Movie Reviews
ഫ്രിഡ്ജിലെ പ്രേതത്തെ കണ്ട് പേടി തോന്നിയവർക്ക് മൊബൈലിനോട് പേടി തോന്നാൻ സാദ്ധ്യതയുണ്ട്
പറഞ്ഞിരിക്കുന്ന വിഷയത്തിൻറെ പുതുമ കൊണ്ടു മാത്രമല്ല , അവതരണത്തിലെ മികവുകൊണ്ടും ഏത് ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട് പ്രദർശിപ്പിക്കപ്പെടാൻ അർഹതയുള്ള സിനിമയാണ് ഏറ്റവും പുതിയ ‘ മഞ്ജു വാര്യർ -ചിത്രമായ ‘ ചതുർമുഖം
166 total views

പറഞ്ഞിരിക്കുന്ന വിഷയത്തിൻറെ പുതുമ കൊണ്ടു മാത്രമല്ല , അവതരണത്തിലെ മികവുകൊണ്ടും ഏത് ഭാഷയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട് പ്രദർശിപ്പിക്കപ്പെടാൻ അർഹതയുള്ള സിനിമയാണ് ഏറ്റവും പുതിയ ‘ മഞ്ജു വാര്യർ -ചിത്രമായ ‘ ചതുർമുഖം..!! നായികാപ്രാധാന്യത്തോടെ എത്തുന്ന സിനിമകൾ ചുറ്റിത്തിരിയുന്ന പതിവ് കഥാപശ്ചാത്തലങ്ങൾ ഏറെയാണ്.
അത്തരം ഒരു മുൻവിധി പ്രബലമായി ഉള്ളതുകൊണ്ടാണ് ഏപ്രിൽ 8 ന് തിയറ്റേറിൽ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രത്തെ മലയാളികൾ വേണ്ടതുപോലെ സ്വീകരിക്കാഞ്ഞതും..!എന്നാൽ..അത്തരം മുൻവിധികളെ മുഴുവൻ അമ്പേപരാജയപ്പെടുത്തുന്നതാണ് ചതുർമുഖം എന്ന ടെക്നോ-ഹൊററർ സിനിമ എന്നെടുത്ത് പറയേണ്ടിയിരിക്കുന്നു.(Techno horror എന്ന പുതിയ genre സമ്മാനിച്ച അണിയറക്കാർക്ക് നന്ദി )
നായിക , ഇണയായ നായകൻ , പ്രണയം , വിവാഹം തുടങ്ങിയ ക്ളീഷെകളെ പാടെ അവഗണിച്ചു കൊണ്ട് ഒരു പുതിയ സിനിമാസംസ്കാരത്തിന് സാദ്ധ്യത തുറന്നിടുക കൂടിയാണ് ‘ചതുർ മുഖം’ .!
വ്യത്യസ്തമായ കാഴ്ച്ചപ്പാടുള്ള സിനിമാപ്രവർത്തകർക്കും നായകൻറെ നിഴൽ മാത്രമായിരിക്കാൻ താത്പര്യമില്ലാത്ത നടിമാർക്കും അത്തരം സിനിമകൾക്ക് തലവയ്ക്കണോ എന്ന് സംശയിക്കുന്ന പ്രേക്ഷകർക്കും ചതുർമുഖം.. ധൈര്യവും ആത്മവിശ്വാസവും പകരും എന്ന് പ്രത്യാശിക്കാവുന്നതാണ്..!
അഭയകുമാർ, അനിൽ കുര്യൻ എന്നിവർ എഴുതി, രഞ്ജിത് കമല ശങ്കർ – സലിൽ ജോടികൾ സംവിധാനം ചെയ്ത ചതുർമുഖം, തിയേറ്റർ റിലീസിന് 3 മാസങ്ങൾക്ക് ശേഷം, ജൂലൈ 9ന് ഒടിടിയിൽ റിലീസ് ആയി. മഞ്ജു വാര്യർ- സണ്ണി വെയ്ൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വരുന്ന സിനിമ സീ 5 ലാണ് എത്തിയിരിക്കുന്നത്. മലയാളത്തിൽ ആദ്യമായി ടെക്നോ-ഹൊറർ ഴ്ഷോൺറ പിന്തുടരുന്ന ചതുർമുഖം സ്ഥിരം പ്രേത സിനിമകളിലെ ബാധയൊഴിപ്പിക്കലും മേപ്പാടൻ – കത്തനാർ ടൈപ്പ് മാന്ത്രികരെയും ഒക്കെ ഒഴിവാക്കി ക്ലീഷേകൾ പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജമ്പ് സ്കെയറുകൾ കുറയ്ക്കാനും പൊടുന്നനെയുള്ള ഹൈ പിച്ച് ശബ്ദങ്ങൾ കുറേയൊക്കെ ഒഴിവാക്കാനും സംവിധായകർ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊഴിച്ചാൽ ഏറെ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത ഒരു ആവറേജ് അനുഭവമാണ് ചതുർമുഖം.
