കോവിഡ് ഫോബിയ എന്ന മാനസിക രോഗം

53

ഉസ്താദ് റഷീദ് വൈദ്യര്‍

കോവിഡ് ഫോബിയ എന്ന മാനസിക രോഗം.

കോവിഡ് പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട് നമ്മുടെ ഭരണാധികാരികളും മാധ്യമങ്ങളും സ്വീകരിച്ച അവിവേക പരമായ സമീപനങ്ങള്‍ രാജ്യത്തെ വലിയ പരാജയത്തിലേക്ക് നയിച്ചിരിക്കുന്നു.നാടിന്‍റെ നട്ടെല്ലായ റെയില്‍വേ ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ഉൗര്‍ധ്വ ശ്വാസം വലിക്കുകയാണ്.തൊഴിലില്ലായ്മ പാരമ്മ്യത്തിലെത്തിയ സാഹചര്യം മാറി വരുമ്പോഴേക്കും എത്ര പട്ടിണി മരണങ്ങളും ആത്മഹത്യകളും സംഭവിക്കുമെന്ന് പറയാനാകുകയില്ല.രാജ്യത്ത് സംഭവിക്കുന്ന ഇത്തരം കാര്യങ്ങള്‍ സമകാലിക മാധ്യ ശൈലി വെച്ച് നോക്കിയാല്‍ മൂടിവെക്കപ്പെടുന്നു എന്ന് കരുതലാണ് ന്യായം.കോവിഡ് ഭീതി എന്ന മാനസിക രോഗമാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ പ്രശ്നം.സോഷ്യൽ മീഡിയകളിലെ നുണ പ്രചരണങ്ങളാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമായത്.

കോവിഡ് ബാധിച്ച് രോഗ മോചനം നേടിയ മനുഷ്യരെ മാധ്യമങ്ങള്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നില്ല.ഭീതി നില നിര്‍ത്താന്‍ മാധ്യമങ്ങളും ഭരണ വര്‍ഗവും താല്പര്യപ്പെടുന്നതാണ് കാരണം. നാട് നശിച്ചാലും വേണ്ടീല്ല തങ്ങളുടെ ഉണക്കപ്പുല്ലുകള്‍ കത്തണമെന്നേ ഇൗ തീ വെപ്പുകാര്‍ക്ക് ആഗ്രഹമുള്ളൂ. ഭരണ പ്രമുഖർ തന്നെ ഇന്നലെത്തേയും ഇന്നത്തേയും കണക്കുകള്‍ പറഞ്ഞ് ഭയം വര്‍ധിപ്പിക്കുന്നു. കോവിഡ് മൂലമല്ലാത്തതും അല്ലെങ്കില്‍ കോവിഡ് കൂടി ഉള്ളതുമായ മരണങ്ങളെ കോവിഡ് മരണമായി പ്രഖ്യാപിക്കുന്നു.അത്തരം മരണത്തില്‍ പെടുത്തിയവരെ മറമാടുന്നത് വലിയ എന്തോ സംഭവമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് മാന്യമായ ശവസംസ്ക്കരണം ആഗ്രഹിക്കുന്ന മനുഷ്യരിൽ ഭീതി വീണ്ടും വര്‍ധിപ്പിക്കുന്നു.നമുക്കിടയില്‍ ജീവിച്ചിരിക്കുന്ന ലക്ഷക്കണക്കിന് വൈറസ് ബാധിതര്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ കഴിയുന്നുണ്ടെന്നാണ് സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഇവരില്‍ നിന്നൊന്നുമില്ലാത്ത എന്ത് ഭീകര രോഗ വ്യാപനമാണ് മരിച്ചവരില്‍ നിന്നുണ്ടാകാനുള്ളത്.വൈറസ് സംസ്ഥാനത്ത് ഒട്ടുക്കും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

