Bollywood
ഡാർക് മിസ്റ്ററി ത്രില്ലർ ചലച്ചിത്രം ‘ചെഹരേ’ റിലീസ് തീയതി പ്രഖ്യാപിച്ചു
അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ഡാർക് മിസ്റ്ററി ത്രില്ലർ ചലച്ചിത്രം ‘ചെഹരേ’ റിലീസ് തീയതി പ്രഖ്യാപിച്ചു
478 total views

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്മിയും ആദ്യമായ് ഒന്നിക്കുന്ന ഡാർക് മിസ്റ്ററി ത്രില്ലർ ചലച്ചിത്രം ‘ചെഹരേ’ റിലീസ് തീയതി പ്രഖ്യാപിച്ചു. റൂമി ജെഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ക്രിസ്റ്റൽ ഡിസൂസ, റിയ ചക്രവർത്തി, സിദ്ധാന്ത് കപൂർ, അന്നു കപൂർ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ. ഗൗരവ് ദാസ് ഗുപ്ത സംഗീതം നിർവഹിക്കുന്നു.
ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചേഴ്സ് ൻ്റെ ബാനറിൽ ആനന്ദ് പണ്ഡിറ്റ് നിർമിച്ച ചിത്രം ഈ മാസം 27 നു ലോകമെമ്പാടും പ്രദർശനത്തിനെത്തും. തുടർന്ന് ആമസോൺ പ്രൈം വഴി ചിത്രം ലഭ്യമാകും. ഗലി ഗലി ചോർ ഹേ, ലൈഫ് പാർട്ണർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം റൂമി ജെഫ്രിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കിയത്. 2008 ൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തുവന്ന ‘ഗോഡ് ടുസ്സി ഗ്രേറ്റ് ഹോ’ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
479 total views, 1 views today