കേരളവും ആസൂത്രിതമായ ഏത് പ്രതിരോധത്തെയും ഭേദിച്ച് കൊണ്ട് കോവിഡിൻ്റെ പിടിയിലേക്കമരുകയാണ്

90

കേരളവും, ആസൂത്രിതമായ ഏത് പ്രതിരോധത്തെയും ഭേദിച്ച് കൊണ്ട് കോവിഡിൻ്റെ പിടിയിലേക്കമരുകയാണ്. കോവിഡിനെ കീഴ്പ്പെടുത്താനുള്ള മുഴുവൻ ശ്രമങ്ങളോടും പ്രതിപക്ഷം ഇത് വരെ പ്രതിലോമകരമായ നിലപാടുകൾ മാത്രമെ സ്വീകരിച്ചിട്ടുള്ളു. തങ്ങളാലാവും വിധം അറിഞ്ഞോ അറിയാതെയോ രോഗവ്യാപനത്തിന് അവർ ഭാഗഭാക്കായി. കോൺഗ്രസ് നേതാവ്വ് കെ.സുധാകരൻ പ്രസംഗിച്ചത് കേരളത്തിൻ്റെ മുഴുവൻ രോഗ പ്രതിരോധ സംവിധാനങ്ങളെയും തകർത്ത് കൊണ്ട് പ്രതിഷേധം കത്തിപ്പടർത്തുമെന്ന് . പൂന്തുറ അടക്കമുള്ള സ്ഥലങ്ങളിൽ അവരുടെ രാഷ്ട്രീയം വേഷപ്രച്ഛന്നമായ പ്രതിഷേധങ്ങളിലൂടെ അരാജകത്വം തീർക്കുന്നു. സൂപ്പർ സ്പ്രെഡിലേക്കാണ് കാര്യങ്ങൾ.

ദൈവത്തിൻ്റെ നാടൊക്കെ തന്നെ. ജനസാന്ദ്രത കിലോമീറ്ററിന് 859 ഉള്ള കേരളത്തിൽ ഒരു സമൂഹ വ്യാപനമായാൽ നാടിനെ രക്ഷിച്ചെടുക്കാൻ ദൈവത്തിന് പോലും സാധിക്കില്ലെന്നതാണ് സത്യം . അണയാത്ത ചുടലയിലേക്ക് കേരളത്തെ കൈപിടിച്ച് നടത്താനുള്ള ശ്രമം പ്രതിപക്ഷം അവസാനിപ്പിക്കണം. അല്ലെങ്കിൽ ജീവന് വേണ്ടി മല്ലിടുന്ന ജനം നിങ്ങളെ തെരുവിൽ കൈകാര്യം ചെയ്യുന്നതും കാണേണ്ടി വരും.

ഇത് വരെ ആറ് ലക്ഷത്തോളം ജനങ്ങളുടെ ജീവനെടുത്ത് കഴിഞ്ഞ ഒരു മഹാമാരിയോടാവണം നമ്മുടെ സമരം.അപ്പൊ മറ്റ് സമരങ്ങൾ വേണ്ടന്നല്ല. വേണം, പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട്.ഈ കേസിൽ NIA അന്വോഷണം പ്രഖ്യാപിച്ച് കഴിഞ്ഞു. കേസ് ശരിയായ ദിക്കിലേക്കോ എന്ന് നിരീക്ഷിക്കുകയാണ് വേണ്ടത്. അല്ലാതെ ഇവിടെ കൊറോണ പടർത്താൻ ആളെ കൂട്ടിയിട്ടെന്ത്?കേസ് സിമ്പിളാണ്. പക്ഷെ പവ്വർഫുള്ളല്ല . രാജ്യാന്തര ഇടപാടാണ്. കസ്റ്റംസ്, ഇമിഗ്രേഷൻ ഒക്കെയുൾപ്പെട്ട ദേശീയ പ്രാധാന്യമുള്ള കേസ് . വരുന്നതും പോകുന്നതുമായ സ്വർണ്ണമായ സ്വർണ്ണ മൊക്കെ എവിടെ, ആർക്കായി എന്തിനെന്നറിയാൻ ആഗ്രഹമുണ്ട്. അവകാശമുണ്ട്. പക്ഷെ പ്രതിപക്ഷത്തിൻ്റെ ശ്രദ്ധ അതിലൊന്നുമല്ലല്ലൊ…!

