എന്താണ് ദൽഗോന കോഫി ?

അറിവ് തേടുന്ന പാവം പ്രവാസി

ചൂടു കാപ്പി ഊതി, ഊതി കുടിക്കാനും, കോൾഡ് കോഫി ഉള്ളം തണുപ്പിച്ചു കുടി ക്കുവാനും ഇഷ്ടമുള്ളവരാണ് നമ്മളിൽ ഏവരും. കടുപ്പത്തിലും, മധുരത്തിലും എല്ലാവർക്കും പല പല ഇഷ്ടങ്ങളാണ്.സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു കോഫിയാണ് ദാൽഗോന കോഫി. തണുത്ത പാലും, കോഫി നുരകളും കൊണ്ട് സമൃദ്ധമായ ദൽഗോന കോഫിയുടെ വീഡിയോകൾ ദിവസങ്ങൾക്കക മാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റെർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.

പഞ്ചസാര ചേർത്ത് ചോക്ലേറ്റ് രൂപത്തിൽ കാട്ടിയായിയുണ്ടാകുന്ന ഇ കോഫി, ദാൽ ഗോന എന്ന സൗത്ത് കൊറിയൻ മിഠായിയിൽ നിന്നാണ് പേര് ഉണ്ടായത്.ഇ കോഫി ഉണ്ടാകാൻ ഉപയോഗിക്കുന്ന ചേരുവകൾ എളുപ്പത്തിൽ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാകാം.

✨ഇൻസ്റ്റന്റ് കോഫി : 2 ടേബിൾ സ്പൂൺ,
✨ പഞ്ചസാര :2 ടേബിൾ സ്പൂൺ
✨ചൂടുവെള്ളം: 3 ടേബിൾ സ്പൂൺ
✨തണുത്ത പാൽ :മുക്കാൽ കപ്പിൽ താഴെ
✨ഐസ് ക്യൂബ്: ആവശ്യത്തിന്.

കോഫി, ചൂടുവെള്ളം, പഞ്ചസാര എന്നിവ ഒരു പത്രത്തിൽ എടുത്തു നന്നായി മിക്സ്‌ ചെയ്തെടുക്കുക. (ശ്രദ്ധിക്കേണ്ട കാര്യം ഈ കോഫി മിക്സ് നന്നായി കട്ടിയായി നുരഞ്ഞുവരണം) അതുവരെ ഇളക്കി കൊണ്ടിരിക്കുക. ഇനി ഒരു ഗ്ലാസ്സിൽ പാൽ ഒഴിച്ച് അതിനു മുകളിൽ ഐസ് ക്യൂബ് ഇടുക. അതിന് ശേഷം ആദ്യം തയാറാക്കി വച്ചിരിക്കുന്ന കോഫി മിക്സ്‌ മുകളിൽ ഒഴിക്കുക. ഇതാ രുചിയോടെ ദൽഗോന കോഫി തയ്യാർ.

You May Also Like

തേങ്ങ ഇതുപോലെ കഴിക്കൂ… വണ്ണം കുറയും !

പലരും തേങ്ങ കഴിക്കുന്നത് കണ്ടിട്ടുണ്ട്. നിങ്ങൾക്ക് ആരോഗ്യം വേണമെങ്കിൽ തേങ്ങ കഴിക്കുക. നാളികേരം പല തരത്തിൽ…

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ

ആരോഗ്യകരമായ പാചകത്തിനുള്ള 5 എളുപ്പവഴികൾ ആരോഗ്യകരമായ പാചകം നിങ്ങളുടെ അടുക്കളയിൽ നിന്ന് പ്രവർത്തിക്കുന്നതിൻ്റെ പോരായ്മ, അത്ര…

പഴയ ടെലിഫോൺ ബൂത്ത് കൊണ്ട് ഉപയോഗം വല്ലതും ഉണ്ടോ ?

പഴയ ടെലിഫോൺ ബൂത്ത് കൊണ്ട് ഉപയോഗം വല്ലതും ഉണ്ടോ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????മൊബൈൽ…

കൊഴുപ്പ് വേഗത്തിൽ കത്തിക്കുന്ന 10 ഫലസമൃദ്ധമായ ഭക്ഷണങ്ങൾ ഇതാ…

പഴങ്ങൾ നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. വ്യത്യസ്ത പഴങ്ങൾക്ക് മനുഷ്യജീവിതത്തിന് ധാരാളം ഗുണങ്ങളുണ്ട്. തടി കുറയ്ക്കാൻ…