എന്താണ് ക്ലബ്ബ് ഹൗസ്?⭐

അറിവ് തേടുന്ന പാവം പ്രവാസി

യഥാര്‍ത്ഥ ശബ്ദം ഉപയോഗിച്ച് സംസാരിക്കാന്‍ മാത്രം കഴിയുന്ന ഒരേ ഒരു സോഷ്യല്‍മീഡിയ ഇടം. ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾക്ക് പ്രചോദനമാണ് ക്ലബ് ഹൗസ് ആപ്പ്.ഏറെ പരാജയങ്ങള്‍ക്കൊടുവില്‍ ഒരു അവസാന ശ്രമം കൂടെ എന്ന ചിന്തയില്‍ നിന്നാണ് ക്ലബ്ഹൗസ് എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം പിറക്കുന്നത്. ലോകം മുഴുവന്‍ ലോക്ഡൗണ്‍ ആയപ്പോഴും ഒരേ സമയം ലക്ഷക്കണക്കിന് പേര്‍ വിവിധ വെര്‍ച്വല്‍ മുറികളില്‍ ഇരുന്ന് കഥയും , കാര്യവും പറയുമ്പോള്‍ അമേരിക്കയില്‍ മിണ്ടാന്‍ ശേഷിയില്ലാത്ത മകളെ ചേര്‍ത്ത് വച്ച് നിറകണ്ണുകളോടെ ഇത് കാണുന്ന ബിസിനസ് ദമ്പതികളുണ്ട്. രോഹന്‍ സേത്തും , ഭാര്യ ജെന്നിഫറും. വളരെക്കാലം തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ മാത്രമല്ല ജീവിതവും പരാജയത്തിന്റെ വക്കിലെത്തിയിട്ടും തിരികെ കരകയറിയവര്‍.

ഗൂഗ്‌ളില്‍ ജോലി ചെയ്തിരുന്ന രോഹന്‍ സേത്ത് എന്ന ഇന്തോ അമേരിക്കനും , ഭാര്യ ജെന്നിഫറിനും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. 2018 ലാണ് അവര്‍ക്ക് മകള്‍ ജനിക്കുന്നത്, ലിഡിയ സേത്ത്. ഗുരുതരമായ ജനിതക വൈകല്യവുമായി ജനിച്ച മകളെ വിധിക്കു വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ അവര്‍ സാധ്യമായ എല്ലാ വഴികളും തേടുന്നു. ഇരിക്കാനും , ഇഴയാനും , നടക്കാനും സംസാരിക്കാനും കഴിയാത്ത മകള്‍ക്കു വേണ്ടി അവര്‍ മുട്ടാത്ത വാതിലുകലില്ല . നടത്താത്ത അന്വേഷണങ്ങളില്ല. എന്നാല്‍ ജനിതക വൈകല്യത്തിനു നിലവില്‍ ഭേദമാക്കാനുള്ള ചികിത്സകള്‍ ലഭ്യമായില്ല.

ഏതു ജനിതകത്തിനാണോ അതു സംഭവിച്ചിരിക്കുന്നത് അതിനനുസരിച്ച് വ്യക്തികളിലും ചികിത്സ വ്യത്യാസപ്പെട്ടിരിക്കും.തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കെസിഎന്‍ക്യു 2 എന്ന മ്യൂട്ടേറ്റഡ് ജീനിനൊപ്പം ജനിച്ച ലിഡിയയ്ക്ക് ജനനം മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി. അവള്‍ക്കു നടക്കാനോ , സംസാരിക്കാനോ കഴിവില്ലായിരുന്നു. എന്നാല്‍ അവര്‍ തളര്‍ന്നില്ല, അവരുടെ അന്വേഷണത്തില്‍ ലോകത്തു രണ്ടു കുട്ടികള്‍ക്ക് ഇത്തരം ഒരു വൈകല്യം കണ്ടെത്താനായി. ഏറെ അപകടകരമായ എന്നാല്‍ നിസ്സഹായ അവസ്ഥയിലാണ് ഇത്തരത്തില്‍ രോഗം വരുന്ന കുട്ടികളും കുടുംബങ്ങളും എത്തുക എന്ന തിരിച്ചറിവില്‍ നിന്നും അവര്‍ക്ക് കൂടി കൈത്താങ്ങാകാന്‍ ഈ ദമ്പതികള്‍ തീരുമാനിക്കുന്നു. ലിഡിയ ആക്‌സിലേറ്റര്‍ എന്നപേരില്‍ ഒരു ഫണ്ടിംഗ് ഇവര്‍ ആരംഭിച്ചതും അതിനാണ്.

