മനുഷ്യ രാശിയെ ലെഡിൽ നിന്നും രക്ഷിച്ച മനുഷ്യൻ

62

Raju Kumar

ക്ലെയർ കാമറൂൺ പാറ്റേഴ്സൺ ..— മനുഷ്യ രാശിയെ ലെഡിൽ നിന്നും രക്ഷിച്ച മനുഷ്യൻ

ഭൂമിയുടെ പ്രായം 4 .55 ബില്യൺ വർഷങ്ങൾ ആണെന്ന് ഉൾക്കകളിലെ ലെഡിന്റെ സാന്നിധ്യം ഉപയോഗിച്ച് കണക്കാക്കിയ വ്യക്തിയാണ് പാറ്റേഴ്സൺ . അതിനു മുന്നേ ഉള്ളതിനേക്കാൾ കൃത്യത ഉള്ള കാൽക്കുലേഷൻ ആണ് ഇത്. അദ്ദേഹം കണക്കാക്കിയതിനു ശേഷം അര നൂറ്റാണ്ടു പിന്നിട്ടു , ശാസ്ത്രവും ടെക്നോളജിയും വളർന്നു. എന്നാലും പാറ്റേഴ്സൺ കണക്കാക്കിയ സമയം ഇപ്പോളും മാറ്റമില്ലാതെ തുടരുന്നു. ഇവിടെ പരാമർശിക്കാൻ പോകുന്ന വിഷയം പക്ഷെ അതല്ല. അതിനേക്കാൾ എത്രയോ വലിയ സാമൂഹ്യ സേവനം അദ്ദേഹം മനുഷ്യരാശിക്ക് നൽകിയിട്ടുണ്ട്.

മോട്ടോർ വാഹനങ്ങളുടെ എഞ്ചിൻ പെർഫോമൻസ് വർദ്ധിപ്പിക്കാൻ പെട്രോളിൽ ലെഡിന്റെ അംശം ചേർത്താൽ മതി എന്ന് തോമസ് മിഡ്‌ഗിലി കണ്ടെത്തി . റെഫ്രിജറേഷൻ ഉപയോഗിക്കുന്ന CFC വികസിപ്പിക്കാനും അദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു. തുടർന്ന് ജനറൽ മോട്ടോർസ്, സ്റ്റാൻഡേർഡ് ഓയിൽ , ഡ്യൂപോണ്ട് എന്ന പല കുത്തക ഭീമന്മാരും ഇത് ഉപയോഗിച്ച് തുടങ്ങി. എന്നാൽ ലെഡ് പോയ്‌സണിങ്ങിനെ അവരാരും കാര്യമായി എടുത്തില്ല. ഇതിനെതിരെ പാറ്റേഴ്സൺ രംഗത്ത് വന്നു. ജീവിതകാലം മുഴുവൻ ലെഡിന്റെ ഗവേഷണത്തിന് ചിലവഴിച്ച പാറ്റേഴ്സണ് അതിന്റെ ദോഷങ്ങളും അറിയാമായിരുന്നു. പാറ്റേഴ്സന്റെ കണ്ടെത്തുകളെ എതിർക്കുന്നവർ പക്ഷെ അതി ശക്തരായ കോര്പറേറ്റുകൾ ആണ്. അവർ പണം നൽകി ഗവേഷണം നടത്തി മനുഷ്യ ശരീരത്തിൽ ലെഡിന്റെ സാന്നിധ്യം സ്വാഭാവികം ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. പെറുവിലെ ഫോസ്സിലുകളിലെയും ഈജിപ്റ്റ് മമ്മികളിലും വരെ പരീക്ഷണം നടത്തിയാണ് ആധുനിക മനുഷ്യന്റെ ശരീരത്തിലെ ലെഡിന്റെ അളവ് സ്വാഭാവികം അല്ല എന്ന് അദ്ദേഹം തെളിയിച്ചത്. ഇതിനെ തുടർന്നാണ് ലെഡഡ് പെട്രോൾ നിരോധനം ഉണ്ടാവുന്നത്.

ലോകത്തിന്റെ പ്രായം കണ്ടുപിടിച്ച ശാസ്ത്രജ്ഞന് വരെ പക്ഷെ കോർപറേറ്റുകളുടെ മുന്നിൽ നിന്നും നേരിടേണ്ടി വന്നത് വലിയ എതിർപ്പാണ്. ആഗോള താപനം ഇതുപോലെ വർഷങ്ങളോളം എണ്ണ കമ്പനികൾ മൂടി വെച്ചിരുന്നു. പേരറിയാത്ത എത്രയോ ശാസ്ത്രജ്ഞരുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന പല അറിവുകളും മാറ്റങ്ങളും.

 

Previous articleഒരു മില്യൺ മനുഷ്യരുടെ മരണത്തിനു കാരണമായ ചിത്രം
Next articleനാസയെ നയിച്ച നാസി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.