എന്താണ് ക്രിപ്റ്റോ കറൻസി ? അതെങ്ങിനെ പ്രവർത്തിക്കുന്നു ?
ഡോ. ജെയിംസ് ബ്രൈറ്റ്
ക്രിപ്റ്റോ കറൻസി എന്നത് ഒരു ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം ആണ്. ഈ പേയ്മെന്റ് സിസ്റ്റത്തിൽ ബാങ്കുകളുടെ ആവശ്യമില്ല. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ബാങ്കുകളുടെയോ സർക്കാരിന്റെയോ ആവശ്യമില്ലാതെ പണമിടപാടുകൾ. നടത്തുവാനുള്ള. ഒരു സിസ്റ്റം. ഫിയറ്റ് കറൻസി എന്ന് അറിയപ്പെടുന്ന പേപ്പർ കറൻസി നമ്മുടെ കയ്യിൽ സൂക്ഷിക്കേണ്ട ആവശ്യം ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നതോടെ ഇല്ലാതാവുന്നു. ഓരോ. ഇടപാടുകളും ഡിജിറ്റൽ ഡേറ്റാബേസിൽ സൂക്ഷിക്കപ്പെടുന്നു. നിങ്ങൾ ആർക്ക് ക്രിപ്റ്റോ കറൻസി കൊടുത്താലും അതൊരു പബ്ലിക്ക് ലെഡ്ജറിൽ സൂക്ഷിക്കപ്പെടുന്നു. ക്രിപ്റ്റോ കറൻസി സൂക്ഷിക്കപ്പെടുന്നത് ഡിജിറ്റൽ വാലറ്റുകളിലാണ്.
എല്ലാ ഇടപാടുകളുംഎൻക്രിപ്റ്റഡ് ആയതുകൊണ്ടാണ് ഈ കറൻസിക്ക് ക്രിപ്റ്റോ കറൻസി എന്ന പേര് വന്നത്. വളരെ അഡ്വാൻസ്ഡ് ആയ കോഡിങ്ങ് കറൻസി ട്രാൻസ്ഫറിനും സ്റ്റോറിങ്ങിനും ആവശ്യമായി വരുന്നു. എൻക്രിപ്റ്റഡ് ആയതിനാൽ ക്രിപ്റ്റോ. കറൻസിയുടെ സേഫ്റ്റിയും സെക്യൂരിറ്റിയും മികച്ചതായി മാറുന്നു.
രണ്ടായിരത്തി ഒൻപതിൽ ഉണ്ടാക്കിയ ബിറ്റ്കോയിൻ ആണ് ലോകത്തിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി.
എങ്ങിനെയാണ് ക്രിപ്റ്റോ കറൻസി വർക്ക് ചെയ്യുന്നത് ?
ബ്ലോക്ക് ചെയിൻ എന്നറിയപ്പെടുന്നഒരു. പബ്ലിക്ക് ലെഡ്ജറിലാണ് ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത്. എല്ലാ കറൻസി ഹോൾഡേഴ്സിന്റെയും വിവരങ്ങൾ പബ്ലിക്കായി ലഭ്യമാണ്. മൈനിങ് എന്ന പ്രവർത്തനം വഴി ഓരോ കറൻസി. യൂണിറ്റുകളും നിർമ്മിക്കാൻ കഴിയും. വളരെ കോംപ്ലെക്സ് ആയ മാത്തമാറ്റിക്കൽ പ്രോബ്ലെംസ് ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ സോൾവ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. നമുക്ക് എക്സ്ചേഞ്ചുകളിൽ നിന്നും കറൻസികൾ വാങ്ങുവാനും അവയെ ഡിജിറ്റൽ വാലറ്റുകളിൽ സൂക്ഷിക്കുവാനും കഴിയും.
ബ്ലോക്ക് ചെയിൻ ടെക്നോളജി വികസിച്ചുകൊണ്ടിരിക്കുകയാണ്. ബോണ്ടുകൾ, സ്റ്റോക്കുകൾ തുടങ്ങി. എല്ലാ സാമ്പത്തിക ഇടപാടുകളും ഭാവിയിൽ ക്രിപ്റ്റോ കറൻസി മുഖാന്തിരമാവും നടക്കുക.
ക്രിപ്റ്റോ കറൻസി: വസ്തുതകളും സംശയങ്ങളും.