പിന്നീട് രോഹന്‍ ഗൂഗിളിനോട് വിടപറയുകയും അതിനുശേഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് വില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴും സ്വന്തമായി സംരംഭകത്വ പരീക്ഷണങ്ങള്‍ രോഹന്‍ നടത്തിക്കൊണ്ടേ ഇരുന്നു. പക്ഷെ എല്ലാം പരാജയമായി. എന്നാല്‍ പോള്‍ ഡേവിഡ്‌സണ്‍ എന്ന രോഹന്റെ സുഹൃത്തിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. പോളിന്റെ ഹൈലൈറ്റ് സോഷ്യല്‍മീഡിയ സ്റ്റാര്‍ട്ടപ്പും പരാജയം നേരിട്ടിരുന്ന സമയം.

ലോക്ഡൗണും അതിന്റെ അവസരങ്ങളും ചര്‍ച്ചയായപ്പോള്‍ ക്ലബ്ഹൗസ് എന്ന ആശയവും ജനിച്ചു. അങ്ങനെ 2020 മാര്‍ച്ച് മുതല്‍ ക്ലബ്ഹൗസ് അടച്ചുപൂട്ടപ്പെട്ട മനുഷ്യരുടെ ചര്‍ച്ചാ മുറിയുമായി. കേരളത്തില്‍ ഇപ്പോഴാണ് ക്ലബ്ഹൗസിന് ഇത്രയും പ്രചാരം ലഭിക്കുന്നത്. ഏറ്റവും പുതിയ സൈബര്‍ സെന്‍സേഷനായി ക്ലബ്ഹൗസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം മലയാളികള്‍ ഉപയോഗിച്ച ആപ്പും ക്ലബ്ഹൗസ് തന്നെ.

ടെക്നോളജിയുടെ വികാസത്തോടെ ഫോണിൽ ആളുകൾഏറ്റവും കുറച്ച് ഉപയോഗിച്ചിരുന്ന സംസാരത്തെ കേന്ദ്രീകരിക്കുകയും മനുഷ്യന് വിർച്വൽ ആയി ഒരു സാമൂഹിക അനുഭവം കെട്ടിപ്പടുക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ആശയം .അവിടെ പോസ്റ്റിംഗിനും , പരോക്ഷ ഇടപെടലുകൾക്കും പകരം ഒരു ഉപയോക്താവിന് ഒരു മുറിയിലേക്ക് നടക്കാനോ , അവിടെയുള്ള ആളുകളുമായി സംസാരിക്കാനും കഴിയണം .

സോഷ്യൽ മീഡിയകളിലൂടെ അതിന്റെ ഏറ്റവും പുതിയ ഇടം ആണ് ഇപ്പോൾ ക്ലബ് ഹൗസ് . പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്ലബ് ഹൗസ് പഴമയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് കൂടിയാണ് . എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസിൽ.ശബ്ദമാണ് ക്ലബ് ഹൗസിലാകെ. ഇഷ്ടമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനൊരിടം, പ്രശ്നങ്ങളിൽ ശബ്ദമുയർത്താനൊരിടം, തമാശകൾ പറയാനൊരിടം, ഇവയെല്ലാം കേൾക്കാനൊരിടം , സൗഹൃദങ്ങൾ പങ്കുവെക്കാനൊരിടം. ചുരുക്കത്തിൽ എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുന്ന പോഡ് കാസ്റ്റ് പോലെയൊരു സംവിധാനം .ഒരു കോൺഫറൻസ് ഹാളിന് സമാനമാണ് ക്ലബ് ഹൗസിലെ കോൺവർസേഷൻ റൂം. അതിൽ കുറച്ച് പേർ സംസാരിക്കുകയായിരിക്കും. മറ്റുള്ളവർ അത് കേൾക്കുന്നവരും.പ്രധാനമായും നാല് തരത്തിലുള്ള റൂമുകളാണ് ക്ലബ് ഹൗസിലൂടെ ക്രിയേറ്റ് ചെയ്യാൻ കഴിയുക

