കേരളത്തിൽ സവർണ്ണ ഹിന്ദുവും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്ന് ജാതി അധിഷ്ഠിത സംവരണത്തിന് എതിരെ പ്രതിഷേധിക്കുന്നു. ഇതിൽ നിന്നും ജാതി ചിന്ത ഇല്ലാത്തത് അല്ല ഉപജാതി ചിന്ത കഴിഞ്ഞു സമയം ഇല്ലാത്തത് കൊണ്ടാണ് ഹിന്ദുക്കളിൽ ഇതര മതസ്ഥരെ പോലെ ജാതി ചിന്ത ഇല്ല എന്ന തോന്നൽ ഉണ്ടാക്കുന്നത് എന്ന് മനസിലാക്കാം.
സാമ്പത്തിക സംവരണം വന്ന് കഴിഞ്ഞാൽ സവർണ്ണ ഹിന്ദു, ക്രിസ്ത്യാനി വ്യാജ രേഖ ഉണ്ടാക്കി പട്ടയം നെടുന്നേ എന്ന് ഇപ്പോൾ നിലവിളിക്കുന്നത് പോലെ വ്യാജ വരുമാന സർട്ടിഫിക്കറ്റ് വെച്ച് ക്രിസ്ത്യാനി സംവരണം കൊണ്ടുപോകുന്നേ എന്ന് പറഞ്ഞു തമ്മിലടി തുടങ്ങും. അതിനാൽ മുസ്ലിം ഇല്ലാതെ ആകുന്നതോടെ എല്ലാം സമാധാനം ആകും എന്ന പ്രതീക്ഷ ഒന്നും ആർക്കും വേണ്ട.
തമ്മിൽ അടിക്കാനും, തമ്മിൽ അടിപ്പിക്കാനും അപ്പോളും പുതിയ ഐറ്റങ്ങൾ വന്ന് കൊണ്ടേയിരിക്കും. ആ ബഹളത്തിന് ഇടയിൽ ക്രോണി ക്യാപിറ്റലിസ്റ്റുകൾ നാടിൻറെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകുകയും ചെയ്യും. അമേരിക്കയിൽ ചെന്നിരുന്ന് മുതലാളിത്തത്തെ പരിഹസിക്കുന്നോ എന്ന് ചോദിക്കേണ്ട. മുതലാളിത്തത്തെ അല്ല മുതലാളിത്തത്തിന്റെ മോശം ഭാവം ആയ ക്രോണി ക്യാപിറ്റലിസത്തെ ആണ് എതിർത്തിരിക്കുന്നത്.
എന്ന് മാത്രമല്ല ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ആണ് അമേരിക്കയിൽ ഫെഡറൽ സുപ്രീം കോടതിയെ മൂന്നായി വിഭജിച്ചിരിക്കുന്നത്. 94 district കോടതികൾ മരട് ലെവൽ കേസുകൾ ഒക്കെ മിക്കവാറും അവിടെ തീരും. ഇനി അവിടെ തീർന്നില്ലാ എങ്കിൽ അതിന് മുകളിൽ 13 circuit കോടതികൾ സുപ്രീം കോടതിയിൽ എത്തുന്ന മിക്ക കേസും circuit കോടതിയിൽ അവസാനിക്കും.
അതിന് മുകളിൽ Supreme Court throughout the country അവിടെ മരട് ഫ്ലാറ്റ് പോലുള്ള കേസ് ഒന്നും എടുക്കില്ല. പക്ഷേ പൗരത്വ ബില് പോലുള്ള ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ ചോദ്യം ചെയ്യുന്ന ഐറ്റങ്ങൾ ഒക്കെ വന്നാൽ പരമാവധി രണ്ടാഴച്ച കൊണ്ട് അവർ അത് ഒര് തീരുമാനത്തിൽ എത്തിക്കും.
അമേരിക്കയിൽ ജനിക്കുന്ന എല്ലാവരും അമേരിക്കൻ പൗരന്മാർ ആയിരിക്കും എന്ന നിയമത്തിന് എതിരെ ഇറക്കിയ ഓർഡിനൻസ് അടക്കം ട്രംപിന്റെ പല തീരുമാനങ്ങളും സുപ്രീകോടതി അങ്ങനെ പെട്ടെന്ന് ബ്ലോക്കിയത് കൊണ്ടാണ് ട്രംപിന്റെ ഭരണം അമേരിക്കക്കാർക്ക് പറയത്തക്ക ദോഷം ഒന്നും ഉണ്ടാക്കാതെ പോകുന്നത്.