കൂടുണ്ടാക്കി അടയിരിക്കാൻ വേണ്ടി മാത്രം ഭൂമിയില്‍ കാലു കുത്തുന്ന നിര്‍ത്താതെ പറന്നു ലോക റെക്കോഡ് കരസ്ഥമാക്കിയ പക്ഷി ഏത്?

അറിവ് തേടുന്ന പാവം പ്രവാസി

കോമണ്‍ സ്വിഫ്റ്റ് എന്ന പക്ഷിയാണ് തുടർച്ചയായി 10 മാസം പറക്കല്‍ യജ്ഞം നടത്തി റെക്കോര്‍ഡ് നേടിയെടുത്തത്. ഇതു വല്ലപ്പോഴുമാണെന്നു കരുതരുത്. ഈ വിഭാഗത്തില്‍ പെട്ട പക്ഷികളുടെ ജീവിത ശൈലി തന്നെ ഇങ്ങനെയാണ്. കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാൻ വേണ്ടി മാത്രമാണ് ഇവ നിലത്തിറങ്ങുന്നത്. ആഹാരം തേടുന്നതും, കഴിക്കുന്നതും, ഉറങ്ങുന്നതും എന്തിനേറെ പറയുന്നു ഇണചേരുന്നതു പോലും പറക്കുന്നതിനിടയിലാണ്.ടോര്‍പിഡോ മോഡല്‍ ശരീരവും, ബ്ലേഡുകള്‍ പോലെയുള്ള ചിറകുകളുമാണ് ഇവയുടെ പ്രത്യേകത. അത് ഇവയ്ക്ക് വേഗത്തില്‍ വെട്ടിത്തിരിയാനും, ഉയര്‍ന്നു പറക്കാനുമുള്ള കഴിവു നല്‍കുന്നു. ഇങ്ങനെ നിര്‍ത്താതെ പറന്ന് ഈ പക്ഷികൾ ആര്‍ട്ടിക്ക് യൂറോപ്പ് അതിര്‍ത്തിയില്‍ നിന്നു മധ്യ ആഫ്രിക്ക വരെ പോയി അവിടെ നിന്നു യൂറോപ്പിലേക്കു തിരിച്ചെത്തിയതായി പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്‌സ് ഹെഡന്‍സ്‌റ്റോം കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് ഈ പക്ഷികളെ കൂടുതൽ നിരീക്ഷിച്ച് ഇവയുടെ പ്രത്യേകത ലോകത്തിനു മുന്നിലെത്തിച്ചത്. ഹെഡന്‍സ്‌റ്റോമും സംഘവും രണ്ടു വര്‍ഷമായി തുടര്‍ച്ചയായ നിരീക്ഷണത്തിലായിരുന്നു.

13 കോമണ്‍ സ്വിഫ്റ്റ് പക്ഷികളില്‍ സെന്‍സര്‍ ഘടിപ്പിച്ച ശേഷമായിരുന്നു നിരീക്ഷണം. നിരീക്ഷിച്ച 13 പക്ഷികളില്‍ മൂന്നെണ്ണം ആഫ്രിക്കയില്‍ പോയി തിരിച്ചു വരുന്ന സമയത്തിനുള്ളില്‍ എവിടെയും വിശ്രമിക്കുകയോ, ഇരിക്കുകയോ ചെയ്തിട്ടില്ലെന്നു തെളിഞ്ഞു. അതേസമയം ഈ പക്ഷികളും തിരിച്ചെത്തി മുട്ടയിട്ടു. മറ്റു പക്ഷികളും വിശ്രമിക്കാന്‍ വളരെ കുറച്ചു സമയം മാത്രമാണെടുത്തത്. 10,000 മൈല്‍ നിര്‍ത്താതെ പറന്ന പക്ഷികൾ ഭക്ഷണവും, ഉറക്കവും വരെ പറന്നു കൊണ്ടാണു നിര്‍വഹിച്ചത്.

You May Also Like

ബൂമറാങ്ങിന് മാന്ത്രിക ശക്തിയുണ്ടോ ?

ബൂമറാങ്ങിന് മാന്ത്രിക ശക്തിയുണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി കളിക്കോപ്പായും ആയുധമായും ഉപയോഗിക്കുന്ന വളഞ്ഞ…

ബലീൻ തിമിംഗലങ്ങൾക്ക് ആ പേര് വരാൻ കാരണം എന്ത് ?

മാംസഭോജികളായ സസ്തനികൾ എന്ന വിഭാഗത്തിലും ഇവയെ പെടുത്താ റുണ്ട്. 15 തരം ബലീൻ തിമിംഗലങ്ങൾ നിലവിൽ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്

എന്തുകൊണ്ടാണ് ഡീസൽ ബൈക്കുകൾ നിർമിക്കപ്പെടാത്തത് ?

എന്തുകൊണ്ടാണ് ഡീസൽ ബൈക്കുകൾ നിർമിക്കപ്പെടാത്തത് ? അറിവ് തേടുന്ന പാവം പ്രവാസി നാമെല്ലാവരും ബൈക്ക് പ്രേമികളാണ്.…

എന്താണ് റാറ്റ് ഹോൾ മൈനിങ് അഥവാ എലിമാള ഖനനം ?

എന്താണ് റാറ്റ് ഹോൾ മൈനിങ് അഥവാ എലിമാള ഖനനം ? അറിവ് തേടുന്ന പാവം പ്രവാസി…