മനുഷ്യന് വിഷമങ്ങൾ വരുമ്പോൾ കണ്ണുനീർ വരാൻ കാരണം എന്ത്?

ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

കണ്ണുനീർ നമ്മുടെ വികാരവിചാരങ്ങളുടെ ഭാഗം തന്നെയാണ്. ശാസ്ത്രീയമായി നിർവചനം നൽകിയാൽ ഒരു വൈകാരിക അവസ്ഥയ്ക്കുള്ള പ്രതികരണമാണ് കണ്ണുനീർ. കണ്ണുനീർ തലച്ചോറിന്റെ വൈകാരിക കേന്ദ്രവുമായി വളരെയെറെ ബന്ധപ്പെട്ടു കിടക്കുന്നു .കണ്ണിൽ സ്ഥിതി ചെയ്യുന്ന ലാക്രിമൽ ഗ്രന്ഥിയാണ് കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്നത് കൃഷ്ണ മണിയോടെ ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത് .
വിഷമം, വേദന, അത്യാഹ്ലാദം ഈ മൂന്നു കാരണങ്ങളാണ് പ്രധാനമായും കണ്ണുനീർ ഉണ്ടാക്കുന്നത്. ഇവയെക്കൂടാതെ പൊടിപടലങ്ങൾ, ചിലതരം രാസവസ്തുക്കൾ ഇവയും കണ്ണുനീർ ഉണ്ടാക്കാം. ഇത്തരം സാഹചര്യങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കണ്ണുനീർ ഉണ്ടാകുന്നത്. മനുഷ്യന്റെ തലച്ചോറിലെ ഹൈപ്പോതലാമസിലെ ഒരു ഭാഗമാണ് ലിംബ്സ്.

കണ്ണുനീരിനെ തോത് നിശ്ചയിക്കുന്നത് ഈ ലിംബ്സ് ആണ്. അതായത് മനുഷ്യനിൽ ഉണ്ടാകുന്ന വികാരവിചാരങ്ങളുടെ തോത് നാഡീവ്യൂഹങ്ങൾ വഴി ലിംബ്സിൽ എത്തുന്നു. ഇനി കൊച്ചുകുട്ടികളുടെ കാര്യം പരിഗണിച്ചാൽ അവർ വികാരവിചാരങ്ങൾ പ്രകടിപ്പിക്കാൻ അല്ല കരയുന്നത്. അവർ ആശയ വിനിമയത്തിനു വേണ്ടിയാണ് കരയുന്നത്.ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പെട്ടന്ന് കരച്ചിൽ വരുന്നവർ പൊതുവേ ഹൃദയശുദ്ധിയുള്ളവർ എന്നാണ്. എന്തൊക്കെയായാലും ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ വിവിധ വികാര വിചാരങ്ങളുടെ തോതനുസരിച്ച് കണ്ണുനീരും നമ്മുടെ കൂടെ കാണും.

Leave a Reply
You May Also Like

ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

ലോകത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയിലെ ഉത്തര മഹാസമതലം. ലോകത്തിലെ ഏറ്റവും വലിയ എക്കൽ മണ്ണ് (alluvial soil) നിക്ഷേപമുള്ള സമതലവും ഇതാണ്.

ഇരുമ്പിന്റെ കവചമുള്ള ഒച്ച്

ഇതിന്റെ പുറംതോട് ഇരുമ്പിന്റെ പാളിയാൽ മൂടപ്പെട്ടിരിക്കുന്നു, ഷെല്ലിനടിയിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കുന്ന മൃദുവായ മാംസളമായകാൽ ഇരുമ്പ് സൾഫൈഡുകളാൽ നിർമ്മിതമായ ധാതുവൽക്കരിച്ച ചെതുമ്പൽ ഉപയോഗിച്ച് സംരക്ഷിക്കപ്പെടുന്നു. ഇരുമ്പിനെ ഈ രീതിയിൽ ഉപയോഗിക്കാൻ അറിയപ്പെടുന്ന ഒരേയൊരു ജീവിയാണ് സ്കേലി-ഫൂട്ട് ഗ്യാസ്ട്രോപോഡ്.

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ?

ജെസിബിയ്ക്ക് ആ പേര് വന്നതെങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ????വിവിധോദ്ദേശ ഉപകരണ വാഹനങ്ങൾ…

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അറിവ് തേടുന്ന പാവം…