ഇസ്രായേലി സൈനികർ മാത്രം clown hats എന്ന ഈ ഹെൽമറ്റ് ഉപയോഗിക്കുന്നത് എന്തുകൊണ്ട്

347

Sreekala Prasad ന്റെ കുറിപ്പ്

മിറ്റ്‌സ്നെഫെറ്റ് Mitznefet

മറ്റ് രാജ്യങ്ങളിലെ സൈനികർ ഉപയോഗിക്കുന്ന ഹെൽമെറ്റിൽ നിന്നും വ്യത്യസ്തമാണ് ഇസ്രയേൽ പ്രതിരോധ സേന ഉപയോഗിക്കുന്ന ‘clown hats’ എന്നറിയപ്പെടുന്ന ഹെൽമെറ്റ്. മിറ്റ്‌സ്നെഫെറ്റ് (ഹീബ്രു:) എന്നാണ് ഇതിന് പേര്. ജറുസലേം ക്ഷേത്രത്തിലെ മഹാപുരോഹിതൻ ധരിച്ചിരുന്ന മിറ്റ്‌സ്‌നെഫെറ്റ് അഥവാ തലപ്പാവിൽ നിന്നാണ് ഈ പദം വരുന്നത്.’

ഇത് ഹെൽമെറ്റിനേക്കാൾ വളരെ വലുതാണ്, ഷെഫിന്റെ തൊപ്പിക്ക് സമാനമായ രൂപം. ഫ്ലോപ്പി ഹെൽമെറ്റ് കവറിന്റെ ഉദ്ദേശ്യം ഇതിനെ ഒരു സാധാരണ ഹെൽമെറ്റുമായി ബന്ധിപ്പിക്കുകയും കാഴ്ചയിൽ അവ്യക്തമാക്കുകയും ഒരു ക്രമരഹിതമായ രൂപം ആയി തോന്നിപ്പിക്കുകയും ചെയ്യും . ഇത് ഹെൽമെറ്റിനെ പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് പ്രകാശത്തെ തടയുകയും ധരിക്കുന്നവരെ സൂര്യ/ചന്ദ്രപ്രകാശത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും.ഇതിന്റെ വിചിത്രമായ രൂപം സൈനികരെ മറച്ചുവെക്കാൻ ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ദർ പറയുന്നത്.

May be an image of one or more people and outdoorsഒരു സ്റ്റാൻ‌ഡേർഡ് മിറ്റ്‌സ്‌നെഫെറ്റിൽ‌ റിവർ‌സിബിൾ‌ മെഷ്‌ ഫാബ്രിക് അടങ്ങിയിരിക്കുന്നു, ഒരു വശത്ത് പച്ചകലർന്ന വുഡ്‌ലാൻഡ് കാമഫ്ലേജ് പ്രിന്റും മറുവശത്ത് ബ്രൗ ൺ ഡെസേർട്ട് പ്രിന്റും …ഇത് വളരെ ഭാരം കുറഞ്ഞതും ,ഉപയോഗത്തിലില്ലാത്തപ്പോൾ എളുപ്പത്തിൽ സംരക്ഷിക്കാവുന്നതുമാണ്.അധിക സമയവും ആർമി യൂണിഫോമുമായി ഇടപഴകുന്ന ശത്രു സൈനികർക്ക് മിലിറ്ററി ഹെൽമറ്റ് ദൂരെ നിന്ന് കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. ഇതുപോലെ ആകൃതിയാണെങ്കിൽ മറഞ്ഞിരിക്കുന്ന സൈനികരെ പെട്ടെന്ന് കാണില്ല .

May be an image of outdoors and text1990 കളിൽ തെക്കൻ ലെബനനിൽ നടന്ന ഗറില്ലാ യുദ്ധത്തിലാണ് മിറ്റ്‌സ്‌നെഫെറ്റ് ആദ്യം ഉപയോഗിച്ചത്. , പിന്നീട് രണ്ട് വശങ്ങളുള്ള അതായത് ഒന്ന് മരുഭൂമിയിലും മറ്റൊന്ന്വനഭൂമിയിലും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ്. മിറ്റ്സ്നെഫെറ്റ് എളുപ്പത്തിൽ നീക്കംചെയ്യാവുന്നതാണ്, മടക്കിക്കഴിയുമ്പോൾ ഹെൽമെറ്റുമായി ബന്ധിപ്പിക്കാൻ കഴിയും. അസാധാരണമായി കാണപ്പെടുന്ന ഈ ഹെഡ്‌പീസ് മറ്റ് രാജ്യങ്ങളൊന്നും ഉപയോഗിക്കുന്നില്ല.