കൊച്ചിൻ ഹനീഫയുടെ സംസ്കാരചടങ്ങിൽ മണിയൻപിള്ള രാജു പൊട്ടിക്കരഞ്ഞത് ആ പഴയ പത്തുരൂപ കൂടി ഓർത്തായിരുന്നു

0
224
വര്‍ഷങ്ങള്ക്ക് മുമ്പ് മണിയൻ പിള്ളരാജുവും,കൊച്ചിൻ ഹനീഫയും സിനിമയിൽ അവസരം തേടി മദ്രാസിൽ സ്വാമീസ് ലോഡ്ജിൽ കഴിയുന്ന കാലം.സിനിമയിൽ അവസരം തേടി നടക്കുമ്പോൾ ദാരിദ്ര്യം അവര്ക്ക് കൂട പിറപ്പായിരുന്നു.ഒരു ദിവസം വിശന്നു വലഞ്ഞ മണിയൻ പിള്ള കൊച്ചിൻ ഹനീഫയോടു ഭക്ഷണം കഴിക്കാൻ പൈസ കടം ചോദിച്ചു.വിശുദ്ധ ഖുറാനുള്ളിൽ പൈസ സൂക്ഷിക്കാറുള്ള കൊച്ചിൻ ഹനീഫ ഒരു 10 രൂപമണിയൻ പിള്ളക്ക് തപ്പിയെടുത്തു കൊടുത്തു.മണിയൻ പിള്ള ആ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ട് തിരിച്ചു വന്നു. അന്ന് രാത്രിയായിട്ടും കൊച്ചിൻ ഹനീഫ ഭക്ഷണം കഴിക്കാൻ പോകാതിരുന്നപ്പോളാണ് മണിയൻ പിള്ള അറിയുന്നത് അത് കൊച്ചിൻ ഹനീഫ ഭക്ഷണം കഴിക്കാൻ വെച്ച അവസാന രൂപയായിരുന്നുവെന്ന് .ഇതൊക്കെ ഓർത്താണ് കൊച്ചിൻ ഹനീഫയുടെ ഫ്യുണറൽ ചടങ്ങിൽ താൻ നിയന്ത്രണം വിട്ടു കരഞ്ഞതെന്ന് മണിയൻപിള്ള പിന്നീട് വനിത ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. നമ്മുടെയൊക്കെ പ്രിയപ്പെട്ട ഹനീഫിക്ക ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു സ്നേഹത്തിന്റെ് ഓർമ്മപ്പൂക്കൾ