അമേരിക്ക, ബ്രിട്ടീഷ് ബാങ്കുകളെ വിറപ്പിച്ച റഷ്യൻ വനിതാ ഹാക്കർ!

224

അമേരിക്ക, ബ്രിട്ടീഷ് ബാങ്കുകളെ വിറപ്പിച്ച റഷ്യൻ വനിതാ ഹാക്കർ!

ഡാർക്ക് വെബ്‌ലോകത്തെ വാർത്തകളും കഥകളും എല്ലാം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് പുരുഷൻമാരിലാണ്. ഒട്ടുമിക്ക സാങ്കേതിക കണ്ടെത്തലുകള്ക്കും പിന്നിൽ പുരുഷൻമാരാണ്. എന്നാൽ ഡാർക് വെബ് ലോകം ഇന്നും ഓർക്കുന്ന ചില വനിതകളുടെ പേരുകളുണ്ട്. ഹാക്കിങ്ങിൽ അതിവിദഗ്ധരായ ഇവരെ കുറിച്ച് നിരവധി പുസ്തകങ്ങൾ വരെ ഇറങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ വനിതാ ഹാക്കർമാരിൽ ഒരാളാണ് റഷ്യൻ സുന്ദരി ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ.
ആരായിരുന്നു ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ?

Image result for christina svechinskayaകംപ്യൂട്ടറും ഇന്റര്നെറ്റും അത്ര സജീവമല്ലാത്ത കാലത്ത് തന്നെ ടെക് ലോകത്ത് വലിയ കുപ്രസിദ്ധി നേടിയ റഷ്യന് സുന്ദരിയായ ഹാക്കറായിരുന്നു ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ. ഏഴു വർഷം മുൻപ് തന്നെ ലോകത്തെ ഏറ്റവും സെക്സിയായ ഹാക്കർ എന്നാണ് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ 28 വയസ്സുള്ള ഈ റഷ്യന് യുവതി 2010 ൽ അമേരിക്ക, യൂറോപ്യന് രാജ്യങ്ങളിലെ ബാങ്കുകൾ ഒന്നടങ്കം കൊളളയടിച്ചു നേടിയത് കോടികളുടെ വരുമാനമാണ്.

അമേരിക്കയില ബ്രിട്ടണിലെയും ബാങ്ക് അക്കൗണ്ടുകളില് നിന്ന് യഥാക്രമം ഏകദേശം 35 ലക്ഷം ഡോളര്, 95 ലക്ഷം ഡോളര് തട്ടിയെടുത്തു. ബാങ്ക് ഓഫ് അമേരിക്ക, ബാങ്ക് ഓഫ് വച്ചോവിയ തുടങ്ങി ബാങ്കുകളാണ് പ്രധാനമായും കൊള്ളയടിക്കപ്പെട്ടത്. ന്യൂയോർക്ക് സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ ഇത്രയും വലിയ ഓണ്ലൈൻ ഹാക്കിങ്ങിന് നേതൃത്വം നൽകിയത്.

Image result for christina svechinskaya1989 ൽ റഷ്യയിൽ ജനിച്ച ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ തുടക്കത്തിൽ ടെക് ലോകത്ത് സജീവമായിരുന്നില്ല. ജീവിക്കാൻ കൂടുതൽ പണം ആവശ്യമായി വന്നതോടെയാണ് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ ഹാക്കിങ്ങിലൂടെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിതേടിയത്. അച്ഛൻ മരിച്ചതോടെ പഠനവും ജീവിതവും ബുദ്ധിമുട്ടിലായി. ഇതിനിടെ പഠിക്കുമ്പോൾ തന്നെ ചില സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഈ തുകയൊന്നും അവരുടെ ദൈനംദിന ജീവിതത്തിനു തിക‍‍ഞ്ഞില്ല. ഇതോടെയാണ് ഹാക്കിങ്ങിലൂടെ ബാങ്ക് കൊള്ളയടിക്കാൻ തുടങ്ങിയത്.

