കോറണ വൈറസിന്റെ ചിത്രത്തിന് കിരീടം വരാൻ കാരണം എന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

മൃഗങ്ങളിലും, മനുഷ്യരിലും രോഗം പടര്‍ത്താ നാകുന്ന ഒരു വൈറസാണ് കൊറോണാ വൈറസ്.കോശങ്ങളിലേക്ക് പ്രവേശിച്ച് അവിടെ പെരുകി ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ താറുമാറാക്കുകയാണ് ഇതു ചെയ്യുന്നത്. ലാറ്റിന്‍ വാക്കായ കൊറോണയില്‍ നിന്നാണ് ഈ പേര് വന്നിരിക്കുന്നത്. വാക്കിനര്‍ഥം കിരീടം എന്നാണ്. ഈ വൈറസുകളുടെ പുറംചട്ടയ്ക്ക് രാജാക്കന്മാ രുടെ കിരീടത്തോട് സാമ്യമുണ്ട് എന്നതിനാലാണ് ഈ പേരില്‍ അവ അറിയപ്പെടുന്നത്.

 ഇന്റര്‍നാഷണല്‍ ടാക്‌സോണൊമി ഓഫ് വൈറസസ് ഇതിനു നല്‍കിയിരിക്കുന്ന ചുരുക്കപ്പേര് സാര്‍സ്-കോവ്-2 (SARS-CoV-2) എന്നാണ്. കക്ഷിയുടെ മുഴുവന്‍ പേര് സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം കൊറോണാവൈറസ് 2 എന്നാണ്. ഇത് 2002ല്‍ വന്നുപോയ സാര്‍സിന്റെ സഹോദരിയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.ഈ വൈറസ് ഉണ്ടാക്കുന്ന രോഗത്തിന്റെ പേരാണ് കോവിഡ്-19 അല്ലെങ്കില്‍ കൊറോണാവൈറസ് ഡിസീസ് 2019.

അതിവേഗം പടരുന്നു എന്നതാണ് കൊറോണാ വൈറസിനെക്കുറിച്ചുള്ള ഏറ്റവും പേടിപ്പെടു ത്തുന്ന കാര്യം. കൂടാതെ, ലോകത്തൊരാള്‍ക്കും കൊറോണാ വൈറസിനെതിരെ രോഗപ്രതി രോധശേഷിയില്ല എന്നതും ഭീതിയുളവാക്കുന്നു. എന്നു പറഞ്ഞാല്‍, ഇടയ്ക്കിടയ്ക്കു വന്നു പോകുന്ന വൈറസുകളെ പോലെയല്ലാതെ മാരക പ്രഹരശേഷി ഇതിനുണ്ട് എന്നാണ്. ആദ്യം കരുതിയത് വുഹാനിലെ മാര്‍ക്കറ്റിലത്തി യവര്‍ക്കാണ് ഈ രോഗം കിട്ടിയതെന്നാണ്. എന്നാല്‍, മാര്‍ക്കറ്റില്‍ ഒരിക്കലും പോയിട്ടില്ലാ ത്തവര്‍ക്കും രോഗം കിട്ടിത്തുടങ്ങിയെന്നു മനസ്സിലായപ്പോഴാണ് രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നു എന്ന കാര്യം മനസ്സിലാകുന്നത്.വൈറസ് പിടിച്ചാല്‍ അത് 2 മുതല്‍ 14 ദിവസമോ അതില്‍ കൂടുതലോ എടുത്താണ് രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുക.മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, നല്ല പനി തുടങ്ങിയവയെല്ലാം വരാം. എന്നാല്‍, ബഹുഭൂരിപക്ഷം പേരും ഇതില്‍ നിന്നു രക്ഷപെടുകയും ചെയ്യുന്നു .

എന്നാല്‍ മാറാരോഗമുള്ളവര്‍, പ്രായമായവര്‍ തുടങ്ങിയവരില്‍ ഇത് ന്യുമോണിയാ ആയി മാറുകയും ശ്വസിക്കാന്‍ തടസം നേരിടുകയും ചികിത്സ കിട്ടിയില്ലെങ്കില്‍ മരണകാരണമാ കുകയും ചെയ്യുന്നു.ഇത്രയൊക്കെ ഭീകരനാ ണെന്നും, ആളെകൊല്ലിയാണെങ്കിലും കൊറോണ വൈറസിന്റെ ചിത്രം നല്ല ഭംഗി ഉള്ളത് ആണ്.അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് ആൻഡ് കണ്ട്രോൾ എന്ന CDC യിലെ രണ്ട് മെഡിക്കൽ ഇല്ലുസ്ട്രേറ്റർസ്- അലിസ്സ എക്കർട്ടും, ഡാൻ ഹിഗ്ഗിൻസും കൂടി വരച്ചു തയ്യാറാക്കിയ ചിത്രമാണ് ഇന്ന് ലോകമെമ്പാടും കുപ്രസിദ്ധമായ കൊറോണ വൈറസിന്റെ ചിത്രം.

കൊറോണ വൈറസിന്റെ 3D മോഡൽ ചിത്രീകരിച്ചത് ശക്തമായ ടൂൾസിന്റെ ഉപയോഗത്താലാണ്. ഓറഞ്ചിന്റെ തൊലി യെയാണ് ടെക്സ്ചറായി എടുത്തിട്ടു ള്ളത്. 3D മോഡലിംഗ് ചെയ്യാൻ ഉപയോഗിച്ചത് Autodesk സോഫ്റ്റ്‌വെയറായ 3ds Max ആണ്. ഗെയിം ഡെവലപ്പർസും, അനിമേറ്റേഴ്സും ഉപയോഗി ക്കുന്ന സോഫ്റ്റ്‌വെയറാണ് അത്.ഏതൊരു ചെറിയ കുട്ടിക്ക് പോലും എവിടെവെച്ചു കണ്ടാലും അത് കൊറോണ വൈറസാണെന്ന് മനസ്സിലാവുന്ന ഗ്രേ നിറത്തിൽ ചുവപ്പും, അല്പം ഓറഞ്ചും മഞ്ഞയും ആണ് നിറ ഭേദങ്ങൾ.

You May Also Like

എന്താണ് ‘അരയും തലയും മുറുക്കുക ‘ ?

കേരളത്തിന്റെ അനുഷ്ടാന കലയായ വേല കളിയുമായി ബന്ധപ്പെട്ട ഒരു പ്രയോഗമാണ് ‘അരയും തലയും മുറുക്കുക

ഒരു അണക്കെട്ടിനു ഭൂമിയുടെ ഭ്രമണവേഗത കുറയ്ക്കാൻ സാധിക്കുമോ ?

അണക്കെട്ട് ഭൂമിയുടെ ഭ്രമണവേഗത കുറയ്ക്കുന്നു സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത്  ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത…

1752 സെപ്റ്റംബർ 2 ന് കിടന്നുറങ്ങിയ ബ്രിട്ടനിലെ ആളുകൾ എണീക്കുന്നത് സെപ്റ്റംബർ 14ന് , 11 ദിവസം നഷ്ടപ്പെട്ട 1752 സെപ്റ്റംബർ

ജൂലിയൻ കലണ്ടർ പ്രകാരം, കലണ്ടർ വർഷത്തിനും, ട്രോപ്പിക്കൽ വർഷത്തിനും തമ്മിൽ സമയത്തിന് ചെറിയ വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട്, കലണ്ടറിൽ കുറച്ചു ക്രമീകരണം നടത്തി, കലണ്ടർ വർഷവും, ട്രോപ്പിക്കൽ വർഷവും തമ്മിലുള്ള വ്യത്യാസം പരമാവധി കുറയ്ക്കുക എന്നതായിരുന്നു ഏക പോംവഴി.

12 വര്‍ഷ അധിക ജീവിതത്തിനിതാ ഒരു എളുപ്പമാര്‍ഗം

ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്