ഈ കോവിഡ് കാലത്ത് മാതൃകയാകേണ്ടവർ സാമൂഹ്യ അകലം ലംഘിച്ച് സമരത്തിലേർപ്പെടുന്നത് ഖേദകരം തന്നെയാണ്. ജലപീരങ്കിയിലെ ജലത്തിൽ അൽപം സോപ്പു കൂടി കലക്കി അടിക്കുന്നതാവും നല്ലത്. പ്രതിഷേധക്കാർ മാസ്കോ നേരെ ധരിക്കുന്നില്ല അപ്പോ washing എങ്കിലും ശരിക്ക് നടക്കട്ടെ. നമ്മുടെ പോലീസ് സേന നടത്തുന്ന പ്രവർത്തനങ്ങൾ അത്യന്തം മാതൃകാപരവുമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നത് ശരി തന്നെ.പക്ഷെ പ്രതിഷേധങ്ങൾ ഈ കോവിഡ് കാലത്ത് അതേത് പ്രസ്ഥാനമാണെങ്കിലും ആൾക്കൂട്ടമുണ്ടാക്കിയാകരുത് എന്ന് മാത്രം. കൊറോണയ്ക്ക് ജാതിയും മതവും പാർട്ടിയുമൊന്നുമില്ലെന്ന് മറക്കാതിരിക്കുക.

കോവിഡ് സൂപ്പർ സ്പ്രെഡ് നടന്ന ട്രിപ്പിൾ ലോക് ഡൗൺ സോണിലെ മരണക്കളി.ശാസ്ത്രത്തെ പല്ലിളിച്ച് കാട്ടി ഇതിനെക്കാൾ വലിയ ജനദ്രോഹം വേറെ ചെയ്യാനുണ്ടോ?ഇവരുടെയൊക്കെ വീടുകളിൽ ചെറിയ കുട്ടികളും പ്രായമായ മാതാപിതാക്കളും ഉണ്ടാകില്ലേ? നിങ്ങളെ ചാട്ടയിൽ കയറ്റി ഈ ദുരന്തത്തിലേക്ക് തള്ളിവിടുന്ന നേതാക്കന്മാർ പഞ്ചായത്ത് മെംബർ മുതൽ MLA യും മന്ത്രിയുമൊക്കെ ആയി മാറിയേക്കും… പക്ഷെ വകതിരിവില്ലാത്തവരുടെ പടുവാക്ക് കേട്ട് നിങ്ങൾ ഈ ചെയ്യുന്ന പ്രവൃത്തിയുടെ ദുരന്തഫലം അനുഭവിക്കുന്നത് നിങ്ങളും, നിങ്ങളുടെ കുടുംബങ്ങളും മാത്രമായിരിക്കും. മരണ വ്യാപാരികൾക്ക് ശവങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ് ലക്ഷ്യം.ശവക്കൂനകൾ ചവിട്ടി അധികാരം പിടിക്കാനുള്ള നികൃഷ്ടമായ മാർഗ്ഗമാണ് അവർ അവലംബിച്ചിട്ടുള്ളത്.സമരങ്ങൾ ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശവുമുണ്ട്.പക്ഷെ ഈ മഹാമാരിക്കാലത്ത് ആവശ്യമായ മുൻകരുതലോ സാമൂഹിക അകലമോ പാലിക്കാതെ നടത്തുന്ന കോപ്രായങ്ങൾ ആരോടുള്ള വെല്ലുവിളിയാണ്?ആങ്ങള ചത്താലും വേണ്ടില്ല നാത്തൂൻ്റെ കണ്ണീര് കണ്ടാൽ മതിയെന്നാണോ?അച്ഛനെ കൊന്നിട്ട് വേണോ ആ കട്ടിലിൽ കിടക്കാൻ?

ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സ്ഥലമാണ് തിരുവനന്തപുരം നഗരം.തിരുവനന്തപുരം ജില്ലയിലെ ആര്യനാട് കമ്യൂണിറ്റി സ്‌പ്രെഡ്‌ ഉണ്ടോ എന്ന് സംശയിച്ചു ടെസ്റ്റിംഗ് നടക്കുന്നു. ജില്ലയിലെ തീരപ്രദേശമായ പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്‌ ഉണ്ടെന്ന് സ്ഥിരീകരിച്ചതാണ്. അതിനെ പ്രതിരോധിക്കാൻ വീടുകൾ കയറി ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു അണുനശീകരണവും നടത്തുന്നു.ഇതിനു മുൻപ് പൊന്നാനി താലൂക്ക് ഇത് പോലെ ട്രിപ്പിൾ ലോക്ക് ഡൗൺപ്രഖ്യാപിച്ചതാണ്, അവിടുത്തെ ജനത പരമാവധി സഹകരിച്ചിട്ടും വ്യാപന തോതിൽ കുറവ് വന്നിട്ടില്ല. പൊന്നാനിയിൽ ഉണ്ടാകാത്ത പ്രതിഷേധം എന്തിനാണ് പൂന്തുറയിൽ.എന്തായാലും തിരുവഞ്ചൂരും കോൺഗ്രസും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ എത്തിച്ചേരും എന്ന് തന്നെ കരുതാം.മുന്നറിയിപ്പ് ഘട്ടത്തിൽ ജാഗ്രത വെടിഞ്ഞ ചെന്നൈ നഗരവും നഗരത്തിലെ കോയമ്പേട് മാർക്കറ്റിലും ഇപ്പാൾ ദിവസവും ആയിരകണക്കിന് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.കുത്തി തിരുപ്പുകൾക്ക് നിന്ന് കൊടുക്കുന്നവർ ചിന്തിച്ചാൽ നല്ലത്.കൊറോണക്ക് ജാതിയും മതവും രാഷ്ട്രീയവും ഇല്ല, ജാഗ്രത പാലിച്ചാൽ അവരവർക്ക് കൊള്ളാം.

ഇത് പൂന്തുറയിൽ നിന്നുള്ള ഒരു വീഡിയോ ആണ് പുറത്തിറങ്ങരുത് എന്ന് ആരോഗ്യപ്രവർത്തകർ ഉപദേശിച്ചപ്പോൾ അവിടെയുള്ള ആൾക്കാർ പുറത്തിറങ്ങി അവരെ തടഞ്ഞു പ്രശ്നമുണ്ടാക്കുന്ന സീൻ ആണ് ഈ കാണുന്നത് പൂന്തുറയിൽ ആണ് ഇത് നടക്കുന്നത് പൂന്തുറയിൽ ലൈൻമാനായി ഏതാനും വർഷങ്ങൾ ജോലി നോക്കിയിരുന്ന എനിക്ക് ഈ കാഴ്ചയൊന്നും അത്ഭുതമേ അല്ല പക്ഷെ ഇപ്പോൾ സാഹചര്യം അതല്ലാത്തതാണ് വല്ലാതെ ഭയപ്പെടുത്തുന്നത്. ഈ ദുരിതകാലത്തും നാറിയ രാഷ്ട്രീയം കളിച്ചു ഈ പാവങ്ങളെയും തലസ്ഥാനനഗരിയെത്തന്നെയും ശവപ്പറമ്പക്കാനുള്ള നീക്കം തിരിച്ചറിയുക.പൂന്തുറയിലും പരിസരത്തും ഇന്ന് 105 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അതിൽ നിന്നും അവിടത്തെ അവസ്ഥ ഊഹിക്കുക.