രക്തബന്ധമുള്ളവരുമായിട്ടുള്ള വിവാഹം, ഇതിൻറെ അപകടം എന്താണെന്ന് നോക്കാം?

0
91

Consangnous Marriage, അഥവാ രക്തബന്ധമുള്ളവരുമായിട്ടുള്ള വിവാഹം.. വംശശുദ്ധി എന്ന ഗോത്രവാർഗ്ഗ ആശയം പരിപാലിക്കുന്ന എല്ലാ സമൂഹത്തിലും നിലനിൽക്കുന്ന ഒരു പ്രത്യേകതയാണിത്.. ഇതിൻറെ അപകടം എന്താണെന്ന് നോക്കാം?
പാരമ്പര്യമായി നിങ്ങൾക്ക് ഒരു രോഗം പകർന്നു കിട്ടിയിട്ടുണ്ട് എന്ന് വിചാരിക്കുക. ഹീമോഫീലിയ,കൊറിയ പോലെയുള്ള കടുത്ത രോഗങ്ങൾ.രണ്ടു കുടുംബത്തിൽ ഉള്ള ഒരു സ്ത്രീയും പുരുഷനും വിവാഹിതരാകുന്നതോട് കൂടി ആ പാരമ്പര്യ ഘടകം അടുത്ത തലമുറയ്ക്ക് കിട്ടാനുള്ള സാധ്യത ഏതാണ്ട് 50 ശതമാനമാണ്.

ഒരു കുടുംബത്തിലെ തന്നെ രണ്ടു പേർ തമ്മിൽ കല്യാണം കഴിക്കുകയും രണ്ടുപേരുടെയും പാരമ്പര്യ ഘടകത്തിൽ ഈ രോഗം ഉണ്ടാവുകയും ചെയ്യുമ്പോൾ കുട്ടികൾക്ക് ഈ രോഗം ഉണ്ടാവാനുള്ള സാധ്യത നൂറു ശതമാനം ആണ് .അതുകൊണ്ട് കുട്ടിക്ക് രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല.പക്ഷെ സാധ്യത വളരെ കൂടുതൽ ആണ്. പറഞ്ഞുവന്നത് ഇതാണ്. വംശശുദ്ധി എന്ന് പറയുന്നത് ശരിക്കും പറഞ്ഞാൽ അപകടം പിടിച്ച, വലിയ വില കൊടുക്കേണ്ട ഒന്നാണ്.

രണ്ടു വിഭിന്നമായ സമുദായത്തിൽ നിന്നോ രാജ്യത്തു നിന്നോ രണ്ടു പേർ വിവാഹം കഴിക്കുമ്പോൾ അതിജീവനത്തിന്റെ കൂടുതൽ ഘടകങ്ങൾ അടുത്ത തലമുറക്ക് ലഭിക്കുന്നു.വംശീയ ശുദ്ധി കാത്തു സൂക്ഷിക്കുമ്പോൾ നമ്മുടെ വംശത്തിൽ എന്തെങ്കിലും പ്രത്യേകതകൾ, പ്രത്യേകിച്ചും ന്യൂനതകൾ ഉണ്ടെങ്കിൽ അത് അവിടെത്തന്നെ നില്ക്കും അത് നമ്മെ. ഒരുകാലത്തും അത് വിട്ടു പോകില്ല.

ക്നാനായക്കാർ വംശശുദ്ധി യുടെ കാര്യം പറയുമ്പോൾ: അവരുടെ ഡിഎൻഎ പരിശോധനയിൽ നിന്ന് അവരുടെ ഇടയിൽ ഒരുപാട് വ്യത്യസ്തമായ കലർപ്പ് ഉണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് .ഈ ഭൂമിയിൽ മനുഷ്യൻ എന്ന് പറയുന്ന ഹോമോസാപ്പിയൻസ് തന്നെ മനുഷ്യർ അല്ലാത്ത മനുഷ്യരുടെ ജീനുകൾ സ്വീകരിച്ചിട്ടുണ്ട്. ഹോമോ ഇറക്റ്റ്റ്‌സ്,ഡനിസോവൻസ്,നിയാനന്ദർതാൽ തുടങ്ങിയ പല ജീവികളുടെയും ജീനുകൾ നമ്മളിൽ ഉണ്ട് .ഈ ഗോത്രവർഗ്ഗ സ്വഭാവങ്ങൾ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്. നമ്മുടെ ഒരു കാല് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മറ്റേ കാല് ചാണകക്കുഴിയും ആണ്.