീട്ടിലാണ് താരവും മകനും അമ്മയും കുടി കഴിയുന്നത്. ആദ്യം മിനിസ്ക്രീനിലും പിന്നീട് ബിഗ് സ്ക്രീനിലുമായി തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച അവസരങ്ങളും നേട്ടങ്ങളുമൊന്നും സ്വന്തമാക്കാൻ ചാര്മിളക്ക് കഴിഞ്ഞില്ല.ബാബു ആന്റണിയുമായുള്ള പ്രണയ തകർച്ചക്ക് ശേഷംചാര്മിള കിഷോർ സത്യയെ വിവാഹം ചെയ്തു, വിവാഹം കഴിഞ്ഞ ഉടൻ കിഷോർ ഷാർജയിലേക്ക് പോയി. ചാര്മിള ചെന്നൈയിലും. അന്ന് നിരവധി അവസരങ്ങൾ വന്നെങ്കിലും അഭിനയിക്കാൻ കിഷോർ സമ്മതിച്ചില്ല, നടിയുടെ പ്രിയപ്പെട്ട നാലു വർഷങ്ങൾ ആണ് കഴിഞ്ഞ് പോയത്. ആ സമയത്ത് ജീവിക്കാൻ ഉള്ള പണം പോലും കിഷോർ നൽകിയില്ല.
അക്കാലങ്ങളിൽസ്റ്റേജ് ഷോയിൽ നിന്നും മറ്റും കിട്ടിയ പണം കൊണ്ടാണ് ചാര്മിള കഴിഞ്ഞ് പോയത്. കുറച്ച് നാളുകൾ മാത്രം നീണ്ടു നിന്ന് ഇവരുടെ ദാമ്പത്യ ബന്ധം പല കാരണങ്ങൾ കൊണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഇതിനു ശേഷമാണ് സഹോദരിയുടെ സുഹൃത്ത് തന്നോട് പ്രണയം പറയുന്നത്. എന്നാൽ ആദ്യമൊന്നും അത് കാര്യമായി എടുത്തില്ലെങ്കിലും അയാളുടെ അഭ്യർത്ഥന കൂടി വന്നപ്പോഴേക്കും ചാര്മിള എതിർപ്പ് അവസാനിപ്പിച്ച് അയാളെ വിവാഹം ചെയ്തു.സാമ്പത്തികമായി മോശമല്ലായിരുന്നു അപ്പോൾ അവരുടെ അവസ്ഥ. അഭിനയിച്ച് ഉണ്ടാക്കിയ ക്യാഷ് മുഴുവൻ ഭർത്താവുമൊത്ത് അടിച്ച് പൊളിച്ച് കഴിഞ്ഞു. ഒടുവിൽ പണം തീർന്നപ്പോൾ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഈ ബന്ധത്തിൽ ചാര്മിളയ്ക്ക് ഒരു മകനും ഉണ്ട്. തന്റെ കഴിവ് കേടിന്റെ ഫലമാണ് മകനും ഇന്ന് അനുഭവിക്കുന്നതെന്നാണ് ചാര്മിള പറയുന്നത്. ഇപ്പോൾ അസ്ഥി രോഗം പിടിപെട്ട് തമിഴ്നാട്ടിലെ സർക്കാർ ആശുപത്രിയിൽ നരകയാതന അനുഭവിക്കുകയാണ് .
ഉന്നത സാമ്പത്തികനില ഉണ്ടായിരുന്ന ഒരു ഡോക്ടറിന്റെ മകൾ ആയിരുന്നു ചാർമ്മിള. സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കാൻ തുടങ്ങിയതോടെ എ ഗ്രേഡ് പടങ്ങളിൽ ഉൾപ്പെടെ ചാർമിള അഭിനയിച്ചിരുന്നു. ചാർമിള ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് എന്നും അവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നതെന്നും കഴിഞ്ഞ ദിവസങ്ങളിൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ ഈ വാർത്ത മലയാള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
173 total views, 1 views today
