വൃത്യസ്ഥമായ ഒരു മതത്തെ പരിചയപ്പെടാം: നാളികേര മതം⭐

അറിവ് തേടുന്ന പാവം പ്രവാസി

????1963ൽ തെക്കൻ വിയറ്റ്‌നാമിൽ സ്ഥാപിതമായ ഒരു പരമ്പരാഗത മതമാണ് നാളികേര മതം.ഈ മതത്തന്റെ സ്ഥാപകനായ ഗുയെൻ താൻഹ് നാമിന്റെ അധ്യാപനങ്ങളും ബുദ്ധ, ക്രൈസ്തവ മതങ്ങളിലെ ചില വിശ്വാസങ്ങളാണ് ഇതിന്റെ അടിസ്ഥാനം. 1975ൽ ഈ മതത്തെ വിയറ്റനാമീസ് അധികൃതർ നിരോധിച്ചു. നാളികേര മതം ഏറ്റവും സജീവമായിരുന്ന കാലത്ത് 4000 അനുയായികളാണ് ഇതിന് ഉണ്ടായിരുന്നത്. നാളികേരം മാത്രം ഉപയോഗിക്കുകയും നാളികേരത്തിന്റെ പാൽ മാത്രം കുടിക്കുകയും ചെയ്യണമെന്നാണ് നാളികേര മതത്തിൻ ശാസന.നാളികേര മതത്തിലെ സന്യാസിമാർക്ക് ഒമ്പത് സ്ത്രീകളെ വരെ ഭാര്യമാരായി വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നു.

The floating temple of the Coconut Religion, photographed in 1969
The floating temple of the Coconut Religion, photographed in 1969

വിയറ്റ്‌നാമീസ് പണ്ഡിതനായ ഗുയെൻ താൻഹ് നാമാണ് 1963ൽ നാളികേര മതം സ്ഥാപിച്ചത്. നാളികേര സന്യാസി, ഹിസ് കോക്കനട്ട്ഷിപ്പ്, കോൺകോഡിന്റെ പ്രവാചകൻ, അങ്കിൾ ഹായ് (1909 – 1990). അന്നീ അപരനാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു.

Ben Tre
Ben Tre

ഒരു ഫ്രഞ്ച് സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം തെക്കൻ വിയറ്റ്‌നാമിലെ ബെൻ ട്രെ പ്രവിശ്യയൽ വെള്ളത്തിൽ പൊങ്ങികിടക്കുന്ന തരത്തിൽ ഒരു ആരാധനാലയം സ്ഥാപിച്ചു. മൂന്ന് വർഷം താൻ നാളികേരം മാത്രമാണ് ഉപയോഗിച്ചതെന്നും ആ കാലയളവിൽ കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ തറയിൽ ധ്യാനത്തിൽ ഇരുന്നിട്ടുണ്ടെന്നും നാളികേര മതത്തിന്റെ പ്രവാചകൻ വാദിച്ചു.

1971ൽ തെക്കൻ വിയറ്റ്‌നാമിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. വിചിത്രമായ സ്വഭാവത്തിന് ഉടമയായിരുന്നെങ്കിലും ഇദ്ദേഹത്തെ തെക്കൻ വിയറ്റനാം സർക്കാർ ‘മതത്തിന്റെ മനുഷ്യൻ’ (Man of Religion) എന്ന് വിളിക്കുകയും ആദരിക്കുകയും ചെയ്തു. പരമ്പരാഗത ബുദ്ധ വസ്ത്രമായിരുന്നു ഇദ്ദേഹം സാധാരണയായി ധരിച്ചിരുന്നത്. കഴുത്തിൽ കുരിശ് ധരിക്കുകയും ചെയ്തിരുന്നു.നാളികേര മതത്തിന്റെ ഏറ്റവും സുവർണ്ണ കാലത്ത് ലോകവ്യാപകമായി ഇതിന് 4000 അനുയായികളാണ് ഉണ്ടായിരുന്നത്. ഈ മതത്തിന്റെ ഏറ്റവും പ്രസിദ്ധനായ അനുയായി പ്രമുഖ അമേരിക്കൻ നോവലിസ്റ്റ് ജോൺ സ്‌റ്റെയിൻബെക്കിന്റെ മകനായിരുന്നു.നാളികേര മതം ഒരു കപടമതമാണെന്ന് കണക്കാക്കി 1975ൽ വിയറ്റ്‌നാം അധികൃതർ മതത്തെ നിരോധിച്ചു.

Leave a Reply
You May Also Like

കീടത്തെ ഉപയോഗിച്ചു വസ്ത്രങ്ങൾക്ക് നിറം നൽകാൻ സാധിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി പ്രകൃതിയിൽ നിന്നു ലഭിക്കുന്ന നിറങ്ങൾ ഉപയോഗിച്ചാണ് പണ്ടു കാലത്ത് തുണികളും…

ലോകത്തിലെ ഏറ്റവും വൃത്തി ഇല്ലാത്ത മനുഷ്യൻ

മൃഗങ്ങളുടെ വിസർജ്യം ഉപയോഗിച്ചാണ് ഇദ്ദേഹം പുകവലിച്ചിരുന്നത്. 1954 അവസാനമായി കുളിച്ച ഇദ്ദേഹം എപ്പോഴും ഒറ്റപെട്ടു അലഞ്ഞു തിരിഞ്ഞു നടക്കുന്നതാണ് ശീലം.

വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം ????വിമാനയാത്രയാണ് ലോകത്തിലെ…

നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഭൂമി സംബന്ധമായ അറിവുകൾ

ഭൂമി സംബന്ധമായ അറിവുകൾ 📌 കടപ്പാട്: റവന്യൂ വകുപ്പ് വെബ്ബ്സൈറ്റ് ✨ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…