മൃഗങ്ങൾക്ക് കൊടുക്കുന്ന ആ പരിഗണന പോലും ഈ മനുഷ്യന് കിട്ടിയില്ലെന്നു വേണം മനസിലാക്കാൻ, ബന്ധങ്ങൾ എന്ന് പറയുന്നത് ഇത്രയൊക്കെയേ ഒള്ളൂ

100

നാട്ടിൽ ക്വറന്റൈനിൽ ഇരുന്ന പ്രവാസി യുവാവ് മരിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.ചത്ത് ചീഞ്ഞ് മൂന്നാം ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും അവർ പോലീസിനെ വിളിക്കുകയും ചെയ്തതിന്റെ ഫലമായാണ് സംഭവം പുറംലോകം അറിഞ്ഞത്.അയാൾ ഗൾഫിൽ തന്നെ ആയിരുന്നെങ്കിൽ ഒരുപക്ഷേ മരിക്കുമായിരിക്കാം.പക്ഷെ അനാഥ പ്രേതം പോലെ അയാളുടെ ശവശരീരം ഇങ്ങനെ ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയുണ്ടാകില്ലായിരുന്നു. ഒരിക്കലും, നാട്ടിലെത്തിയ പ്രവാസികളെ നാട്ടുകാർ കല്ലെറിഞ്ഞതും, കയ്യേറ്റം ചെയ്തതും, വീട്ടിൽ കേറാൻ സമ്മതിക്കാതെ തടഞ്ഞതും, വീടിന് നേരെ ആക്രമണം അഴിച്ച് വിട്ടതും ഒക്കെ നമ്മുക്ക് വിടാം.മനുഷ്യർക്കുണ്ടാകേണ്ട സാമാന്യ ബോധമോ പേരിനെങ്കിലും മനഃസാക്ഷിയോ ഇല്ലാത്ത ചില മനുഷ്യരുടെ മനസിന്റെ വിഹ്വലതകലായി നമുക്കതിനെ തള്ളിക്കളയാം…
എന്നാൽ ഇന്നലെവരെ നമ്മൾ ചിലവിന് കൊടുത്തുകൊണ്ടിരുന്ന നമ്മുടെ ചിലവിൽ ജീവിച്ചുകൊണ്ടിരുന്ന നമ്മുടെ ഉറ്റവർ തന്നെ നമ്മളെ വീട്ടിൽ കേറ്റാതിരിക്കുകയും നമ്മൊളൊട് മുഖം തിരിക്കുകയും ചെയ്ത അനേകം സംഭവങ്ങൾ ഈ കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കേട്ടതും കണ്ടതുമാണ്.

ഇന്നലെ വരെ ഈ മരിച്ച ” നിർഭാഗ്യവാനാൽ ” ജീവിക്കപ്പെട്ട കുറച്ച് പേർ അവിടെ ഉണ്ടായിരുന്നു.മരണം അയാളെ കൊണ്ടുപോയതും ദുർഗന്ധം വമിക്കത്തക്ക രീതിയിൽ മൂന്ന് ദിവസത്തോളം അയാളുടെ മൃതദേഹം ആ വീട്ടിൽ കിടന്നതും അറിയാതെ പോയവർ..
മൂന് ദിവസത്തോളം അയാളെ അവർ അന്വേഷിച്ചില്ല..കണ്ടില്ല..വിളിച്ചില്ല… തിരിഞ്ഞു നോക്കിയില്ല എന്നല്ലേ അതിനർത്ഥം.നമ്മുടെ വീട്ടിലെ ഒരു പട്ടിക്കോ പൂച്ചക്കോ പോലും ഒരു ദിവസത്തിൽ കൂടുതൽ നമ്മൾ ആഹാരം കൊടുക്കാതിരിക്കുമോ.കണ്ടില്ലെങ്കിൽ ഒരു ദിവസത്തിൽ കൂടുതൽ നമ്മൾ അന്വേക്ഷിക്കാതിരിക്കുമോ.മൃഗങ്ങൾക്ക് കൊടുക്കുന്ന ആ പരിഗണന പോലും ഈ മനുഷ്യന് കിട്ടിയില്ലെന്നു വേണം മനസിലാക്കാൻ.ബന്ധങ്ങൾ എന്ന് പറയുന്നത് ഇത്രയൊക്കെയേ ഒള്ളൂ. ആർക്കും ആരോടും. അതിപ്പോൾ കെട്ടിയ പെണ്ണായാലും ജനിപ്പിച്ച മക്കളായാലും നമ്മളിൽ നിന്ന് പ്രയോജനം ഉണ്ടാകുന്നത് വരെയൊള്ളൂ ഏത് ബന്ധത്തിന്റെയും അതിര്.

