ഇൻഡ്യയിലെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര പള്ളി എവിടെയാണ് ?

അറിവ് തേടുന്ന പാവം പ്രവാസി

ഇന്ത്യയിൽ ആദ്യമായി ജുമുഅ നമസ്‌കാരം നടന്ന ചേരമാൻ ജുമാ മസ്ജിദ് പള്ളിയിൽ ആണ് രാജ്യത്തെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര ഹാൾ ഉള്ളത്.പള്ളിയുടെ പൗരാണിക തനിമ നിലനിർത്തി 5,000 പേർക്ക് നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കാൻ ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ട് നിലകളിലാ യാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.

24,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമാണം. ഇന്ത്യയിലെ ആദ്യത്തെ വിശാലവും , അതിവിപുലവുമായ പ്രഥമ ഭൂഗർഭ മസ്ജിദാണ് ചേരമാൻ ജുമാ മസ്ജിദ് .ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിലെ ഏറ്റവും പഴക്കമുള്ള ഈ പള്ളി ക്രിസ്തു വർഷം 629-ലാണ് പണികഴിപ്പിച്ചത്. കേരളീയ ശൈലിയിൽ പണിതീർത്ത ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ് പുരാതന ഇന്ത്യൻ സംസ്കാരത്തി ൻ്റെയും, മതസൗഹാർദ്ദത്തിൻ്റെയും ഉദാഹരണ മായി നിലകൊള്ളുന്നു.

അറബ് നാട്ടിൽ നിന്നും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്.അനിസ്ലാ മികമെന്ന്‌ ചില മുസ്ലിം കേന്ദ്രങ്ങളെങ്കിലും കരുതുന്ന ആചാരങ്ങൾ നടക്കുന്ന മുസ്ലിം ദേവാലയമാണ്‌ ഈ പള്ളി. വിജയദശമിനാളിൽ ചേരമാൻ പള്ളിയിൽ കുട്ടികളെ എഴുത്തിനിരു ത്തിയ സംഭവം വാർത്താപ്രാധാന്യം നേടിയിരു ന്നു. നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യ യിലെ തന്നെ അപൂർവ്വം മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി.

ഇസ്ലാമിക ആരാധനയുടെ ഭാഗമായ് നിലവിളക്ക് കൊളുത്തൽ തെറ്റാണെ ങ്കിലും ഈ പള്ളിയിൽ ആരധനക്കല്ല മറിച്ച് വെളിച്ചത്തിന് വേണ്ടിയാണ് നിലവിളക്ക് . എന്നാലും നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായിത്ത ന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശി ക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദ മായി നല്കുകയും ചെയ്യുന്നു. ജാതി മത ഭേദമന്യേ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെ ത്തുന്നത്‌.

You May Also Like

സദ്ദാം ഹുസൈന്റെ “ബ്ലഡ് ഖുറാൻ” എന്താണ് ?

Saddam Hussein’s Blood Qur’an Sreekala Prasad സ്വേച്ഛാധിപതികളുടെ ചരിത്രം പരിശോധിച്ചാൽ അവർ അവസാനകാലത്ത് ചില…

എന്താണ് കറുത്ത കുർബാന ?

സാത്താൻ ആരാധനയാണ് കറുത്ത കുർബ്ബാനയുടെ പ്രധാന ഉദ്ദേശം. ലൈംഗിക വേഴ്ച, ആർത്തവരക്തം, മദ്യം അടക്കമുള്ള മുറകളിലൂടെ നഗ്നരായി വിശുദ്ധ കുർബ്ബാനയെ അപമാനിക്കുന്ന രീതിയിലാണ് കറുത്ത കുർബ്ബാന നടത്തപ്പെടുക.

നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ

Shanavas S Oskar നോഹയുടെ വെള്ളപ്പൊക്കം വിവിധ സംസ്‌കാരങ്ങളിൽ നോഹയുടെ വെള്ളപ്പൊക്കം എന്നത് ഏവർക്കും അറിയുന്ന…

ചൈനീസ് കാളി ക്ഷേത്രം നിവേദ്യം നൂഡിൽസ്

കൽക്കട്ടയിൽ ചൈനീസ് വംശജർ താമസിക്കുന്ന സ്ഥലമാണ് തങ്ഗ്രാസ്. ചൈനാടൗൺ എന്നാണ് ഈ സ്‌ഥലത്തിന്റെ വിളിപ്പേര്. ഇവിടുത്തെ കാളി ക്ഷേത്രമാണ് ചൈനീസ് കാളി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്.