അമേരിക്ക, ബ്രിട്ടീഷ് ബാങ്കുകൾ കൊള്ളയടിക്കുമ്പോൾ ക്രിസ്റ്റീന സ്വെച്ചിന്സ്‌കായക്ക് 21 വയസ്സായിരുന്നു. അന്നത്തെ കേസിൽ ക്രിസ്റ്റീന സ്വെച്ചിന്സ്‌കായയെ കൂടാതെ 37 പേരാണ് അറസ്റ്റിലായത്. എല്ലാവരും വൈറസ് ഉപയോഗിച്ച് ബാങ്ക് കൊള്ളയടിച്ചവർ തന്നെ.
ഇന്റർനെറ്റ് വൈറസുകളെ ഉപയോഗപ്പെടുത്തി നൂറുക്കണക്കിന് അക്കൗണ്ടുകൾ തുറന്നാണ് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ ബാങ്കിൽ നിന്ന് പണം മോഷ്ടിച്ചത്. ഓൺലൈൻ വഴി വ്യാജ പാസ്പോർട്ട് നിർമിച്ച കേസിലും ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ പിടിയിലായി. എന്നാൽ 25 ലക്ഷം ഡോളർ നൽകിയ ജാമ്യത്തിലിറങ്ങുകയായിരുന്നു. പിന്നീട് 2013 ൽ ജൂൺ 24 ന് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ കേസിൽ നിന്ന് രക്ഷപ്പെട്ടു. ബാങ്കുകൾക്കുള്ള നഷ്ടപരിഹാര തുകയായ 35 ലക്ഷം ഡോളർ നൽകാമെന്ന് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ അറിയിക്കുകയായിരുന്നു.

ഈസ്റ്റേൺ യൂറോപ്പിൽ വെച്ചാണ് ഹാക്കിങ്ങിലൂടെ ബാങ്ക് കൊള്ളകൾ ആസൂത്രണം ചെയ്തത്. പിന്നീട് ഇതേ പ്ലാൻ അമേരിക്കയിൽ പരീക്ഷിക്കുകയായിരുന്നു. സീയൂസ് ട്രോജന് എന്ന വൈറസ് ഉപയോഗിച്ചാണ് ആദ്യ കാലങ്ങളിലെ ഹാക്കിങ് നടന്നിരുന്നത്. ഇത്തരം വൈറസുകൾ ഈ-മെയിലുകള്ക്കൊപ്പം അറ്റാച്ച് ചെയ്ത് അയയ്ക്കും. തുടർന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളെ നിയന്ത്രിക്കാനും വിവരങ്ങൾ ചോർത്താനും സാധിക്കും.

2007ല് അമേരിക്കയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തുന്നത്. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിലൂടെ നിര്മിക്കുന്ന ഈ വൈറസ് ബ്രൗസര് കീസ്‌ട്രോക്ക് ലോഗിങ്, ഫോം ഗ്രാബിങ് തുടങ്ങിയവയിലൂടെ വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് ചോർത്തും. ഇ–മെയിൽ വഴി അയക്കുന്ന വൈറസ് ഫയലിൽ ക്ലിക്ക് ചെയ്താല് പിന്നീട് ആ കംപ്യൂട്ടറില് നടക്കുന്ന എല്ലാ പ്രവര്ത്തികളും നിമിഷങ്ങൾക്കകം ഹാക്കറുടെ നിരീക്ഷണത്തിലായിരിയ്ക്കും. തുടർന്ന് വിവിധ അക്കൗണ്ടുകളുടെ യൂസര്നെയിമുകളും പാസ്വേ‌ഡുകളും ചോര്ത്തും. സീയൂസ് ട്രോജൻ വൈറസ് ഉപയോഗിച്ച് ആയിരക്കണക്കിന് ബാങ്ക് അക്കൗണ്ടുകള് ക്രിസ്റ്റീന സ്വെച്ചിന്സ്‌കായയും സംഘവും ആക്രമിച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. ഈ കേസ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഒരുകൂട്ടം വിദ്യാർഥികൾ ചേർന്നാണ് ബാങ്ക് കൊള്ള നടത്തിയിരുന്നത്. ബാങ്കിൽ നിന്ന് തട്ടിയെടുക്കുന്ന പണം വിവിധ ബാങ്ക് അക്കൗണ്ടുകളിൽ തന്ത്രപരമായി നിക്ഷേപിച്ചതും ക്രിസ്റ്റീന സ്വെച്ചിന്സ്‌കായായിരുന്നു. മോഷ്ടിച്ച പണം സൂക്ഷിയ്ക്കാനായി ഹാക്കിങ്ങിലൂടെ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകള് തുടങ്ങിയിരുന്നു. ഹാക്കിങ്ങിലൂടെ പണം മോഷ്ടിക്കുന്നവരെ ഡാർക്ക് വെബ് ലോകത്ത് അറിയപ്പെടുന്നത് മണി മ്യൂള് എന്നാണ്. മോഷ്ടിച്ച പണം കടത്താന് സഹായിയ്ക്കുന്നവർ എന്നാണ് ഇതിന്റെ അർഥം.

ഒരുകാലത്ത് രാജ്യാന്തര മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ ഇപ്പോഴും അമേരിക്കയിൽ തന്നെയാണ് താമസിക്കുന്നത്. ന്യൂയോർക്ക് സര്വകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ക്രിസ്റ്റീന സ്വെച്ചിന്സ്‌കായ നിരവധി സാമൂഹിക പ്രവർത്തനങ്ങള്ക്ക് നേതൃത്വം നൽകുന്നുണ്ട്

Advertisements