ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ എന്ന ചെമ്പിലരയൻ തിരുവിതാംകൂർ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമയുടെ നാവികസേനാ മേധാവിയായിരുന്നു. ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ യുദ്ധം ചെയ്തു.വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലായിരുന്നു ചെമ്പിൽ അരയന്റെ തറവാട്. തിരുവിതാം‌കൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. കളരിപ്പയറ്റിന്റെ വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ തൈലം‌പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തറവാട്ടിലെ സ്ത്രീകള്‍പോലും അഭ്യാസികളായിരുന്നു.

തിരുവിതാംകൂറിന്റെയും, കൊച്ചിയുടെയും, മലബാറിലെയും നാവിക സേനയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം അരയര്‍ക്കായിരുന്നു. തിരുവിതാംകൂറിലെയും, കൊച്ചിയിലെയും അരയര്‍ വേലുത്തമ്പി ദളവയുടേയും, ചെമ്പില്‍ അരയന്റെയും നേതൃത്വത്തില്‍ 1808 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പടനയിച്ചു. ഇതായിരുന്നു, കേരളത്തിലെ ബ്രിട്ടീഷ് മേല്‌ക്കൊയ്‌മെക്കിതിരെ നടന്ന ആദ്യത്തെ സമരം.

തെക്കും‌കൂർ കീഴടക്കാൻ തിരുവിതാം‌കൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.തിരുവിതാം‌കൂറിലും കൊച്ചിയിലും വേലുത്തമ്പി ദളവയും പാലിയത്തച്ചനും നടത്തിയ കലാപത്തിൽ ചെമ്പിലരയനും അവർക്കൊപ്പം ചേർന്നു. ഏറ്റുമാനൂരിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെള്ളക്കാരെ സായുധ മുന്നേറ്റത്തിൽ തുരത്തണമെന്ന് ആഹ്വാനം ചെയ്തു.

1808 ഡിസംബർ 28-ന് ബ്രിട്ടീസ് റസിഡന്റിനെ വധിക്കാൻ വേലുത്തമ്പി ദളവയുടെ നിർദ്ദേശമനുസരിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസ് ആക്രമിക്കുകയുണ്ടായി. പക്ഷേ റസിഡന്റ് മെക്കാളെ ഫോർട്ട് കൊച്ചിയിലേയ്ക്ക് രക്ഷപെട്ടു. ഇരുട്ടുമറവില്‍ ഓടിവള്ളത്തിലായിരുന്നു അരയന്റെ നേതൃത്വത്തില്‍ വൈക്കം പത്മനാഭപിള്ള, കരുമാടി ഗോവിന്ദപിള്ള, കൊച്ചു ശങ്കരപിള്ള എന്നിവരുള്‍പ്പെട്ട സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോട്ട സൂക്ഷിപ്പുകാരുമായി സംഘത്തിന് പോരാടേണ്ടിവന്നു. യുദ്ധം മുറുകിയപ്പോള്‍, ചെമ്പില്‍ അരയന്റെ കൂടെയുണ്ടായിരുന്നവര്‍ ചിതറി, ചിലര്‍ പിന്മാറി. കടുത്ത പോരാട്ടത്തിനൊടുവില്‍ ചെമ്പില്‍ അരയന്‍ കോട്ടയില്‍ പ്രവേശിച്ചെങ്കിലും, അതിനിടെ മെക്കാളെ പ്രഭുവും കുടുംബവും നിലവറ വഴി രക്ഷപെട്ട്, കപ്പലില്‍ അഭയം തേടിയിരുന്നു. അതോടെ, കോട്ടയ്ക്കകത്ത് ഏഴു ചങ്ങലയില്‍ തൂങ്ങി നിന്നിരുന്ന ആഡംബര വിളക്ക് പൊന്നുംവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി യാണ് ചെമ്പിലരയന്‍ ദേഷ്യമടക്കിയത്.

പക്ഷേ, പാലസ് ആക്രമണത്തോടെ ചെമ്പിലരയനും വേലുത്തമ്പിയും ഒറ്റപ്പെട്ടു. മഹാരാജാവുപോലും ഇരുവരെയും പഴിച്ചു. മെക്കാളെയുടെ കോപം ഇരട്ടിച്ചു. ചെമ്പിൽ അരയൻ പിടിക്കപ്പെടുകയും ബ്രിട്ടീഷ് സേനയുടെ ക്രൂരമായ മര്‍ദ്ധനത്തെ തുടര്‍ന്ന് ആ ധീര യോദ്ധാവ് 1811 ജനുവരി 13 ന് നാട് നീങ്ങുകയും ചെയ്തു . ദേശസ്‌നേഹികളുടെ മനസില്‍ ഒളിമങ്ങാത്ത പോരാളിയായ ചെമ്പിലരയന് രാജ്യം അര്‍ഹിച്ച അംഗീകാരം പോലും നല്‍കിയില്ലെന്നാണ് ചരിത്രകാരന്മാരുടെയും പിന്മുറക്കാരുടെയും ആരോപണം.

You May Also Like

ലക്ഷദ്വീപ് – പാകിസ്ഥാന്റെ നഷ്ട സ്വപ്നം !

ലക്ഷദ്വീപ് – പാകിസ്ഥാന്റെ നഷ്ട സ്വപ്നം ! എഴുതിയത് : Rajesh C കടപ്പാട് :…

ഒരിക്കലും വീട്ടിൽ പോകാത്ത ബർമീസ് ഇന്ത്യക്കാർ

ഒരിക്കലും വീട്ടിൽ പോകാത്ത ബർമീസ് ഇന്ത്യക്കാർ Hisham Haneef എല്ലാ ദിവസവും മുഹമ്മദ് യൂസൂഫ് സർലാൻ…

ഗോത്രീയ കീഴ്ശ്വാസങ്ങൾ

മനുഷ്യസ്വഭാവം ആണ് കുറെ അത്. അതില്ലെങ്കിൽ മനുഷ്യൻ ഇല്ല. ഇന്ത്യ എന്ന രാജ്യം ഇല്ലെങ്കിൽ നമുക്ക് അസ്തിത്വം ഒന്നുമില്ല. മലയാളി എന്ന കെട്ടുറപ്പും കേരളം എന്ന സംസ്ഥാനം

നിരപരാധിയായ കുറ്റവാളി

സോവിയറ്റ് അധിനതയിലായിരുന്ന കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബൂൾ) കരിങ്കടലിലൂടെയുള്ള സമുദ്രയാത്രയെ നിയന്ത്രിയ്ക്കുന്ന തന്ത്രപ്രധാനമായ പ്രദേശമായിരുന്നു