Fear Can Spread From Person to Person Faster Than the Coronavirus ...കണ്ടയ്ന്‍മെന്‍റോ ലോക് ഡൗണോ വൈറസ് വ്യാപനത്തിന് തടയിട്ടിട്ടില്ല. തടയിടുകയുമില്ല.ഇപ്പൊള്‍ സംഭവിക്കുന്നത് പനിയോ മറ്റ് രോഗങ്ങളോ ഉള്ളവരെ പരിശോധിക്കുമ്പോള്‍ കോവിഡ് കൂടി കാണുന്നു എന്നുള്ളതാണ്.രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരിലും കോവിഡ് പോസിറ്റീവായി കാണുന്നുണ്ട്.കോവിഡ് ഭയത്തെ മറി മറികടന്ന് നാം മിക്കപ്പോഴും പ്രതിരോധം നേടിയും അപൂര്‍വ്വം മറ്റു രോഗങ്ങളോടൊപ്പം മാത്രം കീഴടങ്ങിയും പൊരുത്തപ്പെട്ട് പോകേണ്ട ഒരു വൈറസ് മാത്രമായി കണ്ട് സാധാരണ ജീവിതത്തിലേക്ക് മുന്നേറലാണ് ഭംഗിയും ബുദ്ധിയും.തിരയൊഴിഞ്ഞ് വഞ്ചിയിറക്കാന്‍ കാത്തു നില്‍ക്കരുത്. കോവിഡ് മറ്റു പല വൈറസുകളെയും പോലെ ഇവിടെ നിലനില്‍ക്കും.ഒരു പക്ഷേ ഭാവിയില്‍ മനുഷ്യന് ഗുണം ചെയ്യുന്ന ഒന്നാകാം ഇൗ കോവിഡെന്നും മനസിലാക്കണം.
മാധ്യമങ്ങളും മുഖ്യമന്ത്രിയും മരുന്നൊന്നും ഇല്ലാത്ത കൊവിഡ് രോഗം വന്ന് താനേ മാറിപ്പോയവരെ ജനങ്ങളെ പരിചയപ്പെടുത്തണം.

രോഗ മുക്തരാകുന്നവര്‍ ദിവസവും ആയിരങ്ങള്‍ സംസ്ഥാനത്ത് തന്നെയുണ്ടല്ലോ ?.ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും അറുപത് കഴിഞ്ഞവര്‍ക്കും ഗുണമെന്മയുള്ള മാസ്ക്കുകള്‍ ലഭ്യമാക്കണം.ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള പല മാസ്ക്കുകളും പോലീസ് ഫൈനില്‍ നിന്ന് രക്ഷ നല്‍കുന്നവ മാത്രമാണ്.കോവിഡ് രോഗികള്‍ സുഖം പ്രാപിക്കുന്നത് മരുന്നുക്കൊണ്ടല്ല.അതിനൊരു മരുന്നുമില്ല.
മരുന്നുണ്ടെന്ന് കരുതുന്ന രോഗമുള്ളവരാണ് മരുന്ന് കഴിച്ചിട്ടും മരിക്കുന്നത്.അപ്പോള്‍ ഇൗ രോഗം മറ്റ് രോഗങ്ങളെ അപേക്ഷിച്ച് താരതമ്മ്യേന ഗുരുതരമല്ല.രോഗ ശാന്തി സംഭവിച്ചവരില്‍ അതുണ്ടായത് സ്വാഭാവികമായ മനുഷ്യ പ്രതിരോധ ശേഷികൊണ്ടാണെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ജനങ്ങളെ ഉണര്‍ത്തണം.അങ്ങിനെ കോവിഡ് ഫോബിയയെ തുരത്താനുള്ള ശ്രമങ്ങള്‍ ഘട്ടം ഘട്ടമായി ഇപ്പോഴെങ്കിലും തുടങ്ങേണ്ടിയിരിക്കുന്നു.കോവിഡ് ഭീതിയെ കയ്യൊഴിഞ്ഞ് ആന്തരിക ധൈര്യമുള്ള ജനതയായി നാം സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുന്നില്ലെങ്കില്‍ വരും തലമുറകള്‍ നമ്മെ വിഢികളെന്ന് വിളിക്കും.കാരണം അവരെ സംബന്ധിച്ച് കോവിഡ് ഒരു ജലദോശ കാരണം മാത്രമായിരിക്കും.മാധ്യമങ്ങളും മെഡിക്കല്‍ മാഫിയയും ഭരണ വര്‍ഗ്ഗവും കോവിഡിനെ തങ്ങളുടെ താല്പര്യങ്ങള്‍ക്കായി ഇനിയും ഭീതി വിതച്ച് ഉപയോഗപ്പെടുത്തരുത് എന്ന് വിനയ പുരസരം അഭ്യര്‍ത്ഥിക്കുന്നു.ഇത് ഒരു നാടിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്.യുവജനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട കാര്യമാണ്. ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ കഴിയൂ എന്ന് എല്ലാവരും തിരിച്ചറിയണം.