വെടിപ്ലാവിന് ആ പേര് ലഭിച്ചത് എങ്ങനെ ?

അറിവ് തേടുന്ന പാവം പ്രവാസി

മാൽവേസി (മെല്ലോ) എന്ന കുടുംബത്തിലേ അംഗമാണ് വെടിപ്ലാവ് . ശാസ്ത്രനാമം കുല്ലേനിയ എക്സറില്ലാറ്റ. ഇതിനെ ദൂറിയ എന്ന ജനുസ്സിലാണ് 1970 വരെ കണക്കാക്കിയി രുന്നത്. ആന്ദ്രേ റോബിൻസ് ആണ് ഇതിന്റെ സ്വഭാവ, ഗുണ സവിശേഷതകൾ പരിശോധിച്ചു കുല്ലേനിയ എന്ന ജനുസ്സ് എന്ന നാമം ആണ് ഇതിനു ചേരുന്നത് എന്ന് തീരുമാനിച്ചത്.

കാരയനി, കുരങ്ങുപ്ലാവ്, ആലങ്കി, മുള്ളൻപാലി, കാരയനി, വേടപ്ലാവ് എന്നൊക്കെയുള്ള പേരുകൾ ഇവയ്ക്കുണ്ട്. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റം മുതൽ കളക്കാട്-മുണ്ടൻതുറൈ കടുവാ സങ്കേതത്തിലും , അഗസ്ത്യമല മലനിരകളിലും നീലഗിരി ബയോസ്ഫിയർ റിസർവിലെ വയനാട്, കുടക് മുതലായ എല്ലാ പ്രദേശത്തും ഇവ കാണപ്പെടാറുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഉള്ളത് സൈലന്റ് വാലി ഏരിയയിൽ ആണ്. സിംഹവാലന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം കൂടിയാണ് വെടിപ്ലാവിന്റെ പൂവും കായും, പഴവും. വെടിപ്ലാവ് ഇല്ലെങ്കിൽ സിംഹവാലൻ ഇല്ല എന്നാണു വെപ്പ്. നിർഭാഗ്യവ ശാൽ രണ്ടും അതിജീവനത്തിന്റെ വക്കിലുമാണ്.

കാട്ടിൽ പഴങ്ങൾക്ക് ക്ഷാമമുള്ള മാർച്ചിലാണ് വെടിപ്ലാവിന്റെ പൂക്കാലം ആരംഭിക്കുന്നത്. ഏതാണ്ട് 50 ദിവസം നീണ്ടുനിൽക്കുന്ന പൂക്കാല ത്ത് ഓരോ മരത്തിലും 8000-ത്തിലു മധികം പൂക്കളുണ്ടാവുന്നു. പൂവിൽ കാര്യമായി തേൻ ഉണ്ടാവില്ല, എന്നാൽ കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും പൂവ് തിന്നാൻ പറ്റുന്നതാണ്. കാട്ടിലെ വറുതിയുടെ കാലത്ത് ധാരാളം മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം നൽകുന്ന ഈ വൃക്ഷത്തിന് പ്രത്യുപകാരമായി പരാഗണം നടന്നുകിട്ടുന്നത് ജന്തുക്കളും സസ്യങ്ങളും തമ്മിലുള്ള സഹകരണരീതിക്ക് ഒരു ഉദാഹരണമാണ്.

50 അടിവരെ ഉയരം വെക്കുന്നതാണ് ഈ മരത്തിന്റെ പഴം. കേരളത്തിൽ ഈ പ്ലാവ് വനത്തിൽ നിന്നും വെട്ടിക്കൊണ്ടു പോയതിന്റെ കേസുകൾ നിലനിൽക്കുന്നുണ്ട്. ഏകദേശം എണ്ണായിരത്തോളം പൂക്കൾ ഓരോ മരത്തിലും ഉണ്ടാകാറുണ്ട്. കടലാവണക്ക് പോലെയുള്ള കായകൾ ആണ് ഇതിലുള്ളത്. പക്ഷികളും , അണ്ണാന്മാരും , സിംഹവാലനും ഒക്കെക്കൂടി മുക്കാലും പൂക്കളും കായകളും തിന്നു തീർക്കുമെങ്കിലും ബാക്കി വരുന്നവ പഴമായി ഉപയോഗിക്കുവാനും അതിന്റെ വിത്തുകൾ പൊട്ടി താഴെവീണു പുതിയ മരങ്ങൾ ഉണ്ടാകുവാനും സഹായിക്കാറുണ്ട്‌. ഏകദേശം ഏഴുമാസക്കാലം സിംഹവാലൻ കുരങ്ങുകൾ ഇതിന്റെ പഴം മാത്രം കഴിച്ചാണ് ജീവിക്കുന്നത്. പിന്നീട് പൂവും , കായും ആണ് ഭക്ഷണം.

ഉൾവനങ്ങളിൽ മാത്രം കാണപ്പെടുന്ന നല്ല ഉയരത്തിൽ വളരുന്ന ഈ പ്ളാവിന് നല്ലവണ്ണവുമുണ്ട്. തോട് വെടിച്ചു കീറി ഫലം പുറത്തുവരുന്നതു കൊണ്ടാണ് ഇതിന് വെടിപ്ലാവെന്നു പേരുവന്നത്.ആഞ്ഞിലിച്ചക്ക യെക്കാൾ വലിപ്പമുള്ള ചക്കയിൽ നാലോളം കുരു ഉണ്ടാവും.

You May Also Like

പാമ്പുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകൾ മാറ്റുന്ന ചിത്രം

Baijuraj Sasthralokam പാമ്പിന് ഹൃദയവും, ശ്വാസകോശവും, കുടലും മറ്റും ഉണ്ടോ.. എന്ന് പണ്ട് ആലോചിച്ചിട്ടുണ്ട്. ദഹനേന്ദ്രിയങ്ങൾ…

ഇവിടെ ഒരു രാത്രി ചിലവഴിക്കാൻ എത്ര രൂപയെന്നറിഞ്ഞാൽ ഞെട്ടും

ലോകത്തിലെ ഏറ്റവും വിലയേറിയ ഹോട്ടല്‍ സ്യൂട്ട്റും എവിടെ ആണ് ഉള്ളത്? അറിവ് തേടുന്ന പാവം പ്രവാസി…

ജനനേന്ദ്രിയത്തിലൂടെ ശ്വസിക്കുന്ന ജീവി ഉണ്ടോ ?

ജനനേന്ദ്രിയത്തിലൂടെ ശ്വസിക്കുന്ന ജീവി ഉണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി ഉണ്ട്.ഓസ്ട്രേലിയയിലെ ക്യൂൻസ്‌ലൻഡിലുള്ള ആമകൾ…

ചെറിയ ഇടിക്ക് പോലും വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നെന്നു പഴിക്കുന്നവർ ഇനിയും സത്യമറിയുന്നില്ല !

എന്തുകൊണ്ടാണ് ചെറിയ ഇടിക്ക് വാഹനങ്ങളുടെ മുൻ/പിൻ ഭാഗം പെട്ടെന്ന് തകർന്നു പോകുന്നത് ? അറിവ് തേടുന്ന…