ചൈനീസ് കടലിലെ പേടി സ്വപ്നം. 800 വലിയ പരമ്പരാഗത ചൈനീസ് കപ്പലുകൾ. ആയിരത്തിൽ അധികം വരുന്ന ചെറു വള്ളങ്ങൾ.70000 മുതൽ 80000 വരെ വരുന്ന സദാ ജാഗരൂകരായ ആജ്ഞാനുവർത്തികളായ വമ്പൻ സൈന്യം.ഇതൊരു രാജ്യമല്ല ,ഒരു കൊള്ള സംഘമാണ്.അതിൻ്റെ ചെങ്കോലെന്തിയ റാണിയായി അധികാര സ്ഥാനത്ത് വിരാജിക്കുന്ന കടൽക്കൊള്ളക്കാരുടെ റാണി “ചിങ് ഷി”.സൗത്ത് ചൈനീസ് കടലിൽ പത്തൊൻപതാം നൂറ്റാണ്ടിൽ പേടിസ്വപ്നമായി ഒഴുകി നടന്ന ഒരു വമ്പൻ കടൽക്കൊള്ള സംഘം. “THE RED FLAG FLEET”
പോർച്ചുഗീസ് ,ഈസ്റ്റ് ഇന്ത്യാ കമ്പനി മുതലായ വമ്പൻ സൈനിക ശക്തികളോട് പൊരുതി നിന്ന ഒരു കൂട്ടം വെട്ടുകിളി സൈന്യം എന്ന് വേണമെങ്കിൽ ഇവരെ വിളിക്കാം.അതായിരുന്നു ചിങ് ഷിയുടെ കൊള്ള സംഘം.ലോകത്തിലെ ഏറ്റവും സക്സസ് ഫുൾ ആയ കടൽക്കൊള്ളക്കാർ പുരുഷന്മാർ ആയിരുന്നില്ല . ആ
വിശേഷണം ചിങ്ഷി എന്ന കടലിലെ ഭീകരിക്ക് സ്വന്തം.ഒരുകാലത്ത് ഒഴുകി നടക്കുന്ന ബോട്ടുകളിൽ അഭിസാരിക വേഷം കെട്ടിയ ചിങ് ഷി ,ചെങ്ങ് യി എന്ന കടൽകൊള്ള തലവൻ്റെ ഇഷ്ട്ട ഭാജനമായി മാറുന്നു.അവർ തമ്മിലുള്ള പരിചയം ലിവിംഗ് ടുഗദർ എന്ന പോലെ ആയിത്തീരുന്നു.(വിവാഹം കഴിച്ചു എന്നും പറയുന്നു). വിയറ്റ്നാമിൽ വച്ച് ഒരു കൊള്ള ശ്രമത്തിനിടെ മരണപ്പെട്ട ചെങ് യി യുടെ അധികാര സ്ഥാനം കയ്യിലാക്കാൻ അയാളുടെ വളർത്തുമകനെ കൂട്ട് പിടിച്ച് ബുദ്ധിപൂർവ്വം കരുനീക്കം നടത്തി അധികാരം കൈപ്പിടിയിൽ ഒതുക്കി.
കടലിലെ കൊള്ള സാമ്രാജ്യത്തിൻ്റെ അധികാര സ്ഥാനത്തെ വരേണ്ട ചേങ് കുടുംബത്തെ അധികാരത്തിൽ നിന്നും അകറ്റി നിർത്തി കൊള്ളക്കാരുടെ റാണിയായി സ്വയം അവരോധിച്ചു.ചൈന ഭരിച്ചു കൊണ്ടിരുന്ന ക്വിൻഗ് രാജ കുടുംബത്തിന് ഇവരോരു തലവേദന ആയി മാറിയപ്പോൾ ചിങ് ഷി യെ നേരിടാൻ വലിയൊരു സൈന്യത്തെ അയച്ചു.സൈന്യത്തിൻ്റെ വലിയൊരു ശതമാനം കപ്പലുകളും Ching ഷി യുടെ ആജ്ഞനുവർത്തികൾ മുക്കിക്കളഞ്ഞു.പക്ഷേ പോർച്ചുഗീസ് പട്ടാളത്തിൻ്റെ സഹായം തേടിയ ക്വിങ് രാജാവ് വലിയ ആക്രമണം തന്നെ ചിങ് ഷി ക്ക് നേരെ അഴിച്ചു വിട്ടു.കപ്പലുകൾ ഒരുപാട് നഷ്ട്ടപ്പെട്ടു എങ്കിലും ചിങ് ഷി ധീരമായി നിലകൊണ്ടു. പക്ഷേ ബുദ്ധി ശാലിയായ അവർക്ക് ഒരുപാട് കാലം ഇങ്ങനെ യുദ്ധം ചെയ്തു നഷ്ട്ടം സഹിച്ചു മുന്നോട്ട് പോകാൻ കഴിയില്ല എന്ന് അറിയുമായിരുന്നു.
രാജാവിനോട് ഒരു കരാറിൻ്റെ അടിസ്ഥാനത്തിൽ കീഴടങ്ങാം എന്ന് പറഞ്ഞു.ഇന്നേ വരെ കൊള്ളയിൽ സമ്പാദിച്ച എല്ലാ സമ്പാദ്യവും തനിക്ക് അവകാശപ്പെട്ടത് ആയിരിക്കും .കൊള്ളക്കാരുടെ എല്ലാ ആയുധവും അടിയറവ് വെക്കാം.കൊള്ളക്കാർ ക്ക് ഇനിയുള്ള കാലം ജീവിക്കാനുള്ള തൊഴിൽ രാജാവ് കൊടുക്കണം.ഇവയൊക്കെ ആയിരുന്നു കരാർ.നീണ്ട കാലത്തെ വിലപേശലും തർക്കങ്ങളുക്കും വിരാമമിട്ട് കൊണ്ട് രാജാവ് ചിങ് ഷി യുടെ കണ്ടീഷൻ അംഗീകരിച്ചു.കീഴടങ്ങിയ ചിങ് ഷി തൻ്റെ സ്വതുക്കളുംആയി നേരെ മക്കവു വിലേക്ക് ചെന്ന് ഒരു ചൂതാട്ട കേന്ദ്രം തുടങ്ങി.ശിഷ്ട കാലം സുഖമായി ജീവിച്ചു.പിന്നീട് ഗവൺമെൻ്റിനെ യുദ്ധത്തിൽ സഹായിക്കാൻ ഔദ്യോഗികമായി ചിങ് ഷി യോട് രാജാവ് അഭ്യർത്ഥിച്ച സംഭവവും ഉണ്ടായി.ചിങ് ഷി യുടെ ചരിത്രം ഇങ്ങനെ പറഞ്ഞാല് അവസാനിപ്പിക്കാൻ കഴിയില്ല.
ഇതൊരു ചെറു വിവരണം മാത്രം..