Food
ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല, ഒരുപാട് കഥകളാണ് നിലവിലുള്ളത്
ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല ഒരുപാട് കഥകളാണ് നിലവിലുള്ളത്. ചരിത്രവുമായി ചേര്‍ത്തുനിര്‍ത്തിയാണ്
198 total views

ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. ചിക്കന്‍ 65-ന് ആ പേരുവന്നതിനു പിന്നില്‍ ഒന്നല്ല ഒരുപാട് കഥകളാണ് നിലവിലുള്ളത്. ചരിത്രവുമായി ചേര്‍ത്തുനിര്‍ത്തിയാണ് അവയില്‍ പല കഥകളും പ്രചരിക്കുന്നതെങ്കിലും അവയുടെയൊന്നും വിശ്വാസ്യത എത്രത്തോളമാണെന്ന് അറിയില്ല. ചിക്കന്‍ 65 കഷണങ്ങളാക്കി പാചകം ചെയ്യുന്നത് കൊണ്ടാണെന്നും അതല്ല 65 ഇനം ചേരുവകള്‍ ചേര്‍ത്തുണ്ടാക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്നുമൊക്കെയാണ് കഥകള്‍.
നിലവില്‍ ചിക്കന്‍ 65-നെക്കുറിച്ചുള്ള കഥകളില്‍ ചിലത് പരിശോധിക്കാം. തമിഴ്നാടുമായി ബന്ധപ്പെട്ടുള്ളവയാണ് ഈ കഥകളില്‍ ഭൂരിഭാഗവും. 1965-ല്‍ ചെന്നൈയിലെ ബുഹാരി റസ്റ്റോറന്റിലാണ് ചിക്കന്‍ 65 എന്ന വിഭവത്തിന്റെ പിറവി എന്നാണ് പൊതുവെ പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ വിഭവത്തിന് ചിക്കന്‍ 65 എന്ന പേര് വന്നതത്രേ.ഇതു കൂടാതെ ബുഹാരി റസ്റ്റോറന്റില്‍ ചിക്കന്‍ 78, ചിക്കന്‍ 82, ചിക്കന്‍ 90 എന്നിവയും ലഭ്യമാണ്. ഈ വിഭവങ്ങള്‍ക്കും ആ പേര് ലഭിച്ചത് അവ ഹോട്ടലില്‍ ആദ്യമായി ഉണ്ടാക്കിയ 1978, 1982, 1990 എന്നീ വര്‍ഷങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നതാണ് മറ്റൊരു രസകരമായ വാദം.
1965 ല്‍ ഒരു പട്ടാള ക്യാമ്പില്‍ ആണ് ഇത് ആദ്യമായി ഉണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട് .പട്ടാള ക്യാമ്പില്‍ വിഭവങ്ങള്‍ കുറവായിരുന്നു. മാത്രമല്ല എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാനും പറ്റണം.സാധാരണ ചിക്ക൯ കറി അങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാനാവില്ലായിരുന്നു. സമയം കൂടുതല്‍ വേണമായിരുന്നു.അതിനാല്‍ അവിടത്തെ കുക്ക് കണ്ടെത്തിയ മാ൪ഗ്ഗമായിരുന്നു ചിക്ക൯ ചെറിയ കഷ്ണങ്ങളാക്കി മസാല പുരട്ടി എണ്ണയില്‍ വറുത്തെടുക്കുക എന്നത്.അതാണ് പില്ക്കാലത്ത് ചിക്ക൯ 65 എന്ന് അറിയപ്പെട്ടത്.ഈ വിഭവം വളരെ എളുപ്പത്തില്‍ പാത്രത്തിലാക്കാ൯ പറ്റുന്നു. അധികം ചേരുവകളില്ലാത്തതിനാല് ആ൪ക്കും ഇത് എളുപ്പത്തില്‍ പാകം ചെയ്യാം. നല്ല പോലെ എണ്ണയില്‍ മൊരിച്ച് ഈ൪പ്പം തീരെയില്ലാതെ എടുത്താല്‍ കുപ്പിയിലടച്ച് സൂക്ഷിക്കുകയുമാവാം. രണ്ട് ദിവസത്തോളം കേട് വരാതെയിരുന്നോളും.എന്തുകൊണ്ടും പട്ടാളക്കാ൪ക്ക് ചേരുന്ന ഒരു ഭക്ഷണമാണ് ഇത്
199 total views, 1 views today