ഇന്നലെവരെ അവരെ നമ്മൾ കഷ്ടപ്പെട്ട് പോറ്റി വളർത്തിയതും അവരെ നിവർന്ന് നിൽക്കാൻ പ്രാപ്തമാക്കിയതും ഒക്കെ ഒരു നിമിഷം കൊണ്ട് മറക്കാൻ കഴിയും മിക്കവർക്കും.അയാൾ ജോലി നഷ്ട്ടപ്പെട്ട് വന്ന മനുഷ്യനായിരിക്കാം.കോവിഡ് കാലത്തിന് മുൻപായാലും ജോലി നഷ്ട്ടപ്പെട്ട് തിരിച്ച് വരുന്ന പ്രവാസികളോട് നിങ്ങളിനി തിരിച്ച് പോകുന്നില്ലേ എന്നൊരു ചോദ്യമുണ്ട് ഭാര്യയുടെ.പുച്ഛവും അവഗണയും വാരിനിറച്ചുള്ള പ്രശസ്തമായ ആ ചോദ്യം കേൾക്കാത്ത പ്രവാസികൾ കുറവായിരിക്കും.അപ്പോൾ പിന്നെ ഈ കോവിഡ് കാലത്ത് വന്നവന്റെ അവസ്ഥ പറയേണ്ടതുണ്ടോ.ഇനിയെങ്കിലും പ്രവാസികളായ നിങ്ങൾ നിങ്ങൾക്ക് വേണ്ടി കൂടി ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.

ഏറെ വേദനയുണ്ടാക്കിയ വാർത്തയാണിത് ഇതിൽ ഭാര്യയും മക്കളുടെയും ചുമലിൽ മാത്രം കെട്ടിവച്ച് എങ്ങനാണ് തലയൂരാൻ ആരോഗ്യ വകുപ്പിനും സർക്കാരിനും കഴിയുന്നത് തീർച്ചയായും അവർ കുറ്റക്കാര് തന്നെയാണ്.ഒരു മാസം ആകുന്നു കോട്ടയം കല്ലമ്പാറയിൽ അവിവാഹിതനായ ഒരു യുവാവ് ഇത് പോലെ കുഴഞ്ഞ് വീണിട്ട് എട്ട് മണിക്കൂർ കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്.നിർബന്ധിത ക്വാറന്റെ നിൽ പ്രവേശിക്കപ്പെടുന്നവരും മനുഷ്യരാണ് അവരെ എവിടെങ്കിലും അടച്ചിടുക മാത്രമല്ല ചെയ്യേണ്ടത് കൃത്യസമയങ്ങയിൽ അന്വേഷണം ഉണ്ടാകണം. ആരോഗ്യ വകുപ്പിൽ ജീവനക്കാരുടെ കുറവുണ്ടങ്കിൽ PSC റാങ്ക് ലിസ്റ്റിൽ ലക്ഷങ്ങൾ നിയമനം കാത്ത് കിടക്കുന്നുണ്ട് അല്ലെങ്കിൽ സൗജന്യമായി സേവനം ചെയ്യാൻ എത്ര സംഘടന പ്രവർത്തകരുണ്ട് .അവരെയൊന്നും അടുപ്പിക്കാതെ കുട്ടി സഖാക്കളെ മാത്രം സേവന പ്രവർത്തനത്തിന് വിട്ട് പാർട്ടി വളർത്താനാണ് ഈ ദുരന്ത സമയത്തും ശ്രമിക്കുന്നത്. അതിന്റ പരിണിത ഫലമാണിത്.

അതിനിടെ കോവിഡ് ഫോബിയ മൂലം ആത്മഹത്യകൾ പെരുകുകയാണ് . സർക്കാരും സോഷ്യൽ മീഡിയയിലെ മുറി ഡോകട്ർമാരും മീഡിയയും ഇതിനു കാരണക്കാരാണ്. ഷൊറണൂർ പരിസരത്ത് മാത്രം കഴിഞ്ഞ നാല്‌ ദിവസം രണ്ട്‌ പേര് കോവിഡ്‌ പേടിച്ച് ആത്മഹത്യ ചെയ്തു! ഭർത്താവിന്റെ സഹപ്രവർത്തകന്‌ അസുഖം വന്ന വിവരമറിഞ്ഞ്‌, ഭർത്താവിനും വരുമോ എന്ന് പേടിച്ച് ഒരു യുവതി. പിന്നെ കോവിഡ്‌ സ്ഥിരീകരിച്ച മീൻകാരനിൽ നിന്നും മീൻ വാങ്ങിയ മധ്യവയസ്‌ക്കൻ! Primary contact. സമാനസംഭവങ്ങൾ നാട്ടിലെങ്ങും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കേരളത്തിൽ നിലവിലുള്ള കണക്കനുസരിച്ച്, പിടിപെട്ടാൽ നൂറിലൊന്നിൽ താഴെ മാത്രം മരിക്കാൻ സാധ്യതയുള്ള കോവിഡ്‌ എന്ന അസുഖത്തെപ്പറ്റിയുള്ള ഭ്രാന്തോളമെത്തുന്ന ഭയം കേരള സമൂഹമാകെ പടർന്നിരിക്കുന്നു. അതേസമയം, തീരെ ഗൗരവം കൊടുക്കാതെ, കോവിഡ്‌ മുൻകരുതലുകളൊന്നും സ്വീകരിക്കാതെ, സമൂഹത്തിൽ അസുഖം വ്യാപനം ചെയ്യുവാൻ കാരണമായിത്തീരുന്നവരും വേണ്ടുവോളമുണ്ട്‌. അമിതശ്രദ്ധയും അതിഭയവും ഒരു വശത്ത്‌, നിസ്സാരവൽക്കരണവും ഉത്തരാവാദിത്വരാഹിത്യവും മറുവശത്ത്‌! തലക്ക് മുകളിൽ തൂങ്ങുന്നത്‌ ഇരുതല മൂർച്ചയുള്ള വാളാണ്‌!