ചതുർമുഖത്തിന്റെ സംവിധായകരും തിരക്കഥാകൃത്തുക്കളും ഫൈനൽ ഡെസ്റ്റിനേഷൻ പോലുള്ള സിനിമകളിൽ നിന്ന് ഹെവിലി ഇൻസ്പയേഡ് ആണെന്ന് കാണാം. പ്ലോട്ട് താരതമ്യേന ഇന്ററസ്റ്റിംഗ് ആയിരുന്നെങ്കിലും ഫൈനൽ കട്ടിൽ ആ പൊട്ടൻഷ്യൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. അനാവശ്യ ഡ്രാമകൾ ഒഴിവാക്കി, സീൻ ലെങ്തുകൾ കൂറച്ച് അല്പം കൂടി ഫാസ്റ്റ് പേസ്ഡ് ആയിരുന്നെങ്കിൽ സിനിമ കുറേക്കൂടി ഗ്രിപ്പിംഗ് ആക്കാമായിരുന്നു. 2 മണിക്കൂർ 8 മിനിറ്റ് മാത്രമേ ദൈർഘ്യം ഉള്ളൂ എങ്കിലും രഹസ്യങ്ങൾ ചുരുളഴിഞ്ഞ ശേഷം അവസാന മുക്കാൽ മണിക്കൂർ പടം അനാവശ്യമായി നീട്ടിക്കൊണ്ടു പോകുന്നത് പോലെയാണ് അനുഭവപ്പെട്ടത്. അതേ പോലെ അന്വേഷണം ഒക്കെ ഒട്ടും ഉദ്വേഗം ജനിപ്പിക്കാതെ വളരെ പ്ലെയിൻ ആയാണ് പറഞ്ഞു പോയിരിക്കുന്നത്.
മറ്റ് മേഖലകളിലേക്ക് വന്നാൽ, അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറ, മനോജിന്റെ എഡിറ്റിംഗ് എന്നിവ തെറ്റില്ലാതെ ചെയ്തപ്പോൾ വിഎഫ്എക്സ് അല്പം കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ഡോൺ വിൻസന്റ് നിർവഹിച്ച പശ്ചാത്തല സംഗീതം ശരാശരി അനുഭവമായിരുന്നു. സിനിമയെ മൊത്തം എലിവേറ്റ് ചെയ്യാൻ സാദ്ധ്യത ഉണ്ടായിരുന്ന മറ്റൊരു എന്ന നിലയിൽ അല്പം കൂടി ഉദ്വേഗജനകമായ മ്യൂസിക് ആവാമായിരുന്നു. ഓഡിയോഗ്രാഫർ എന്ന നിലയിൽ വിഷ്ണു ഗോവിന്ദ് മികച്ച ജോലിയാണ് ചെയ്തത്.
കാസ്റ്റിംഗ്:- പടത്തിന്റെ നിർമ്മാതാവ് കൂടിയായ മഞ്ജു വാര്യർ മുഖ്യകഥാപാത്രത്തിന്റെ ഇമോഷൻസ് ഒക്കെ കൃത്യമായി പകർത്തി എങ്കിലും ആ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാസ്റ്റിംഗ് അല്ല എന്ന് തന്നെ പറയേണ്ടി വരും. പി ജി കഴിഞ്ഞ്, സ്വന്തം ആയി ഒരു സ്റ്റാർട്ടപ്പ് നടത്തുന്ന, വീട്ടിൽ കല്യാണാലോചനകൾ ഒക്കെ നടക്കുന്ന യുവതിയായി ഒരു സെക്കന്റ് പോലും മഞ്ജു വാര്യരെ തോന്നിച്ചില്ല. തുടക്കത്തിൽ നായികയുടെ ക്യൂട്ട്നെസ്സ് കാണിക്കുന്ന തരം രംഗങ്ങൾ ഒക്കെ അത്യാവശ്യം ബോറായിരുന്നു. ആ പ്രായത്തിൽ തന്നെയുള്ള നടിമാർ ആരെങ്കിലും ചെയ്താൽ നന്നായേനെ. 41 സിനിമയിൽ വാവച്ചിക്കണ്ണൻ ആയി എത്തിയ ശരൺ ജിത്ത്, അലൻസിയർ എന്നിവർ നന്നായി തന്നെ അഭിനയിച്ചിരിക്കുന്നു. ഡയലോഗ് ഡെലിവറിയിൽ കുറേക്കൂടി എനർജറ്റിക്ക് ആവുന്നതിനോടൊപ്പം, തനിക്ക് ഡയലോഗുകൾ ഇല്ലാത്ത സമയത്തെ മുഖഭാവങ്ങൾ കൂടി സണ്ണി വെയ്ൻ ശ്രദ്ധിക്കേണ്ടതുണ്ട്. സപ്പോർട്ടിംഗ് കാസ്റ്റ് ആയി എത്തിയ ശ്രീകാന്ത് മുരളി, നിരഞ്ജന അനൂപ്, ഷാജു ശ്രീധർ, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് മുതൽ ഒരു സീനിൽ മാത്രം മുഖം കാണിച്ച ജയ് വിഷ്ണു വരെ അവരവരുടെ റോൾ തെറ്റില്ലാതെ നിർവഹിച്ചപ്പോൾ, നവാസ് വള്ളിക്കുന്ന് ആദ്യമായി ആവർത്തനവിരസത സൃഷ്ടിച്ചു.മൊത്തത്തിൽ മറ്റ് പണി ഒന്നും ഇല്ലെങ്കിൽ ഒന്ന് കണ്ട് നോക്കാവുന്ന സിനിമ. റേറ്റിംഗ് ഒന്നും കൊടുക്കുന്നില്ല.
NB:- കഴിഞ്ഞയാഴ്ച ഫ്രിഡ്ജിലെ പ്രേതത്തെ കണ്ട് പേടി തോന്നി എന്ന് പറഞ്ഞവർ ഈ പടം കണ്ടാൽ മൊബൈലിനോട് പേടി തോന്നാൻ സാദ്ധ്യതയുണ്ട്.
167 total views, 1 views today