Sujith Kumar (സോഷ്യൽ മീഡിയ പോസ്റ്റ് )

ജൂലായ് മാസത്തിൽ ആണ്‌ ഉത്തരേന്ത്യയിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നത്. പക്ഷേ ഉത്തരാഘണ്ഡിലെ ചില ഗ്രാമങ്ങളിൽ ആദ്യ ആഴ്ച്ചകളിൽ കുട്ടികൾ സ്കൂൾ തുറന്നാലും സ്കൂളിലേക്ക് പോകാറില്ല. അവധി ആഘോഷിച്ച് മതിയാകാഞ്ഞിട്ടല്ല. ഒരു നിധിവേട്ടയിൽ മാതാപിതാക്കളെ സഹായിക്കാനായി പോകുന്നതുകൊണ്ടാണ്‌ അവർക്ക് സ്കൂളുകളിലേക്ക് പോകാനാകാത്തത്. ഈ കാലത്ത് സ്കൂളുകളിൽ വിദ്യാർത്ഥികൾ മാത്രമല്ല ചില അദ്ധ്യാപകരും എത്താറില്ല. അതുപോലെ സർക്കാർ ഓഫീസുകളിൽ ഹാജർ നിലയും വളരെ കുറവായിരിക്കും. എന്താണീ നിധിവേട്ട എന്നറിയണ്ടേ? ഹെർബൽ വയാഗ്ര എന്നറിയപ്പെടുന്നതും മഞ്ഞു മൂടിക്കിടക്കുന്ന ഹിമാലയ സാനുക്കളിൽ മാത്രം കാണപ്പെടുന്നതുമായ ഒരു അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു വസ്തുവിനു വേണ്ടിയുള്ള തിരച്ചിലാണത്.

Cordyceps sinensis എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇത് ഒരു പ്രത്യേക തരം ഫംഗസ് ആണ്‌. വെറും ഫംഗസ് അല്ല. ഈ ഫംഗസ് അതിന്റെ ജീവിത ചക്രം പൂർത്തിയാക്കുന്നത് ഒരു പുഴുവിന്റെ ശരീരത്തിലൂടെയാണ്‌. പുഴുവിന്റെ ശരീരത്തിനകത്ത് കയറിക്കൂടുന്ന ഈ ഫംഗസ് അതിന്റെ ശരീരകലകളെ ഭക്ഷണമാക്കിക്കൊണ്ട് പുഴുവിന്റെ പുറം തോട് മാത്രം ബാക്കിയായി വളരുന്നു. ഹിമാലയത്തിലെ മഞ്ഞ് ഉരുകിക്കഴിഞ്ഞാൽ ആണ്‌ ഇതിനെ പുറത്ത് കാണാൻ കഴിയുക. പുൽമേടുകളിൽ പ്രത്യേക രൂപത്തിൽ കൂണു മുളയ്ക്കുന്നതുപോലെ ഇവ കാറ്റർപില്ലറിന്റെ അകത്തു നിന്ന് പുറത്തേയ്ക്ക് മുളച്ച് വരുന്നു. ഇത്തരത്തിൽ കോർഡിസെപ്സിനു രണ്ട് ഭാഗങ്ങൾ ഉണ്ട് ഒന്ന് പുഴുവിന്റെ അകത്തുള്ള വേരു ഭാഗവും പുറത്തേയ്ക്ക് ഇലപോലെ നീണ്ട് നിൽക്കുന്ന ചെടി ഭാഗവും. അതായത് മണ്ണിൽ നിന്നും പറിച്ചെടുക്കുന്ന കോർഡിസെപ്സിന്റെ രൂപം കണ്ടാൽ വളരെ കൗതുകം തോന്നും. ഒരേ സമയം പുഴുവും അതിന്റെ തലയിൽ ചെടിയുമായുള്ള ഒരു പ്രത്യേക രൂപം.

ഉത്തരാഘണ്ട്, തിബറ്റ്, നേപ്പാൾ, ഭൂട്ടാൻ, ചൈന തുടങ്ങിയ പലയിടങ്ങളിലെ ഹിമാലയ പർവ്വത നിരകളിലും കോർഡിസ്പെസ് കാണാറുണ്ട്. യാക്ഷ ഗോംഭ, യാർച്ച ഗുംബ, കീടാ ഘാസ് എന്നൊക്കെ പല പേരിലും ഇവ തദ്ദേശിയർക്കിടയിൽ അറിയപ്പെടുന്നു. എന്താണ്‌ യാക്ഷ ഗോംഭ എന്നറിയപ്പെടുന്ന ഈ കോർഡിസപ്സിന്റെ പ്രത്യേകത? എന്തിനാണ്‌ ആളുകൾ ഇതിന്റെ പിറകേ പോകുന്നത്? ഹിമാലയൻ ഗ്രാമങ്ങളിലെല്ലാം പണ്ടു തൊട്ടേ തന്നെ ഇത് ഒരു എനർജി ബൂസ്റ്റർ എന്ന രീതിയിൽ ഉപയോഗപ്പെടുത്തിപ്പോന്നിരുന്നു. ലഭ്യത കുറവായിരുന്നതിനാൽ താരതമ്യേന അതിനനുസരിച്ചുള്ള വിപണി മൂല്ല്യവുമുണ്ടായിരുന്നു.

