Connect with us

history

ബ്രിട്ടീഷുകാരുടെ സമ്മർദ്ദത്തെ തുടർന്ന് ആയില്യം തിരുന്നാൾ നിർത്തലാക്കിയ ചിത്രവധക്കൂട് എന്തായിരുന്നു ?

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി. ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍

 11 total views,  1 views today

Published

on

ഉമ്മച്ചിയുടെ സ്വന്തം മാനു

ചിത്രവധക്കൂട്‌

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി. ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

“1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്.

ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ചിത്രവധം വിവിധരീതിയിൽ നടപ്പാക്കിയിരുന്നു. കൂലിചോദിച്ചാൽ പാടത്തെചെളിയിൽ അവർണ്ണനെ ചവുട്ടിത്താഴ്ത്തുകയും,അവന്റെ പെണ്ണുങ്ങളുടെമാനം ക്രൂരമായ്‌ കവർന്നെടുക്കുകയും ചെയ്തിരുന്ന ജന്മിത്വശ്വാനപരിഷകൾക്ക്‌ ചെറുശിക്ഷപോലും കിട്ടാതിരുന്നകാലത്താണ്‌, വിശപ്പുകൊണ്ട്‌ ചെറിയ മോഷണം നടത്തിയ അവർണ്ണന്‌ അതിക്രൂരശിക്ഷ നൽകിയത്‌.

ആസ്ട്രിയന്‍ പുരോഹിതനായിരുന്ന ബര്‍ത്തലോമിയോ എഴുതിയ ‘ഈസ്റ്റിന്തീസ് പര്യടനം’ (ആ വ്വൊയഗെ റ്റൊ ഏസ്റ്റ്‌ ഈന്ദീസ്‌ -1867) എന്ന പുസ്തകത്തില്‍ കഴുവേറ്റലിനെക്കുറിച്ചുള്ള ഒരു വിവരണമുണ്ട്. മുതുകിന്റെ അടിയില്‍ നിന്ന് കഴുത്തറ്റം കൂര്‍ത്ത ഒരു ഇരുമ്പുകമ്പി കയറ്റി അതിന്റെ താഴത്തെയറ്റം ഒരു തൂണില്‍ ചേര്‍ത്തു തറച്ച് സ്റ്റൂളില്‍ നിര്‍ത്തുന്നതാണ് കഴുവേറ്റലിന്റെ രീതി. മൂന്നു ദിവസമെടുക്കും ദാഹിച്ചും വിശന്നും വേദനിച്ചും എരിപിരി കൊണ്ട് അയാള്‍ മരിക്കാന്‍. മൂന്നു തേങ്ങ മോഷ്ടിച്ചതിനായിരുന്നു, കൊല്ലം, ലക്ഷ്മീനടയില്‍ നടന്ന ഈ കഴുവേറ്റല്‍. ഒരു പശുവിനെ കൊന്ന കുറ്റത്തിന് അമ്പലപ്പുഴയ്ക്കടുത്ത് ഒരു വൃക്ഷത്തില്‍ അഞ്ചുപേരെ കെട്ടിത്തൂക്കിയിട്ടിരിക്കുന്നതു കണ്ടെന്നും ബര്‍ത്തലോമിയോ എഴുതിയിട്ടുണ്ട്.

തലവെട്ടുക, തൂക്കിലിടുക, അംഗഭംഗം വരുത്തുക, വിഷംനല്‍കി കൊല്ലുക, ദുഷ്ടമൃഗങ്ങളുടെ കൂട്ടിലിട്ടുകൊടുക്കുക, ഇരുമ്പില്‍ തീര്‍ത്ത ചട്ടക്കൂട്ടില്‍ അടച്ച് കാട്ടിനുള്ളില്‍ ഇടുക തുടങ്ങിയ പല ശിക്ഷാരീതികളും കേരളത്തില്‍ നിലനിന്നിരുന്നു.

Advertisement

യൂറോപ്യന്മാരുടെ വരവ് വരെ കേരളത്തില്‍ ഏകീകൃത നീതിപാലന സമ്പ്രദായമോ അതിന് നിയമസംഹിതയോ ഉണ്ടായിരുന്നില്ല. സ്മൃതികളെയും ശാസനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ശിക്ഷാരീതികളാണ് അതിന് മുമ്പ് രാജാക്കന്മാരും നാടുവാഴികളും നടപ്പിലാക്കിയിരുന്നത്. അതുതന്നെ ഒരേ കുറ്റത്തിന് ജാതി നോക്കി രണ്ട് തരം ശിക്ഷാരീതികളായിരുന്നു.

13-‍ാം ശതകത്തിലാണ്‌ ശുചീന്ദ്രത്ത്‌ കൈമുക്ക്‌ പരീക്ഷ തുടങ്ങിയത്‌. ശുചീന്ദ്രത്ത്‌ താമസം തുടങ്ങിയ നമ്പൂതിരിമാരാണ്‌ കൈമുക്ക്‌ അവിടെ ഏർപ്പെടുത്തിയത്‌. സ്മാർത്ത വിചാരത്തിന്റെ തുടർച്ചപോലെയുള്ള ഈ ആചാരം നമ്പൂതിരി സ്ത്രീകളുടെ സദാചാര പരിശോധനയ്ക്കുവേണ്ടി ഉണ്ടാക്കിയതാണെന്നു ശുചീന്ദ്രം രേഖകളിൽ പറയുന്നു. 1846ൽസ്വാതിതിരുനാള്‍ തിരുവിതാംകൂറില്‍ പ്രാകൃതമായ ഈ ശിക്ഷാരീതി നിര്‍ത്തലാക്കി. എന്നാൽ അവർണ്ണർക്കായുള്ള ചിത്രവധവും തൂക്കിക്കൊല്ലപ്പെടുന്നവന്റെ കുതികാല് വെട്ടി രക്തം ഊറ്റുന്ന പ്രാകൃതമായ ശിക്ഷാരീതി പിന്നീടും ദശാബ്ദങ്ങളോളം നിലനിന്നതായി പുരാരേഖകള്‍ പറയുന്നു.

ഇംഗ്ലീഷ്‌ ഡോക്ടറായ ബെല്ലയും ഡോക്ടര്‍ റാസയും നൽകിയ റിപ്പോര്‍ട്ട് പ്രകാരം 1880ൽ ബ്രിട്ടീഷ്കാരുടെ സമ്മർദ്ധത്തെതുടർന്ന് ആയില്യം തിരുനാൾ ചിത്രവധം നിർത്തലാക്കി.

 12 total views,  2 views today

Advertisement
Entertainment6 hours ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment12 hours ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 day ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment1 day ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment2 days ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment2 days ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment2 days ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment3 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment4 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

4 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Advertisement