ഡാൻസിംഗ് റോസ് റഫറൻസ് ആക്കിയത് ബ്രിട്ടീഷ് ബോക്‌സർ നസീം ഹമെദിനെ (video)

0
364

Kiranz Atp

കഥാപാത്രസൃഷ്ടികൾക്കൊരു മാതൃകയായിരിക്കും സർപ്പട്ടാ പരമ്പരൈ. ചെറിയ കഥാപാത്രങ്ങൾക്ക് പോലും കൃത്യമായ ഐഡന്റിറ്റിയും കരുത്തുമാണ് പാ രഞ്ജിത്ത് സിനിമയിലൂടെ കൊടുത്തിരിക്കുന്നത്. ജോൺ കൊക്കനൊക്കെ ഇത്രയും ഗംഭീരമായ ഒരു റോൾ കിട്ടിയിട്ടുണ്ടോന്ന് സംശയമാണ്. ഇതേ സമയം ബോളിവുഡിൽ നായകനായ ഫർഹാൻ തൂഫാനിൽ ഒരു വൺഡയമെൻഷണൽ നായകനിൽ സിനിമയൊടുങ്ങുന്നിടത്ത് ഒരു കൂട്ടം നടീനടന്മാരെ കൃത്യമായും ശക്തമായും വ്യക്തിഗതമായ ഐഡന്റിയോടെ കൊണ്ടു വന്നിരിക്കുന്നു പാ രഞ്ജിത്ത്.

അതിലെ ഏറ്റവും കൃത്യമായതും എന്റർടെയിനിംഗായതുമായ ഒരു കഥാപാത്രമായി എനിക്ക് തോന്നിയത് ഷബീർ കല്ലറക്കൽ ചെയ്ത ഡാൻസിംഗ് റോസ് എന്ന ക്യാരക്റ്ററാണ്. ഒരിക്കലും തോറ്റിട്ടില്ലാത്ത ഡാൻസിംഗ് റോസെന്തിനാണ് വെമ്പുളിയെന്ന മാസ്റ്ററിനൊപ്പം നടക്കുന്നതെന്ന് തന്നെ തോന്നിപ്പോവുന്ന തരമൊരു ബോക്സർ. തോറ്റമ്പുമ്പോൾ ചതിക്ക് കൂട്ട് നിന്ന വെമ്പുളി മാസ്റ്ററുടെ മോന്തക്കിട്ട് തേമ്പാൻ മടിയില്ലാത്തതരം നേർമ്മയാണ് റോസിന്. ഇതേ വെമ്പുളി ശരിയായി തോറ്റിട്ട് വരുമ്പോൾ അഭിനന്ദിക്കുന്ന ശിഷ്യൻ, ആ കഥാപാത്രത്തിന്റെ ഡെപ്ത് നോക്കണം. ഷബീർ കല്ലറക്കൽ ചെന്നൈയിൽ ജനിച്ച് വളർന്ന മറ്റൊരു മലയാളി ആണെന്ന് മനസിലാവുന്നു.

സിനിമയിൽ ഇത്രത്തോളം എഞ്ചോയ് ചെയ്ത റിംഗിലെ മൂവ്സ് ‌പുള്ളിക്കാരന്റേതായിരുന്നു. മൊത്തത്തിലൊരു ഇന്റർനാഷണൽ അപ്രോച്ച്. ഡാൻസിംഗ് റോസെന്ന കഥാപാത്രത്തിനു റെഫറൻസായി കൊടുത്തിരുന്നത് പഴയ ബ്രിട്ടീഷ് ബോക്സർ നസീം ഹമെദിനെയായിരുന്നു. 1992 മുതൽ 2002 വരെ നിരവധി ഫെദർവെയ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയ എന്റർടെയിനിംഗ് ബോക്സർ. റിംഗിലേക്ക് സോമർസോൾട്ടടിച്ച് ഡാൻസ് ചെയ്ത് കയറിവരുന്ന നസീമിന്റെ വീഡിയോ കാണുമ്പോൾ ഷബീറത് നല്ലവണ്ണം റെഫർ ചെയ്ത് ‌സ്വന്തമായും കാര്യങ്ങൾ കോണ്ട്രിബ്യൂട്ട് ‌ചെയ്തൂന്ന് പറയാം. ചുരുക്കത്തിൽ സിനിമയെ മഹത്തരമാക്കുന്നതിൽ മറ്റ് കഥാപാത്രങ്ങളോടൊപ്പം തന്നെ ഷബീറിന്റെ ചെറു കഥാപാത്രത്തിനും വലിയ പങ്കുണ്ട്.

നസീം ഹമെദിന്റെ വീഡിയൊ കാണാം

*