ഡി സെൻട്രലൈസ്ഡ് അഥവാ ഒരു ഏജൻസിയുടെയോ അധികാര സ്ഥാപനത്തിന്റെയോ നിയന്ത്രണത്തിന് വിധേയമല്ലാത്ത ഡിജിറ്റൽ കറന്സിയാണ് ക്രിപ്റ്റോ കറൻസി. ഇതിനെപ്പറ്റി മനസ്സിലാക്കണമെങ്കിൽ ബ്ലോക്ക് ചെയിൻ, ഡി സെൻട്രലൈസേഷൻ, ക്രിപ്റ്റോഗ്രാഫി തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയണം.
Iബ്ലോക്ക് ചെയിൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ ലെഡ്ജറിലാണ് എല്ലാ ക്രിപ്റ്റോ കറൻസി ഇടപാടുകളും രേഖപ്പെടുത്തിയിരിക്കുന്നത്. അംഗീകൃത ഉപയോക്താക്കൾക്ക് ഈ ലെഡ്ജർ കാണുവാനുള്ള അവകാശമുണ്ടായിരിക്കും. ഈ ലെഡ്ജറിൽ രേഖപ്പെടുത്തുന്ന എല്ലാ വിവരങ്ങളും വളരെ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ ഒരു കാരണവശാലും തിരുത്താൻ അഡ്മിനിസ്ട്രേറ്റർക്കുപോലും കഴിയില്ല.
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന കറൻസിയാണ് സെൻട്രലൈസ്ഡ് കറൻസി. അത് നമ്മുടെ സർക്കാരും റിസർവ്വ് ബാങ്കുമാണ് കൺട്രോൾ ചെയ്യുന്നത്. എന്നാൽ ക്രിപ്റ്റോ കറന്സിയെ ആരും കൺട്രോൾ ചെയ്യുന്നില്ല. അതിന്റെ മൂല്യത്തിനെ ആരും നിയന്ത്രിക്കുന്നതുമില്ല.
ക്രിപ്റ്റോ കറൻസിയുടെ ഗുണങ്ങൾ
ക്രിപ്റ്റോ കറൻസിയുടെ ഉടമകൾക്ക് അതിൽ മൊത്തമായും ഉള്ള അവകാശം ഉണ്ടായിരിക്കും. ഗവർമെന്റോ ബാങ്കുകളോ അതിനെ നിയന്ത്രിക്കുന്നില്ല. കറൻസിയുടെ നെറ്റ്വർക്കിൽ ഉള്ള എല്ലാവർക്കും എല്ലാ വിവരങ്ങളും ലഭ്യമായതിനാൽ ആർക്കും ഒന്നും മാറ്റുവാനോ തിരുത്തുവാനോ കഴിയില്ല.ക്രിപ്റ്റോ കറൻസികൾ ബ്ലോക്ക് ചെയിനിൽ ആയതിനാൽ സെക്യൂരിറ്റി വളരെ കൂടുതലായിരിക്കും.
ബ്ളോക്ഡാ ചെയിൻ ഡാറ്റ മറ്റാരുടെയും കൈകളിൽ എത്താതെ എൻക്രിപ്റ്റഡ് ആയി സൂക്ഷിക്കുന്ന രീതിയാണ് ക്രിപ്റ്റോഗ്രാഫി. ഈ ടെക്നോളജി ഇക്കാലത്ത് ബാങ്കുകളും മറ്റും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
എങ്ങിനെയാണ് ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത് ?
ആരുടേയും നിയന്ത്രണമില്ലാതെയാണ് ക്രിപ്റ്റോ കറൻസി പ്രവർത്തിക്കുന്നത്. ബാങ്കിങ്ങ് സിസ്റ്റത്തിന് പുറത്താണ് എല്ലാ ക്രിപ്റ്റോ കറൻസികളും. ബിറ്റ് കോയിനാണ് ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോ കറൻസി.
മൈനിംഗ് എന്ന രീതി വഴിയാണ് ക്രിപ്റ്റോ കറൻസി ഉണ്ടാക്കുന്നത്.പ്രത്യേക രീതിയിൽ തയാറാക്കിയ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ വഴി സങ്കീർണ്ണങ്ങളായ മാത്തമാറ്റിക്കൽ പ്രോബ്ലെംസ് സോൾവ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്.
ക്രിപ്റ്റോ കറൻസികൾ എക്സ്ചേഞ്ചുകളിൽ നിന്ന് വാങ്ങി ഡിജിറ്റൽ വാലറ്റുകളിൽ സൂക്ഷിക്കാം.