സിദ്ധാര്‍ഥ് ഭരതന് ഒരുക്കിയ ഇറോട്ടിക് മൂവിയാണ് ആണ് ‘ചതുരം’. വലിയ പ്രേക്ഷക സ്വീകാര്യത ആണ് ചിത്രത്തിന് ലഭിച്ചത്. സ്വാസികയും റോഷന് മാത്യുവും ആണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ശാന്തി ബാലചന്ദ്രന്, അലന്‍സിയര്‍, ലിയോണ ലിഷോയ്, നിഷാന്ത് സാഗര്‍, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.2019ലെ സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ആയ വിനോയ് തോമസും സംവിധായകന് സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.യെല്ലോവ് ബേര്‍ഡ് പ്രൊഡക്ഷന്സിന്റെയും ഗ്രീന്‍വിച്ച് എന്റര്ടെയ്ന്മെന്റ്സിന്റെയും ബാനറില്‍ വിനിത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവര്‍ ചേര്‍ന്ന് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ലൈംഗികതയുടെ അതിപ്രസരമുള്ള ഒരു ചിത്രമാണ് ചതുരം എന്ന തരത്തിൽ ആയിരുന്നു കൂടുതൽ ആളുകളും കമന്റുകളുമായി എത്തിയിരുന്നത്. എന്നാൽ സഭ്യമായ രീതിയിലുള്ള ലൈംഗികത മാത്രമാണ് ചിത്രത്തിൽ ഉള്ളത് എന്നും അമിതമായ തരത്തിൽ ലൈംഗികത ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും സംവിധായകനായ സിദ്ധാർഥ് ഭരതൻ റിലീസിന് മുൻപ് തന്നെ പറയുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ച് സ്വാസിക വിജയ് പറയുന്ന കാര്യങ്ങളാണ്. ചിത്രത്തിൽ ഒരു രംഗമുണ്ട്, അത് സ്ലീവിലെസ് വസ്ത്രമണിഞ്ഞു കൊണ്ടുള്ളതണോ അതോ ടോപ്പ് ലെസ്സ് ആയിട്ടുള്ളതാണോ എന്നതാണ് സ്വാസിക പറയുന്നത്. അത് ശരിക്കും ഒരു സ്ലീവ്ലെസ് വസ്ത്രമണിഞ്ഞുകൊണ്ടുള്ള രംഗമാണ്. അതിൽ ഉപയോഗിച്ചിരിക്കുന്നത് ഒരു സിലിക്കൺ തുണിയിലുള്ള വസ്ത്രമാണ്. അത് നമ്മുടെ ശരീരത്തിന്റെ നിറത്തിലുള്ളത് തന്നെയാണ്.
ആ ഒരു രംഗം അങ്ങനെയല്ലന്ന് തോന്നാനുള്ള കാരണം എന്ന് പറയുന്നത് ഈ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ് അവിടെ തന്നെ രണ്ട് വലിയ കലങ്ങളിൽ ചൂടുവെള്ളം വച്ചിട്ടുണ്ടായിരുന്നു. ഈ ചൂടുവെള്ളത്തിന്റെ പുകകൊണ്ട് അവിടെ ഗ്ലാസുകളിൽ വെള്ളത്തുള്ളികളും മറ്റും നിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. അല്ലാതെ അങ്ങനെ ഒരു വേഷം അഭിനയിക്കാനുള്ള തൊലിക്കട്ടി തനിക്കില്ല അങ്ങനെ ചെയ്യുന്നവരും ഉണ്ടായിരിക്കും. ഒരു കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി വളരെ മനോഹരമായ അഭിനയിക്കുവാൻ തയ്യാറാകുന്നവരുണ്ടായിരിക്കാം.
പക്ഷേ തനിക്ക് എന്തോ അങ്ങനെ ചെയ്യാനുള്ള ഒരു മനകെട്ടി തോന്നിയില്ലന്നാണ് താരം പറയുന്നത്. എല്ലാവരും വിചാരിച്ചിരിക്കുന്നത് ഞാൻ പണമോഹിച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് എന്നാണ്. എന്നാൽ ഞാൻ രണ്ട് ഉദ്ഘാടനത്തിന് പോയാൽ എനിക്ക് കിട്ടുന്ന പണം മാത്രമാണ് ഞാൻ ഈ ചിത്രത്തിന് വേണ്ടി വാങ്ങിയിട്ടുള്ളത്. എനിക്ക് ഒരു റിസ്ക് ഇല്ലാതെ വേണമെങ്കിൽ രണ്ട് റിബൺ കട്ട് ചെയ്ത് ഉണ്ടാക്കാവുന്ന പണമാണ് ഞാൻ 45 ദിവസം അവർക്ക് നൽകി ചെയ്തത്. അതിന്റെ കാരണം എന്നത് ഒരു വ്യത്യസ്തമായ കഥാപാത്രം അഭിനയിക്കണമെന്നും പല ഇമോഷണൽ കടന്നുപോകുന്ന കഥാപാത്രത്തെ മികച്ചതാക്കണമെന്ന് ഉള്ള എന്റെ ആഗ്രഹമായിരുന്നു എന്നും താരം പറയുന്നുണ്ട്.
“ചതുരം സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് ശരീരഭാഗങ്ങൾ കാണിച്ചു കൊണ്ടുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് തന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. ഡ്യൂപ്പില്ലാതെയാണ് എല്ലാ രംഗങ്ങളും അഭിനയിച്ചത്. ചിത്രത്തില്‍ കാണിച്ചിരിക്കുന്ന എല്ലാ സീനുകളും ഒറിജിനൽ തന്നെയാണ്. ട്യൂപ്പാണ് അഭിനയിച്ചിരിക്കുന്നത് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചില വാര്‍ത്തകള്‍ കണ്ടിരുന്നു.ചിത്രത്തിൽ കാണിച്ചിരിക്കുന്ന കാലുകൾ തന്റേതു തന്നെയാണ്. തന്റെ കാലുകൾക്ക് അത്യാവശ്യം ഭംഗിയുണ്ട്. ചിത്രത്തിൽ സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന എല്ലാ കാര്യങ്ങളും അതിൽ ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് അത് വളരെ അത്യാവശ്യമായിരുന്നു..” – സ്വാസിക പറഞ്ഞു