ആരും സുരക്ഷിതരല്ലാത്ത ഒരു കാലം മുൻപിലുണ്ട്, നിങ്ങൾ ഒരുപക്ഷേ അക്രമിക്കപ്പെട്ടേക്കാം

158

Krishna Kumar

ബാങ്കിൽ ആവിശ്യത്തിന് പണവും… നല്ല വീടും…ഏക്കറു കണക്കിന് സ്ഥലവും… ഒരു തരത്തിലുള്ള ദാരിദ്രവും ഇല്ലാത്ത വ്യക്തിയാണോ നിങ്ങൾ… എങ്കിൽ നിങ്ങളാണ് ഇനിയുള്ള നാളുകൾ സൂക്ഷിക്കേണ്ടത്. ഞാൻ എല്ലാം കൊണ്ടും സേഫ് ആണു എന്ന ചിന്താ രീതിയിൽ നിങ്ങൾ ജീവിച്ചു പോകുകയാണ് എങ്കിൽ നിങ്ങൾ ഇതു വായിക്കണം. മുൻ ചീഫ് എക്കണോമിക് അഡ്വൈസർ (CEA)ഒരു കാര്യം ഊന്നി പറയുന്നു, “ലോകം ഇന്ന് വരെ കാണാത്ത തരത്തിലുള്ള ഒരു സാമ്പത്തിക മാന്ദ്യയത്തിൽ അകപെടുമെന്നു .അത്‌ മാത്രമല്ല അതിൽ ഭയാനകരമായ ഒരു കാര്യം പട്ടിണി അഥവാ ദാരിദ്രം ലോകത്തു പിടിമുറുക്കുകയും, ഇന്ത്യ പോലത്തെ രാജ്യത്തു പകുതിയിൽ കൂടുതൽ ജനങ്ങൾ കൊടും ദാരിദ്ര്യത്തിൽ അമരുകയും ചെയ്യുമെന്ന് “,വെറുതെ തള്ളികളയാനുള്ള വിഷയമല്ലിത്.

വിശപ്പ്… എന്നത് നിസാരവത്കരിക്കേണ്ട ഒരു വിഷയമല്ല. ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണം കഴിക്കുന്ന നിങ്ങൾ തിരക്ക് മൂലം രണ്ടോ മൂന്നോ മണിക്ക് ആ ഭക്ഷണം കഴിക്കുന്നത് വരെ അനുഭവിക്കുന്ന വിശപ്പിനെ കുറിച്ചല്ല. മറിച്ചു തന്റെ വിശക്കുന്ന മക്കൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനില്ലാതെ കലത്തിൽ പാറ കല്ലുകൾ ഇട്ടു അതു വേവുന്നത്‌ കാത്തു ഉറങ്ങി പോകുന്ന കുട്ടികളെ പറ്റിക്കാൻ വിധിക്കപ്പെട്ട വീടുകളിൽ ഉണ്ടാകുന്ന വിശപ്പ്. വഴിയോര കച്ചവടംനിരോധനം , വീടുകളിൽ കയറി യുള്ള മീൻ വില്പനനിരോധനം etc , കച്ചവട സ്ഥാപനങ്ങളുടെ സമയകുറവ്, തൊഴിലില്ലായിമ, സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന ഗവണ്മെന്റ് ഇവയെല്ലാം ഒരു ശൂന്യതയിലേക്കാണ് ജനങ്ങളെ എത്തിക്കുന്നത്. അന്നം മുട്ടുമ്പോൾ മനുഷ്യൻ വേട്ടക്കാരൻ ആയി മാറും. പിന്നീട് അവന്റെ നീതി ബോധം പ്രകൃതിയുടേതാകും വേട്ട തുടങ്ങുമ്പോൾ മുൻപിൽ ഒന്ന്മാത്രം നേടിയെടുക്കൽ മാത്രം.

തെരുവുകളിൽ ജനങ്ങൾ കൂട്ടം കൂടി ഓരിയിടും…ഒരു പക്ഷേ നിങ്ങളുടെ വീടുകളും, സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടേക്കാം, ചെറുത്തു നിൽക്കുന്ന നിങ്ങൾ ഒരു പക്ഷേ കൊല്ലപ്പെട്ടേക്കാം. ചുമ്മാ പറഞ്ഞതല്ല….. അങ്ങനെ സംഭവിച്ചിട്ടുണ്ട്…പലപ്പോഴും…പലയിടത്തും. വിശക്കുന്നവന്റെ കൂടെ തെമ്മാടികളും അഴിഞ്ഞാടുമ്പോൾ അതു പൂര്ണതയിലെത്തും. കൊറോണ സാമൂഹിക വ്യാപനത്തിൽ എത്തിയ ഈ അവസരത്തിൽ നമ്മൾ വളരെ കരുതലോടെ പെരുമാറിയില്ലങ്കിൽ ജനങ്ങൾ തെരുവിൽ മരിച്ചു വീണാൽ പോലും എടുത്തു മാറ്റുവാൻ നമുക്ക് സാധിക്കാതെ വരും. എല്ലാ ഗവണ്മെന്റ് കൾക്കും ഒരു പരിധിയിൽ കൂടുതൽ നമ്മളെ സപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. കാരണം നിയന്ത്രണം നഷ്പ്പെട്ടാൽ പിന്നെ കാര്യങ്ങൾ കാടുകയറി പോകും. ഇന്ന് നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രി ഒരു കാര്യം കൂടി ഓർമ്മപ്പെടുത്തിയിരിക്കുന്നു. “പുറത്ത് പോയി തിരിച്ചു വീട്ടിൽ വന്നാലും മാസ്ക് കുറച്ചു കൂടി നേരം ഉപയോഗിക്കുകയെന്നു ” അതിൽ നിന്നും മനസിലാക്കുക കാര്യങ്ങൾ എത്ര സീരിയസ് ആണന്നു.ഒരു ചെറിയ കാര്യം ഒരിക്കൽ കൂടി ഓർമ പെടുത്തി നിർത്തട്ടെ.

ആരും സുരക്ഷിതരല്ലാത്ത ഒരു കാലം മുൻപിലുണ്ട്. നിങ്ങൾ ഒരു പക്ഷേ അക്രമിക്കപ്പെട്ടേക്കാം.. ചിലപ്പോൾ അതു നിങ്ങളുടെ അയൽക്കാരാലായിരിക്കാം. അതിനുമുൻപ് അവരോടു കുശലം പറഞ്ഞു അവർക്കു എന്തങ്കിലും ബുദ്ധിമുട്ട്ഉണ്ടോ എന്ന് അന്വേഷിക്കുന്നതു ഒരു പക്ഷേ ഗുണം കണ്ടേക്കും. കാരണം…വിശന്നിട്ടു കണ്ണ് കാണാൻ പറ്റില്ല എന്ന് പഴമക്കാർ പറയാറുണ്ട്.