അറിവ് തേടുന്ന പാവം പ്രവാസി

പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തുണികളും മറ്റും നിർമിച്ചിരുന്നത്. നിറങ്ങൾ തരുന്ന ചില ഷഡ്പദങ്ങളും ഉണ്ട് . കോക്ചിനിയൽ (Cochineal) എന്നാണ് ഈ ശൽക്കകീടത്തിന്റെ പേര്.പണ്ട് മെക്സിക്കോയിലുള്ള അസ്ടെക്കുകൾ എന്ന ഗോത്രവർഗം വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഈ ചെറിയ കീടത്തെയാണ് ഉപയോഗിച്ചിരുന്നത്.

മെക്സിക്കോയെ കൂടാതെ തെക്കേ അമേരിക്ക, അരിസോണ എന്നിവിടങ്ങളിലും ഈ പ്രാണികൾ വസിക്കുന്നു. കള്ളിച്ചെടികളിലാണ് ഇവ മുട്ടയിടുന്നത്. തുടർന്ന് 90 ദിവസത്തിനു ശേഷം ബ്രഷുകൊണ്ട് ഇവയെ മാറ്റി കൊല്ലുകയും ഉണക്കിപ്പൊടിക്കുകയും ചെയ്യുന്നു. 70,000 പ്രാണികളിൽനിന്ന് അരക്കിലോ നിറമേ ലഭിക്കുകയുള്ളൂ. അലൂമിനിയം. കാൽസ്യം ലവണങ്ങൾ ചേർത്ത് കാർമൈൻ ഡൈ ഉണ്ടാക്കുന്നു. ഭക്ഷണത്തിലും ലിപ്സ്റ്റിക്ക് പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിലും ഈ നിറം ചേർക്കുന്നു. പെറു, ചിലി, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളാണ് ഇതിന്റെ ഏറ്റവും പ്രധാന ഉൽപാദകർ.

വളരെ മൃദുവായ ശരീരവും , പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ പ്രാണികളാണ് കോക്ചിനിയ ലുകൾ. വായ്ഭാഗം ഉപയോഗിച്ച് ഇവ കള്ളിച്ചെടികളിലേക്ക് തുളച്ചുകയറുകയും ചെടിക്കുള്ളിലെ ദ്രാവകം ഭക്ഷിക്കുകയും ചെയ്യുന്നു. പെൺ കോക്ചിനിയൽ പ്രാണികളിൽനിന്ന് കാർമിനിക് ആസിഡ് വേർതിരിച്ചടുക്കാറുണ്ട്. ഇത് ചുവപ്പും , കടുംചുവപ്പും നിറം നൽകുന്നതാണ്. മറ്റുള്ളവയെ അപേക്ഷിച്ച് കോക്ചിനിയൽ കടുത്ത നിറം നൽകുന്നതുകൊണ്ട് ഇവയെ കൂടുതലായി ഉപയോഗിക്കാനും കൃഷിചെയ്യാനും തുടങ്ങി. സൗന്ദര്യവർദ്ധക വസ്തുക്കളിൽ നിറംകൂട്ടാനാണ് ഈ പ്രാണികളെ കൂടുതലായും ഉപയോഗിക്കുന്നത്.
കോലരക്ക് ഉൽപാദിപ്പിക്കുന്ന മറ്റൊരു ഷഡ്പദമാണ് ലാക് ഷഡ്പദം (Lac Insect). വസ്ത്രങ്ങൾക്ക് നിറം നൽകുന്നതിനും, പെയിന്റിൽ നിറം കൂട്ടാനും കോലരക്ക് ഉപയോഗിക്കുന്നു.

You May Also Like

1950 കളിലെ സംഭവമാണ്, എന്തെന്ന് മനസിലായോ ?

കടപ്പാട് – Baiju Raj (ശാസ്ത്രലോകം) ????️ ബൈക്ക്‌യാത്ര ചെയ്യുമ്പോൾ പരസ്പ്പരം സംസാരിക്കുക വലിയ പ്രയാസമുള്ള…

ചന്ദ്രയാൻ എന്തുകൊണ്ട് ലാന്ററിൽ തിരിച്ചു കയറ്റി പാർക്ക് ചെയ്തു വെച്ചു കൂടാ ? പലരുടെയും മനസിലുള്ള ചോദ്യമാണിത്, നമുക്കിതൊന്നു വിശദമായി പരിശോധിക്കാം

ചന്ദ്രയാൻ എന്തുകൊണ്ട് ലാന്ററിൽ തിരിച്ചു കയറ്റി പാർക്ക് ചെയ്തു വെച്ചു കൂടാ ? Anoop Nair…

ഭൂമി ഉരുണ്ടതാണെന്നു തെളിയിക്കാൻ ഒരു പോയിന്റിൽ നിന്ന് നേർരേഖയിൽ യാത്രതിരിച്ച മാഗല്ലന്റെ ദൗത്യം വിജയിച്ചെങ്കിലും അതേ പോയിന്റിൽ തിരിച്ചെത്താൻ അദ്ദേഹത്തിന് സാധിച്ചിക്കാത്തതിന്റെ കാരണം ?

ഭൂമി പരന്നതല്ലെന്നും അതിന് ഗോളാകൃതിയാണുള്ളതെന്നും അതുകൊണ്ടുതന്നെ ഭൂമിയിലെ ഏതൊരിടത്തുനിന്നും നേർരേഖയിൽ യാത്രതിരിക്കുന്ന ഒരാൾക്ക് അതേ സ്ഥലത്തുതന്നെ…

“മേഘങ്ങൾ കൂടിയിടിക്കുമ്പോൾ ഇടിമിന്നൽ ഉണ്ടാക്കുന്നു” – ഇങ്ങനെ അറിഞ്ഞാൽ മതിയോ ? വ്യക്തമായ അറിവ് ഇല്ലാത്തവർക്ക് വേണ്ടി

ഇടിമിന്നൽ നോട് ഫോബിയ ഉള്ളവരും അല്ലാതെ തന്നെ ലോജിക്കൽ ആയി അനിവാര്യമായ പേടി ഉള്ളവരും ആയവരാണ്…