Advertisements
Home Religion ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിർത്തണം എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്നാണ്

ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിർത്തണം എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്നാണ്

0
ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിർത്തണം എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്നാണ്

അഭിമന്യു അപ്പു

ക്രിസ്ത്യൻ പള്ളികളിലെ കുമ്പസാരം നിർത്തണം എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഒന്നാണ് .ചെയ്തു പോയ തെറ്റുകളും പാപങ്ങളും ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് ഏറ്റ് പറഞ്ഞ് പ്രാശ് ചിത്യം ചെയ്ത് ദൈവ ശിഷ്യയിൽ നിന്നും ഒഴിവാക്കാനും ‘പുതിയ ഒരു നല്ല മനുഷ്യനാകാനും പൂർണ്ണ ശുദ്ധതയോടെ ഈശോയുടെ തിരുശരീരത്തിന്റെ പ്രതീകമായ ഓസ്തി, സ്വീകരിക്കാനും ഉള്ള ഒരു മാർഗ്ഗമായാണ് വിശ്വസികൾ ഈ കൂതാ ശയെ കാണുന്നത് മാത്രമല്ല ,മനസ്സിലെ ടെൻഷനിൽ നിന്നും സേഫായി റിലീഫ് നേടാനുള്ള ഒരു സൈക്കോളജിക്കൽ മൂവായും ഈ പ്രക്രിയയെ കാണുന്ന വരുമുണ്ട്.

എന്നാൽ വർത്തമാനകാലഘട്ടത്തിൽ ഈ പാവനമായ കർമ്മത്തെ ദുരുപയോഗം ചെയ്യാനാണ് പല വൈദികരും ശ്രമിക്കുന്നത്- കുമ്പസാരിക്കാൻ വരുന്ന സ്ത്രീകളുടെ വീഴ്ചകളും ‘ബലഹീനതകളും താൽപര്യങ്ങളും മനസ്സിലാക്കി കുറുക്കൻമാരും’ കാമവെറിയൻമാരുമായ പാതിരികൾ ‘ ഭീഷണിപ്പെടുത്തിയും പ്രലോഭനങ്ങൾ നൽകിയും വശീകരിച്ചും ലൈഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും സമ്പത്ത് തട്ടി എടുത്തതുമായ സംഭവങ്ങളുടെ എണ്ണമെടുക്കാൻ പോയാൽ എടണ്ടേറാകുകയുള്ളൂ -, ഇത് പുറം ലോകമറിഞ്ഞ കേസുകൾ ‘, ആരും അറിയാതെ പോയ കേസുകൾ എത്ര എന്ന് ഒരു പക്ഷെ ‘,കർത്താവിനു പോലും അറിയില്ല,എത്ര എത്ര കുടുംബങ്ങളാണ് ഇതുമൂലം തകർന്നിരിക്കുന്നത് ‘ എത്ര പേരുടെ ജീവിതങ്ങളാണ് തകർന്നിരിക്കുന്നത്.അത് കൊണ്ട് ഇനിയും കുടുംബങ്ങൾ തകരാതിരിക്കാൻ ‘,, നിരപരാതികളുടെ ജീവിതങ്ങൾ നശിക്കാതിരിക്കാൻ കുമ്പസാരമെന്ന പ്രഹസനം നിർത്തലാക്കുകയോ – ചുരുങ്ങിയ പക്ഷം സ്തീകളെ കുമ്പസാരിപ്പിക്കാൻ കന്യാസ്ത്രീകളെ എങ്കിലും ചുമതലപ്പെടുത്തണം.

Advertisements
%d bloggers like this: