മാതാ അമൃതാനന്ദമയി മഠം നിരവധി വിദേശികൾ വന്നുപോകുന്ന സ്ഥലമാണ്.അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്റെ കർശന നിർദേശങ്ങളും,നിരീക്ഷണങ്ങളും അവരെ അറിയിക്കുകയും ചെയ്തിരുന്നതുമാണ്.എന്നിട്ടും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് സംശയിക്കുന്ന 68പേരെ മഠം രഹസ്യമായി സംരക്ഷിക്കുകയും,വിവരങ്ങൾ കൃത്യമായി അധികൃതർക്ക് നൽകാതിരിക്കുകയും ചെയ്തിരിക്കുന്നു.തികച്ചും വിവരക്കേടും,അധാർമികതയും,യാതൊരു സാമൂഹിക പ്രതിബദ്ധതയും തങ്ങൾക്ക് ഇല്ലെന്ന് വീണ്ടും തെളിയിക്കുന്നതുമാണ് ഈ സാമൂഹികവിരുദ്ധ പ്രവർത്തനം..
ലോകം ഒരു മഹാമാരിക്കെതിരേ പടപൊരുതുന്ന ഈ സന്ദർഭത്തിൽ ആരോഗ്യ പ്രവർത്തകരും സർക്കാർ സംവിധാനത്തിൻ്റെ ഭാഗമായിട്ടുള്ള കർശനമായ നിർദ്ദേശങ്ങളും പാലിക്കുവാൻ ഏതൊരു പൗരനും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.കഴിഞ്ഞദിവസത്തെ ജനതാകർഫ്യുവിന്റെ ഭാഗമായി കൈകിട്ടി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചവരാണ് മാതാ അമൃതാനന്ദമയീ മഠവും അവിടത്തെ അന്തേവാസികളും എന്നത്
വിരോധാഭാസമായി ഈ ഘട്ടത്തിൽ പറയാതെ വയ്യ.വളരെ മുന്നേതന്നെ ആലപ്പാട് പഞ്ചായത്തിലെ മെഡിക്കൽ സംഘം മഠം അധികൃതരെ സമീപിക്കുകയും ആവശ്യമായ മുൻ കരുതൽ സ്വീകരിക്കുവാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽകൂടി ഭക്തർക്കുള്ള ദർശനവും ആലിംഗനവും ഒഴിവാക്കിയെന്നും ഭക്തർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു എന്ന വാർത്ത എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.ഏറ്റവും കൂടുതൽ വിദേശികൾ താമസിക്കുകയും വന്നു പോകുകയും ചെയ്യുന്ന സ്ഥലം എന്ന നിലയിൽ ആലപ്പാട് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നിരവധി തവണ മഠം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കാൻ മുതിരുകയും ചെയ്തിട്ടുള്ളതാണ്.എന്നാൽ തുടക്കം മുതൽ വ്യക്തമായ വിവരങ്ങൾ കൈമാറുന്നതിൽ മഠം അധികൃതർ നിഷേധാത്മക നിലപാടാണെടുത്തത്.ജില്ലാ കളക്ടർ ഇടപെട്ടു വിളിച്ചയോഗത്തിൽ പോലും മഠം പ്രതിനിധി ആവർത്തിച്ച് പറഞ്ഞത് പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവർത്തകരോ മഠം സന്ദർശിക്കുകയോ വിവരങ്ങൾ ആരായുകയോ ചെയ്തിട്ടില്ല എന്ന കള്ളമാണ്.

സന്യാസദീക്ഷ നടക്കുമ്പോള്‍ പറഞ്ഞത് മഠത്തില്‍ 22 വിദേശികള്‍ എന്ന്.സംശയം തോന്നി മുഴുവന്‍ ലിസ്റ്റും പരിശോധിച്ചപ്പോള്‍ മഠത്തിനുള്ളില്‍ ഇറ്റലി ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 68 വിദേശികളും.ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോള്‍ സ്വന്തമായി ക്വാറന്റൈന് ഏര്‍പ്പെടുത്തി എന്ന മറുപടിയും.വിശദീകരണങ്ങള്‍ പാടേ തള്ളിയ പഞ്ചായത്ത് നടത്തിയത് 68 പേരുടെ സ്രവപരിശോധന.അതോടൊപ്പം മഠം അധികൃതരുമായി നടത്തിയ ആശയ വിനിമയത്തിൻ്റെ പൂർണ്ണവിവരങ്ങൾ കാണിക്കുകയും അവരുടെ വാദങ്ങളിലേ പൊരുത്തക്കേടും ഒളിച്ചുവെക്കലുകളും തുറന്നു കാട്ടുകയും ചെയ്തു.മഠം ഒളിപ്പിച്ചുവെച്ച 68പേരേയും ഇന്ന് ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെയും സ്ഥലം വാർഡ് മെമ്പറുടേയും
ആരോഗ്യപ്രവർത്തകരുടേയും നേതൃത്വത്തിൽ ആംബുലൻസ് വരുത്തി കൊറോണ ടെസ്റ്റിന് വിധേയരാക്കിയിരിക്കുകയാണ്.മാത്രമല്ല മഠത്തിൽ ജോലിചെയ്യുന്നവരും,നാട്ടുകാരും,ക്ലോസ് കോൺടാക്ട് ഉണ്ടായിരുന്നവരുമായ നൂറുകണക്കിനുപേർ ഇപ്പോൾ നിരീക്ഷണത്തിലുമാണ്.

നിസ്സംഗതയോടെ നാടിനോടും,സമൂഹത്തോടും,യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ നടത്തിയ ഈ കള്ളക്കളി ദൂരവ്യാപക പ്രത്യാഖ്യാതങ്ങൾ ഉണ്ടാക്കും എന്ന് മനസിലാക്കാനുള്ള ബോധം പോലും നിലവിലെ ലോകസാഹചര്യത്തിൽ പോലും കഴിയാത്തവരാണ് എന്റെ മക്കളേ എന്ന് സർവ്വജനത്തെയും വിളിച്ചുകൊണ്ടു ആത്മീയനിർവൃതിഅടയുന്നതെന്ന് ഓർക്കുമ്പോഴാണ് പൊള്ളത്തരങ്ങൾ മനസിലാക്കുന്നത്..