സത്യം ചെരുപ്പിടുന്നതിനു മുമ്പ് ജനംടീവിയുടെ നുണ ലോകം ചുറ്റി വരുന്നത് കണ്ടോ..

0
524

സത്യം ചെരുപ്പിടുന്നതിനു മുമ്പ് നുണ ലോകം ചുറ്റി വരുന്നത് കണ്ടോ..

ആസൂത്രിതമായി ഒരുക്കിയ ഒരു പ്രാദേശിക വിഷയത്തെ അപൂർവ്വസംഭവം ആയി ചിത്രീകരിച്ച് പ്രചരണം കൊടുക്കുന്ന ഘട്ടത്തിൽ ആണ് വസ്തുതകൾ പറയുന്ന ഈ റിപ്പോർട്ട്‌.

പ്രചരിക്കുന്ന നുണ:👇🏼

കാസറഗോഡ് ബേഡകം ഗ്രാമപഞ്ചായത്തിലെ ബീംബുങ്കാൽ എന്ന സ്ഥലത്ത് ബിജെപിയുടെ സൈബർ വിംഗ് തലവന്റെ കുടുംബത്തെ സിപിഐഎംകാർ ആക്രമിച്ചു എന്നൊരു വാർത്ത ജനം ടിവി മാത്രം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. വീട്ടിലേക്കുള്ള വഴിയിൽ പാർട്ടി പതാക സ്ഥാപിച്ചത് ചോദ്യം ചെയ്തപ്പോൾ മൃഗീയമായി ആക്രമിച്ചത്രേ. സംഭവവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ഒരു വീഡിയോക്ക് കീഴിൽ RSS കാരുടെ തെറിയഭിഷേകവും കാണാം.

വസ്തുത :👇🏼

പച്ചക്കള്ളങ്ങളും വർഗ്ഗീയതയും മാത്രം പ്രചരിപ്പിക്കുന്ന outspoken എന്ന ഫേസ്ബുക് പേജ് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകും. അതടക്കം ജനങ്ങളെ കബളിപ്പിക്കുന്ന പല ബിജെപി അനുകൂല മാധ്യമങ്ങളുടെയും ഭാഗം ആയ ജെസ്സിന്റെ വീട് ഈ പറയുന്ന ബീംബുങ്കാലിൽ ആണ്.

സിപിഐഎം പാർട്ടി പതാക ഇന്നലെ രാവിലെ തന്റെ പലചരക്കു കടയുടെ അരികിൽ സ്ഥാപിച്ചത് പാർട്ടി അനുഭാവിയായ ചാത്തുവേട്ടൻ. ചാത്തുവേട്ടന്റെ കടയുടെ അരികത്തൂടെയാണ് ജെസ്സിന്റെ വീട്ടിലേക്ക് ഉള്ള വഴി. ബാലസംഘം വില്ലേജ് സമ്മേളനം നടക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളും പാർട്ടി പ്രവർത്തകരുമായി നൂറോളം ആളുകൾ ബീംബുങ്കാൽ AKG ഭവനിൽ ഉള്ള ഇന്നലെ, ജെസ്സിനും അമ്മയും വന്ന് പാർട്ടി കൊടിമരത്തിൽ പിടിച്ചു വലിക്കുന്നു. അത് പിഴുതു മാറ്റാൻ ശ്രമിക്കുന്നു.

ഇത് കാണുന്ന പാർടി പ്രവർത്തകർ ഓടി വരുന്നു. പ്രശ്നങ്ങൾ എന്താണെങ്കിലും സംസാരിച്ചു പരിഹരിക്കണം. കൊടിമരം വിടണം. എന്നാവശ്യപ്പെടുന്നു. അമ്മയും മകനും സഖാക്കളോട് കയർക്കുന്നു. രംഗം വഷളാകുന്നത് പാർട്ടി ബ്രാഞ്ച് സെക്രട്ടറി തടയുന്നു. ജെസ്സിന്റെ പെങ്ങൾ പ്രവർത്തകരെ വെല്ലുവിളിക്കുന്നു. പിന്നീട് പോലീസ് എത്തി കാര്യം തിരക്കുമ്പോൾ സ്ഥലം ഇവരുടേതാണ് എന്ന് തെളിയിക്കപ്പെട്ടാൽ കൊടിമരം മാറ്റാൻ തയ്യാറാണ് എന്ന് പാർട്ടി നേതാക്കൾ പറയുന്നു. ഞങ്ങൾക്ക് പരാതി ഒന്നും ഇല്ല എന്ന് വീട്ടുകാർ.

സംഭവം ആരംഭിക്കുന്നത് മുതൽ വീഡിയോ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ആസൂത്രിതമായി തയ്യാറാക്കിയ തിരക്കഥയിൽ അമ്മയും മകളും നന്നായി അഭിനയിച്ചു. ജനം ടീവീയും സംഘപരിവാർ അനുകൂല ഫേസ്ബുക് പേജുകളും സംഭവം ഊതിപ്പെരുപ്പിച്ചു. പാർട്ടി കോട്ടയിൽ ഒരു കുടുംബത്തിനെതിരെ മൃഗീയ മർദ്ദനം എന്നാക്കി വാർത്ത.

ബിമ്പുംങ്കാല്കാർക്ക് ഇതൊരു പുതിയ സംഭവം അല്ല. 40 വർഷത്തിലധികമായി ബീംബുങ്കാലിൽ പ്രവർത്തിച്ചു വരുന്ന അങ്കനവാടിയിലേക്കുള്ള വഴിയും റോഡും ജെസ്സിന്റെ അച്ഛൻ ആയ കെ ജനാർദ്ദനനും കുടുംബവും തടസപ്പെടുത്തിയിരുന്നു. അങ്കണവാടിയിലേക്ക് ഉള്ള ഭക്ഷണസാധനങ്ങൾ കൊണ്ട് പോകാൻ വരെ അനുവദിക്കാത്ത അവസ്ഥ.

തെക്കിൽ ആലട്ടി റോഡ് വികസനവുമായി ബന്ധപെട്ട് റോഡ് പ്രവൃത്തി നടത്തുന്നതിനിടയിലാണ് റോഡ് തടസം ഉണ്ടാക്കിയത്. അങ്കനവാടിയിലേക്കുള്ള ദിശാ ബോർഡ് എടുത്തു മാറ്റുകയും സർക്കാർ വക സ്ഥലം കൈയ്യേറിയുമാണ് ജനാർദനൻ അവരുടെ പ്രവർത്തനം നടത്തിവരുന്നത്. ഇതിനിടയിൽ ആണ് ജനാർദ്ദനന്റെ ഭാര്യ ചിത്രയും മകൻ ജെസിനും ചേർന്ന് റോഡരികിൽ ഉള്ള പാർട്ടി കൊടിമരം പരസ്യമായി പറിക്കാനും ശ്രമിച്ചത്. ഈ വസ്തുതകളെ ആണ് ഇരവാദം ചമഞ്ഞു മറയ്ക്കാൻ ശ്രമിക്കുന്നത്. കൂടെ തെറ്റിദ്ധാരണ പരത്താൻ ജനം ടീവീ വാർത്തയും.

ജാതി മതവിശ്വാസങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ – സാമൂഹിക നിലപാടുകൾ ഉള്ള മലയാളികൾക്ക് നേരെ കൊഞ്ഞനം കുത്തി ജനം ടീവീക്ക് ഒരു നേട്ടവും കൊയ്യാൻ ഇല്ല എന്ന് അവർ എന്നാണ് മനസിലാക്കുക.

സത്യമേവ ജയതേ