കൺട്രോൾഡ് ബിൽഡിങ് ഡിമോളിഷൻ എന്താണ് ? ഡിമോളിഷൻ എക്സ്പർട്ടിന്റെ ജോലി എന്താണ്?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
ആകാശത്തേക്ക് തല ഉയർത്തി നിൽക്കുന്ന ഫ്ലാറ്റുകളും , കെട്ടിടങ്ങളും എല്ലാത്തരം ആശങ്കകളെയും കാറ്റിൽ പറത്തിയിട്ട് സമീപമുള്ള കിടപ്പാടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടാക്കാതെ നിമിഷങ്ങൾക്കുള്ളിൽ നിലം പരിശാക്കുന്ന വിദ്യയാണ് കൺട്രോൾഡ് ബിൽഡിങ് ഡിമോളിഷൻ . ഇന്ത്യയിൽ അടുത്ത കാലം വരെ അത്ര പരിചിതമല്ലാത്ത തൊഴിൽ മേഖലയായിരുന്നു ബിൽഡിങ് ഇംപ്ലോഷൻ. നഗരങ്ങളിലെ അംബരചുംബികൾ പഴക്കമോ , പുതിയ വികസനപദ്ധതികളോ കാരണം പൊളിച്ചുമാറ്റുക അത്ര എളുപ്പമുള്ള ജോലിയല്ല.
തിരക്കേറിയ ഗതാഗതപ്രശ്നങ്ങളും ശ്രദ്ധിക്കണം. ഇവിടെയാണു ‘ബിൽഡിങ് ഇംപ്ലോഷന്റെ’ പ്രസക്തി. പൊളിച്ചുമാറ്റേണ്ട കെട്ടിടത്തിന്റെ ബീമുകളിലും മറ്റും ചാർജ് എന്ന പേരിൽ ചെറിയ അളവിൽ നൈട്രോഗ്ലിസറിൻ, ഡൈനമിറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിക്കും. ഇതുവയ്ക്കേണ്ട രീതിയും , അളവും സ്ഫോടന സമയവുമൊക്കെ കംപ്യൂട്ടർ ഉപയോഗിച്ചു തീരുമാനിക്കും.താഴത്തെ നിലകളിലാകും ആദ്യം സ്ഫോടനം. തുടർന്നു മുകളിലേക്ക്. ഇങ്ങനെ ചെയ്യുമ്പോൾ കെട്ടിട അവശിഷ്ടങ്ങൾ കിണറ്റിൽ തൊട്ടി വീഴും പോലെ ഉള്ളിലേക്ക് വീഴും.
തൊട്ടടുത്തുള്ള കെട്ടിടങ്ങളെ പോലും ബാധിക്കാതെ നമുക്കാവശ്യമായ കെട്ടിടം മാത്രം പൊളിച്ചുമാറ്റാം.ഈ പണി ചെയ്യുന്നവർ blasters എന്നാണു അറിയപ്പെടുന്നത്. സാധാരണയായി നമ്മൾ explossion എന്ന് കേട്ടിട്ടുണ്ട്, എന്നാൽ കെട്ടിടങ്ങൾ തകർക്കുന്നത് implosion (അകത്തേക്ക് പൊട്ടിക്കുക) വഴിയാണ്. അതായതു കെട്ടിടം പരമാവധി അതിന്റെ ഇമ്പ്രിന്റിൽ (imprint-ഫൌണ്ടേഷൻ ഇരിക്കുന്ന അത്രയും ഏരിയ)തന്നെ തകർന്നു വീഴാൻ വേണ്ടിയാണ് implode ചെയ്യുന്നത്.
ഇനി implosions നടത്താൻ ഉപയോഗിക്കുന്നത് ഡിറ്റനേറ്റർ അല്ലെങ്കിൽ ആർ ഡി എക്സ് (RDX) ഉപയോഗിച്ചാണ്. കോൺക്രീറ്റ് ആണെങ്കിൽ ഡിറ്റനേറ്ററും , സ്റ്റീൽ structures ആണെങ്കിൽ RDX ഉം ആണ് ഉപയോഗിക്കുന്നത്. ഡിറ്റനേറ്റർ കത്തിച്ചു കഴിഞ്ഞാൽ അതിൽ നിന്നുണ്ടാവുന്ന വാതകത്തിനു വികസിച്ചു ഒരു ഇഞ്ചു ചുറ്റളവിൽ 600 ടൺ വരെ pressure ഉണ്ടാക്കാൻ പറ്റും RDX ആണെങ്കിൽ അതിനു ഒരു സെക്കന്റ് ഇൽ 8 കിലോമീറ്ററിൽ കൂടുതൽ വ്യാപിക്കാൻ കഴിയും. ഡിറ്റനേറ്റർ കത്തിക്കുന്നതിനു വലിയ അളവിലുള്ള ഷോക്ക് വേവ്സ് (shock waves) ആവശ്യമാണ്. അങ്ങനെ ഷോക്ക് കൊടുക്കുന്നത് ഡിറ്റനേറ്ററുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്ലാസ്റ്റിംഗ് ക്യാപ് (blasting cap) ലേക്ക് ഒരു ഇലക്ട്രിക് വയർ വച്ചായിരിക്കും. ഇതിനെ പ്രൈമറി ചാർജിങ് (primary charging) എന്ന് പറയും.
