ഞങ്ങളുടെ പക്കൽ ആണവായുധമില്ല, വലിയ സൈനിക ശേഷിയില്ല, പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും” ഒരിക്കൽ ഫിദൽ കാസ്ട്രോ പറഞ്ഞിരുന്നു

406

ക്യൂബയുടെ ജനസംഖ്യ 1.3 കോടി. പട്ടിണിയില്ലാതെ കഴിഞ്ഞു പോകാൻ മാത്രമുള്ള കൃഷി. നാടിനത്യാവശ്യമായ വ്യവസായങ്ങൾ മാത്രം. പക്ഷേ അവർക്ക് ലോക രാജ്യങ്ങളിലേയ്ക്കയയ്ക്കാൻ മാത്രം ഡോക്ടർമാരും പാരാമെഡിക്സുമുണ്ട്. കൊച്ചു ഖത്തറിൽ പോലും വമ്പനൊരു ഹോസ്പിറ്റലവർ നടത്തുന്നു ഖത്തർ സർക്കാരിനു കീഴിൽ.ഇപ്പോൾ ഇറ്റലിയിലേയ്ക്ക് വലിയൊരു മെഡിക്കൽ ടീമിനെയവർ അയച്ചു. ക്യൂബയ്ക്കയച്ച അരിയും ഗോതമ്പും തടഞ്ഞ NATO രാജ്യം ഇന്നവരുടെ ദയാപാത്രമാവുകയാണ്. ബദ്ധശത്രുത കാട്ടിയ ബ്രിട്ടീഷുകാരുടെ കൊരോണാ ബാധിത യാത്രാ കപ്പലിനും അവസാനം ആശ്രയം കൊടുത്തത് ക്യൂബ. ക്യൂബയെ ഈ ഭൂലോകത്തു നിന്നില്ലാതാക്കുമെന്ന് പറഞ്ഞവരും പ്രവർത്തിച്ചവരും ഭൂമിയിലെ പ്രകാശഗോപുരങ്ങൾ തിരിച്ചറിയട്ടേ.കടുത്ത വലതു പക്ഷ വാദിയായ ജൈര്‍ ബോള്‍സനാരോ എന്ന ബ്രസീലിയന്‍ പ്രസിഡന്‍റാണ് ഈ നിന്ന് കരയുന്നത്‌..എന്തിനെന്നോ രാജ്യത്തെ ആരോഗ്യ പരിരക്ഷാ സമ്പ്രദായം തകരാതിരിക്കാന്‍ വേണ്ടി ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ തിരികെ വരണം എന്ന് പറഞ്ഞ് കൊണ്ട് കെഞ്ചുന്ന കാഴ്ച്ചയാണ്….ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അധികാരത്തിൽ വന്നപ്പോൾ ക്യൂബന്‍ ഡോക്ടര്‍മാരെ ബ്രസ്സീലില്‍ നിന്ന് തുരത്തിയ ബോള്‍സനാരോ അന്തമായ രാഷ്ട്രീയ വിരോധത്താൽ അവരെ “തീവ്രവാദികള്‍” എന്ന് വിളിച്ചാക്ഷേപിക്കുകയും ചെയ്തു.ഇപ്പോള്‍ കൊറോണയെ ചെറുത്ത് തോല്‍പ്പിക്കാന്‍ 1000 ഡോക്ടര്‍മാരെ വിട്ടുതരണം എന്നാവശ്യപ്പെട്ടിരിക്കയാണ് ബോള്‍സനാരോ..!
ഫിദലിന്‍റെ വെളുത്ത കുപ്പായക്കാര്‍.
“ഞങ്ങളുടെ പക്കൽ ആണവായുധമില്ല,വലിയ സൈനിക ശേഷിയില്ല,പക്ഷെ ഞങ്ങളുടെ അടുക്കൽ ഡോക്ടർമാരുണ്ടാകും”
അന്ന് ഫിദൽ കാസ്ട്രോ പറഞ്ഞതോർക്കുന്നു.

എംഎസ്‌ ബ്രീമാർ”എന്ന ബ്രിട്ടീഷ് വിനോദസഞ്ചാര കപ്പൽ അറ്റ്ലാൻ്റിക് സമുദ്രത്തിലെ ഏതേങ്കിലും സൗഹൃദ രാജ്യത്തിൽ നങ്കൂരമിട്ടാൻ നിർബന്ധിതരായി തീരുകയാണ്..കപ്പലിലെ ആറോളം യാത്രികർക്ക് കൊറോണ പരിശോധനയിൽ പോസിറ്റീവ് ഫലം വന്നു.ബ്രിട്ടീഷ് ഭരണകൂടം ശത്രുരാജ്യമായി കണ്ട കമ്മ്യൂണിസ്റ്റ് ക്യൂബയോട് ഏറ്റവുമൊടുവിൽ സഹായമഭ്യർത്ഥിച്ചു..ക്യൂബ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
ക്യൂബൻ വിദേശകാര്യമന്ത്രാലയം ഇറക്കിയ കുറിപ്പിൽ ഇങ്ങനെ പറയുന്നു..!!
” സാഹചര്യത്തിൻ്റെ അതീവഗൗരവസ്വഭാവം പരിഗണിച്ചും, വയ്യാതിരിക്കുന്ന
യാത്രക്കാരുടെ അപകട സാധ്യത മനസിലാക്കിയും,കപ്പൽ ക്യൂബൻ തീരത്ത് നങ്കൂരമിടാൻ ക്യൂബൻ സർക്കാർ തീരുമാനിക്കുന്നു.”രോഗബാധിതരല്ലാത്ത യാത്രികരെ വിമാനമാർഗം നാടുകളിലേക്ക് തിരികെ കയറ്റി വിടും…!!
പക്ഷേ ക്യൂബ പറയേണ്ടത് ഏറ്റവും ഭംഗിയായി പറഞ്ഞു…” വിപ്ലവത്തിൻ്റെ അന്തർലീനമായ മാനുഷികമൂല്യങ്ങളിലൂടെ ഉയർത്തെണീറ്റ ഞങ്ങളും, ഞങ്ങളുടെ ജനതയും ഈയവസരത്തിൽ ആരോഗ്യം എന്നത് മനുഷ്യാവകാശമാണെന്ന് വീണ്ടും ഉറപ്പിക്കുകയും, അതിനായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തി പൊതുവായ വെല്ലുവിളികളെ നേരിടാനും, ഈ നേരം ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു..”
കമ്മ്യൂണിസ്റ്റുകൾ ഐക്യപ്പെടുന്നത് മാനവരാശിയോടാണ്…മനുഷ്യത്വത്തോടാണ്.

Curtsy ; Madhu Soodanan , Tk Krishna Lal
11600 ഇന്ത്യക്കാരന് ഒരു ഡോക്ടർ ആണ് ഉള്ളത്.
36000 ഇന്ത്യക്കാരിൽ ഒരാൾക്ക് മാത്രമേ quarantine bed സൗകര്യം നൽകാൻ സാധിക്കൂ.
ക്യൂബയിൽ 1000 പേർക്ക് 9 ഡോക്ടർ.