മുസ്ലിം ചര്യയായ ചേലാകര്‍മത്തെ(സുന്നത്ത്) സംബന്ധിച്ച് ശ്രീ കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപിള്ളയുടെ ‘കേരളമഹാചരിത്രം’ രണ്ടാം ഭാഗത്തില്‍ പറയുന്നതായി ഇസ്ലാമിക ബ്ലോഗ് . ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയാണ് നടക്കുന്നത്.ഇസ്ലാം ഭാരതീയ പ്രമാണങ്ങളിൽ എന്ന പേരിൽ ജി.കെ എടത്തനാട്ടുകര എഴുതിയ ലേഖനത്തിൽ ആണ് കാര്യം പറയുന്നത് . അങ്ങനെയൊരു പുസ്തകം ഉണ്ടോ എന്നാണു പലരും ചോദിക്കുന്നത് . എന്തായാലും പുസ്തകത്തിൽ ഉണ്ടെന്നു സ്ഥാപിച്ചുകൊണ്ട് ബ്ലോഗിൽ പറയുന്ന കാര്യങ്ങൾ ഇതാണ്
ജി.കെ എടത്തനാട്ടുകര
”ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചു പോരുന്ന ഒരു ആചാരമാകുന്നു ‘ലിംഗശസ്ത്രം’……കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതനകാലങ്ങളില് ഈ ആചാരം നടപ്പുണ്ടായിരുന്നു……ഇതിന് ചേലാകര്‍മ്മം എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭകര്മ്മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ‘ചേലാകര്‍മം’ എന്ന് പേര് സിദ്ധിച്ചു. (pg 54, 55 – 1949-ല്‍ തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചത്)
ഇതൊരു പുതിയ അറിവാണ് , പുരാതന സമുദായങ്ങളിൽ ചേലാ കർമ്മം ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല , ചേലാ കർമ്മം എന്ന പേരുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിന്ന് ലഭ്യമായതാണിത് , ജൂത സമൂഹം പോലെ നായർ സമൂഹവും മാർഗ്ഗകല്യാണം കഴിച്ചിരുന്നു എങ്കിൽ നായന്മാർക്ക് ജൂതസമൂഹവുമായുള്ള വിദൂര ബന്ധസാധ്യത തള്ളിക്കളയാവതല്ല , ജൂത പാരമ്പര്യങ്ങളുമായി നായന്മാരെ ബന്ധിപ്പിക്കാവുന്ന ചില ലേഘനങ്ങൾ കണ്ടതായി ഓർക്കുന്നു . കൂടുതൽ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഉണ്ടാവേണ്ടതുണ്ട് .