⚡Welcome: പുതിയ ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്‌തതിനുശേഷം ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന റൂമുകൾ ആണിത് . പുതിയ ഉപയോക്താവിന്റെ സുഹൃത്തുക്കൾക്ക് ഇതിൽ ചേരാൻ കഴിയും . പിന്നീട് ഇത് പബ്ലിക്ക് ആയി മാറ്റാൻ കഴിയും .
⚡Open: ഏത് ഉപയോക്താവിനും ഈ റൂമിൽ ചേരാനാകും, മാത്രമല്ല ക്ലബ് ഹൗസിലെ ഏത് മുറിയുടെയും എല്ലാ സവിശേഷതകളും ഇവിടെ ലഭ്യമാണ് , പൊതു ചർച്ചകൾ , സമകാലിക സാമുക്തിക വിഷയങ്ങൾ ഒക്കെ ചർച്ച ചെയ്യാനായുള്ള വേദിയായി ഇതിനെ കാണാം
⚡Closed: പ്രത്യേകമായി ചേർത്ത അല്ലങ്കിൽ ഇൻവിറ്റേഷൻ ലഭിച്ചവർക്ക് ആണ് ഇതിൽ പങ്കെടുക്കാൻ ആകുക. പ്രത്യേക ആളുകൾക്ക് മാത്രമേ ചേരാനാകൂ.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പബ്ലിക്ക് അല്ല ക്ലോസ്ഡ് ആണ്
⚡Social: സോഷ്യൽ ആയുള്ള കണക്ഷൻ അനുസരിച്ച് ഹോസ്റ്റ് പിന്തുടരുന്ന ആളുകളെ മാത്രമേ മുറിയിൽ അനുവദിക്കൂ. ഹോസ്റ്റിന് മോഡറേറ്റർമാരെ ചേർക്കാനും കൂടുതൽ ആളുകൾക്ക് മുറി തുറക്കാനും കഴിയും,
ഇനി ഇതിൽ പ്രവേശിക്കുന്ന ഒരാൾക്ക് വിവിധ തരം റോളുകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.
⚡Speakers: റൂം ക്രിയേറ്റ് ചെയുന്ന വ്യക്തിയാണ് സ്പീക്കർ. ഒരു മുറിയിൽ സംസാരിക്കാൻ സ്പീക്കറിന് മാത്രമേ കഴിയുകയുള്ളു . പങ്കെടുക്കുന്നവരെല്ലാം ശ്രോതാക്കളായി മുറിയിൽ ചേരുന്നു, സ്പീക്കർ ക്ഷണിച്ചാൽ മാത്രമേ സംസാരിക്കാൻ കഴിയു
⚡Moderators: മറ്റ് സ്പീക്കറുകളെ ചേർക്കാനും , നിശബ്ദമാക്കാനും , നീക്കംചെയ്യാനുമുള്ള കഴിവുള്ള സ്പീക്കറുകളാണ് മോഡറേറ്റർമാർ. അവർ സംഭാഷണത്തെ നയിക്കുകയും , സ്പീക്കറുകളുടെ ഗ്രൂപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
⚡Listeners: ശ്രോതാക്കൾ അല്ലങ്കിൽ പ്രേക്ഷകർക്ക് സംഭാഷണം ചെയ്യാൻ കഴിയില്ല. മോഡറേറ്റർ അനുവദിച്ചാൽ മാത്രമേ ഇതിന് കഴിയുകയുള്ളു.
ഗൂഗിൾ ഡൂഡിലുകൾ പോലെ ഐക്കണുകൾ മാറ്റുന്ന രീതിയാണ് ക്ലബ് ഹൗസ് പിന്തുടരുന്നത്.
നിലവില്‍ ക്ലബ്ബ് ഹൗസില്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നുണ്ട്. ചര്‍ച്ചകളുടെ ഡാറ്റ എവിടെയും സേവ് ചെയ്യുന്നില്ല.

Leave a Reply
You May Also Like

എന്താണ് ചോക്ക് ഹോൾഡ് ?

എന്താണ് ചോക്ക് ഹോൾഡ് ? അറിവ് തേടുന്ന പാവം പ്രവാസി ചോക്ക് ഹോൾഡ് എന്നത് ഒരു…

പാഴ്സികളുടെ ശവസംസ്കാരം നമ്മെ ഞെട്ടിപ്പിക്കുന്ന രീതിയിലാണ്

പാഴ്സികളുടെ ശവസംസ്കാരം അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ് പാഴ്സി.…

തേനീച്ചകൾക്ക് മാത്രമേ തേൻ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ് ഉള്ളോ ?

തേനീച്ചകൾക്ക് മാത്രമേ തേൻ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ് ഉള്ളോ ? അറിവ് തേടുന്ന പാവം പ്രവാസി…

മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യന്‍ കറന്‍സിയില്‍ എങ്ങനെയാണ് ഗണപതിയുടെ ചിത്രം വന്നത് ?

മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യന്‍ കറന്‍സിയില്‍ എങ്ങനെയാണ് ഗണപതിയുടെ ചിത്രം വന്നത്?⭐ അറിവ് തേടുന്ന പാവം പ്രവാസി…