ഇങ്ങനെയുള്ള ഡിറ്റനേറ്റർസ് കെട്ടിടത്തിന്റെ തൂണുകളിൽ ദ്വാരങ്ങളുണ്ടാക്കി അതിൽ വേണ്ട അളവിൽ നിറയ്ക്കുന്നു. എങ്ങനെ അല്ലെങ്കിൽ ഏതു ദിശയിലേക്കു കെട്ടിടം വീഴ്ത്തണം എന്നുള്ളതനുസരിച്ചു ആയിരിക്കും ഡിറ്റനേറ്റർസ് സ്ഥാപിച്ചിട്ടുണ്ടാകുക. കോൺക്രീറ്റ് കഷ്ണങ്ങൾ പുറത്തേക്കു തെറിക്കാതിരിക്കാൻ തൂണുകളെയെല്ലാം geotextiles fabrics വച്ച് പൊതിഞ്ഞിരിക്കും. അതിനേക്കാളൊക്കെ മുൻപേ കെട്ടിടത്തിന്റെ കനം തങ്ങാത്ത ഇടച്ചുമരുകളും മറ്റും മാറ്റി (non load bearing walls കെട്ടിടത്തെ കഴിയുന്നത്ര ക്ഷയിപ്പിച്ചിരിക്കും (pre weakening). ഇങ്ങനെ ചെയ്യുന്നത് കെട്ടിടം പൊളിഞ്ഞു വീഴുമ്പോൾ ഇത്തരത്തിലുള്ള ചുമരുകളിൽ തട്ടിനിന്നു കെട്ടിടത്തിന്റ സുഖമമായ വീഴ്ചയെ തടസ്സപ്പെടാതിരിക്കുന്നതിനാണ്. സ്ഫോടന വസ്തുക്കൾ വയ്ക്കുന്നത് മുകളിലത്തെ നിലകളിലും , പിന്നെ താഴത്തെ നിലകളിലും ആയിരിക്കും. അതായത് മുകളിലത്തെ നില വീഴുമ്പോൾ അടുത്തനിലകൾ കനം കൊണ്ട് താനേ തകരാൻ തുടങ്ങും.
തകർന്നു വീഴേണ്ട രീതിയനുസരിച്ചു implosions നടത്തുന്നത് ഒരു പ്രത്യേക ക്രമത്തിൽ (sequence) ആയിരിക്കും അതിനുള്ള മെക്കാനിസം delay mechanism എന്നറിയപ്പെടുന്നു . ഇത് ഒരു implosion ശേഷം അടുത്തതു നടക്കേണ്ട സമയം നിശ്ചയിക്കുന്നു. എത്ര വലിയ കെട്ടിടമായാലും സെക്കന്റ്കൾ കൊണ്ട് തകർന്നു ഒരു കൂമ്പാരമായി മാറും. ഇങ്ങനെയുള്ള സ്ഫോടനങ്ങൾ നടത്തുന്നതിന് മുൻമ്പ് exploding experts സൈറ്റ് വിസിറ്റുകൾ നടത്തി കൃത്യമായ സർവ്വേകൾ ചെയ്തിരിക്കും.
ഇതിനു തന്നെ മാസങ്ങളോളം ചിലപ്പോൾ സമയമെടുക്കും. എങ്ങനെ ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് exploders ന്റെ അനുഭവ ജ്ഞാനമാണ്. ഇങ്ങനെയുള്ള തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൊടിച്ചെടുത്തു അതിൽ നിന്നും കമ്പിയും , മെറ്റലും (steel and course aggrgate) വേർതിരിച്ചെടുക്കലാണ് അടുത്തപടി. ഇങ്ങനെയുള്ള മെറ്റീരിയൽസ് നെ റീസൈക്കിൾഡ് കോൺക്രീറ്റ് മെറ്റീരിയൽസ് എന്ന് പറയുന്നു. അവ വീണ്ടു കോൺക്രീറ്റ് നിർമിക്കാൻ ഉപയോഗിക്കാം.