Rahul Humble Sanal
എന്തിലും നെഗറ്റീവ് കാണുക എന്ന മനോഭാവത്തിൽ നിന്നൊക്കെ പരമാവധി ഒഴിഞ്ഞു നിൽക്കണം എന്ന് ഇപ്പോൾ ആഗ്രഹിക്കുന്ന ഒരാൾ ആണെങ്കിലും ചില കാര്യങ്ങൾ പറയുകയാണ്.
നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു തരം ജീവകാരുണ്യ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്ന ഒന്നാണ് സമൂഹ വിവാഹം.തീർച്ചയായും നല്ല കാര്യം. പക്ഷേ ഇത്തരം സമൂഹ വിവാഹത്തിന്റെ മാർക്കറ്റിങ്ങ് രീതി ശ്രദ്ധിച്ചിട്ടുണ്ടോ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വധൂവരൻമാരുടെ ആത്മാഭിമാനത്തെ മുഴുവൻ തകർത്തു കൊണ്ടുള്ള പ്രചരണ രീതിയാണ് പണ്ടുമുതലേ കണ്ടു വരുന്നത്.വിവാഹം നടന്നാൽ വധൂവരൻമാരെ നിരത്തി നിർത്തി ഫോട്ടോ എടുത്ത് പത്രത്തിൽ “നിർധന യുവതികളുടെ വിവാഹം ” എന്ന് തല കെട്ടൊക്കെ കൊടുത്താണ് ഇത്തരം വിവാഹങ്ങൾ പ്രചരിപ്പിക്കുന്നത്.ചിലയിടത്ത് ഫോട്ടോ അടക്കം ഫ്ലക്സ് അടിച്ച് പ്രദർശിപ്പിക്കുന്നതും കണ്ടിട്ടുണ്ട്.ഇത്തരം വിവാഹം നടത്തുന്ന Sponser മാർക്ക് ഈ പ്രചരണം കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടായിരിക്കാം.പക്ഷേ ആ യുവതീയുവാക്കളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…. തങ്ങളുടെ വിവാഹം മറ്റുള്ളവരുടെ ഔദാര്യത്തിൽ നടക്കുന്ന വെറും ചടങ്ങു മാത്രമാണ് എന്ന ചിന്തയിൽ എന്ത് ആത്മാഭിമാനമാണ് അവർക്ക് ശിഷ്ടകാലം തോന്നുക?
ഒരു മത വിഭാഗത്തിന്റെ ഗ്രൂപ്പ് അന്യമതസ്തരായ യുവതിയുടെയും യുവാവിന്റെയും വിവാഹം നടത്തി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവാഹക്ഷണക്കത്ത് മതേതരത്തിന്റെ പ്രതീകമായൊക്കെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നത് കണ്ടിട്ട് പറയുകയാണ്. ആ ക്ഷണക്കത്തിലെ വരികൾ തന്നെ അവരുടെ നിർധനാവസ്ഥയെ ആഘോഷിക്കുന്നതായാണ് തോന്നിയത്.
” നിർദ്ധന കുടുംബാംഗവും വാടക വീട്ടിൽ താമസിക്കുന്നവരും വിധവയും ആയ —- ടെ മകളായ —ടെ വിവാഹം ” എന്നൊക്കെയുള്ള പ്രയോഗങ്ങളൊക്കെ ഒഴിവാക്കേണ്ടിയിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്…. ഏതൊരു പെൺകുട്ടിയാണ്, യുവാവാണ് സ്വന്തം വിവാഹക്ഷണക്കത്തിൽ ഇത്തരം വാചകങ്ങൾ ആഗ്രഹിക്കുക?
സമൂഹ വിവാഹത്തെയോ ,വിവാഹം നടത്തി കൊടുക്കലിനെയോ അല്ല ഞാൻ വിമർശിക്കുന്നത്… സാമ്പത്തിക സുരക്ഷിതത്വത്തിന്റെ safe Zone ൽ ഇരിക്കുന്നവർ ഒരു വിവാഹം നടത്തി കൊടുക്കുമ്പോൾ അതിൽ പങ്കെടുക്കേണ്ടി വരുന്ന വധൂവരൻമാരുടെ ആത്മബോധത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രചരണ രീതിയെ പറ്റി മാത്രമാണ് പറഞ്ഞത്.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.