മൂന്ന് ക്ലൈമാക്സുകളുള്ള ചിത്രം
തികച്ചും അപരിചിതരായ ആറ് പേർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. അവരെ സ്വീകരിക്കുന്നത് ആതിഥേയൻ്റെ ബട്ട്‌ലർ ആയ സഹായി ആണ്
176 total views

Faisal Ka
Clue… (1985) മൂന്ന് ക്ലൈമാക്സുകളുള്ള ചിത്രം
തികച്ചും അപരിചിതരായ ആറ് പേർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. അവരെ സ്വീകരിക്കുന്നത് ആതിഥേയൻ്റെ ബട്ട്‌ലർ ആയ സഹായി ആണ്. തങ്ങളെ വിരുന്നിന് വിളിച്ചയാളുടെ ഉദ്ദേശം എന്തെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നതിനിന് ഇടെ ആതിഥേയൻ പറഞ്ഞതു അനുസരിച്ച് ബട്ട്‌ലേർ അവർക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. തുടർന്ന് തങ്ങളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയ ബട്ട്‌ലറെ കൊല്ലാൻ ആതിഥേയൻ അവരോട് ആവശ്യപ്പെടുന്നു…എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവിടെ വച്ച് ആതിഥേയൻ തന്നെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. അതിനോട് ഒപ്പം അവിടത്തെ ഒരു പാചകക്കാരിയും കൊല്ലപെടുന്നതോടെ ആ മരണങ്ങൾക്ക് പിന്നിലുള്ള സത്യം കണ്ടെത്താൻ അതിഥികൾ ശ്രമിക്കുന്നു. അവരുടെ അന്വേഷണങ്ങൾക്ക് ഇടയിൽ അവിടെ വീണ്ടും കൊലപാതകങ്ങൾ സംഭവിക്കുന്നതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുകയാണ്…..
യഥാർത്ഥത്തിൽ നടന്നത് എന്ത് എന്നും ഇങ്ങനെയും വേണമെങ്കിൽ കാര്യങ്ങൾ സംഭവിച്ചിരിക്കാൻ സാധ്യത ഉണ്ട് എന്നും കാണിച്ചു തരുന്ന മൂന്ന് ക്ലൈമാക്സുകൾ ഉള്ള , തികച്ചും ഉദ്വേഗജനകമായ സംഭവവികാസങ്ങളെ ബ്ലാക്ക് കോമഡി എന്ന രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു കുറ്റാന്വേഷണ ചിത്രം ആണ് ക്ലൂ. ആര്, എവിടെ, എങ്ങിനെ ഈ കൊലപാതകങ്ങൾ ചെയ്തു എന്നതു ലോജിക്കൽ ആയി പറഞ്ഞു വയ്ക്കാൻ ചിത്രത്തിന് ഒരു പരിധി വരെ സാധിക്കുന്നുണ്ട്…ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന കാണികൾക്ക് ഒരു വ്യതസ്ത ചിത്രം എന്ന രീതിയിൽ സമീപിക്കാവുന്ന ചിത്രം തന്നെ ആണ് ക്ലൂ…..
177 total views, 1 views today
