എന്താണ് കോറോണ ബിയർ ?
അറിവ് തേടുന്ന പാവം പ്രവാസി
ലോകരാജ്യങ്ങൾ കൊറോണ വൈറസിന് പിന്നാലെ പോകുമ്പോൾ വേറെ ചിലർ കൊറോണ ബിയറിന് പിന്നാലെയായിരുന്നു. ഗൂഗിൾ ട്രെൻഡിൽ കൊറോണ ബിയറിന്റെ സെർച്ചിങ് ഹിസ്റ്ററി വളരെ പെട്ടെന്നാണ് കുത്തനെ ഉയർന്നത്. പലരും കൊറോണ വൈറസ് പടരുന്നത് കൊറോണ ബിയറിൽ നിന്നാണ് എന്ന് പോലും തെറ്റിദ്ധരിച്ചിട്ടുണ്ടത്രെ. ഇത് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.ഒരു മെക്സിക്കൻ ബിയറാണ് കൊറോണ. പലരുടെയും ഇഷ്ട ബിയർ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ ചൈനയിൽ കൊറോണ പടരുന്ന സാഹചര്യത്തിൽ ലോകരാജ്യങ്ങളും ബിയർ പ്രേമികളും ഒന്നടങ്കം ആശങ്കയിലാണ് എന്ന് വേണം കരുതാൻ. അത് കൊണ്ട് തന്നെ ആയിരിക്കണം ഗൂഗിൾ ട്രെൻഡിൽ കൊറോണ ബിയറിനെ കുറിച്ചുള്ള തെരച്ചിൽ അധികരിച്ചത് എന്ന് വേണം കരുതാൻ. എന്നാൽ കൊറോണ വൈറസും, കൊറോണ ബിയറും തമ്മിൽ യാതൊരു ബന്ധവുമില്ല.
ഗൂഗിൾ ട്രെൻഡ് പുറത്ത് വിട്ട വിവരം അന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അമേരിക്കയിൽ നിന്നുള്ള ഗൂഗിൾ സെർച്ചിങ് അനുസരിച്ച് ബിയർ വൈറസിനെ കുറിച്ചും, കൊറോണ ബിയർ വൈറസിനെ കുറിച്ചും ഗൂഗിളിൽ തെരയുന്നവരുടെ എണ്ണം നാൾക്കു നാൾ വർധിക്കുന്നതായാണ് വ്യക്തമാക്കുന്നത്. പലരും ഇത്തരത്തിൽ കൊറോണ വൈറസിനെയും കൊറോണ ബിയറിനെയും, പറ്റി വ്യാജ വാർത്തകളും മറ്റും വാട്സാപ്പുകളിലും മറ്റും അടിച്ചിറക്കുകയും ചെയ്തതോടെ ആളുകൾ വീണ്ടും ഭീതിയിലാകുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ തേടിയാണ് പലരും ഗൂഗിളിലേക്ക് തിരിഞ്ഞത്. എന്തായാലും മെക്സിക്കൻ ബിയറിനെ സംശയിച്ചത് വളരെ മോശമായി എന്നാണ് ട്വീപ്പുകൾ പറയുന്നത്. എല്ലാം ആഘോഷമാക്കുന്ന ട്രോളന്മാർ കൊറോണയെയും വെറുതെ വിട്ടില്ല എന്ന് വേണം പറയാൻ