ബീജിംഗ് ഒളിമ്പിക്സ് കാലഘട്ടത്തിൽ ചൈനീസ് താരങ്ങൾ അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചതിനു പിന്നിൽ ഹെർബൽ വയാഗ്ര എന്ന പേരിൽ അറിയപ്പെടുന്ന കോർഡിസെപ്സ് ആണെന്ന ഒരു കോച്ചിന്റെ വെളിപ്പെടുത്തൽ ചൈനയിലും അന്താരാഷ്ട്ര മാർക്കറ്റിലും ഇതിന്റെ വില കുത്തനെ ഉയർത്തി. ഒരു കിലോ ഉണങ്ങിയ നല്ല ഗുണനിലവാരമുള്ള ഹിമാലയൻ കോർഡിസെപ്സിനു അന്താരാഷ്ട്ര വിപണിയിൽ പതിനഞ്ചും ഇരുപതും ലക്ഷം രൂപ വരെയൊക്കെ വില എത്തി. ഇതോടെ ഹിമാലയത്തിലെ ഈ അപൂർവ്വ നിധിവേട്ടയും കൂടുതൽ ശക്തിപ്രാപിച്ചു. ഇതിനെച്ചുറ്റിപ്പറ്റി മാഫിയകളും വളർന്നു വന്നു. ലഭ്യത കൂടുതലുള്ള ഭൂട്ടാനും നേപ്പാളുമൊക്കെ ഇതിന്റെ എക്സ്പോർട്ട് നിരോധിക്കുകയും ശേഖരിക്കാനുള്ള അവകാശം ലൈസൻസിംഗിനു വിധേയമാക്കുകയുമൊക്കെ ചെയ്തിട്ടൂണ്ട്.

ഒരു എനർജി ബൂസ്റ്റർ എന്ന നിലയിൽ കോർഡിസെപ്സ് എന്തെങ്കിലും ഗുണം ചെയ്യുന്നുണ്ടോ എന്ന് പരീക്ഷിയ്ക്കനായി ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾ ശാസ്ത്രീയമായിത്തന്നെ നടന്നിട്ടുണ്ട് എങ്കിലും അതിനു ഉപോത്ഫലകമായ ശക്തമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. പക്ഷേ ഒരു പാരമ്പര്യ മാജിക്കൽ ഔഷധമെന്ന നിലയിൽ ഒരേ സമയം പുഴുവും ചെടിയുമായ ഈ അപൂർവ്വ ഫംഗസിന്റെ ഡിമാന്റിനു യാതൊരു കുറവും ഉണ്ടായിട്ടില്ല.

You May Also Like

ഈ തെരുവ് കച്ചവടക്കാരിയുടെ റെയിൻബോ പാനിപൂരി ഇന്ന് ഇൻ്റർനെറ്റിൽ വൈറലാണ്

ഇൻറർനെറ്റ് പാചക സർഗ്ഗാത്മകതയുടെ ഒരു നിധിയാണ്, അവിടെ ഭക്ഷണ പരീക്ഷണങ്ങൾ ഏറെയാണ് . അത്തരത്തിലുള്ള കൗതുകമുണർത്തുന്ന…

ഒരു ക്രൂയിസ് ഷിപ്പ് നീറ്റിലിറക്കുന്ന ദിവസം മുതൽ പിന്നെയത് പൊളിച്ചു വിൽക്കുന്നതു വരെ അതിന്റെ എൻജിൻ ഓഫ് ചെയ്യാറില്ല

പ്രധാനമായും വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന ആഡംബര സമൃദ്ധമായ വലിയ കപ്പലുകൾ ആണ് ഇവ. . മെയിൽ…

അയൽക്കാരന്റെ മരം നിങ്ങളുടെ വീടിനോ കൃഷിക്കോ പ്രശ്നമായത് എന്തുചെയ്യണം ?

അറിവ് തേടുന്ന പാവം പ്രവാസി ഞങ്ങളുടെ പറമ്പിന്റെ അതിർത്തിയിലായി രണ്ട് മാവുകളുണ്ട്. അതിൽനിന്ന് മാങ്ങകൾ പഴുത്ത്…

ലോകത്തെ ഏറ്റവും അപകടകരമായ ജോലി, ഇന്ത്യയിലെ ശമ്പളം കേട്ടാൽ തന്നെ ഞെട്ടും, വിദേശത്തോ അതിന്റെ നാലിരട്ടി !

 അറിവ് തേടുന്ന പാവം പ്രവാസി കടലിനടിയിൽ കൂടി കടന്നു പോകുന്ന പൈപ്പുകളിൽ വെൽഡ് ചെയ്യുന്ന ജോലി…