Featured
ദാവൂദ് കസ്കർ ഇബ്രാഹീം, കുപ്രസിദ്ധിയുടെ വൻമരം
1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായി സാധാരണ കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട നോട്ടോറിയസായ ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം
97 total views

ദാവൂദ് കസ്കർ ഇബ്രാഹീം, കുപ്രസിദ്ധിയുടെ വൻമരം
1958 ഡിസംബർ ഇരുപത്തി ഏഴിന് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ ഒരു പോലീസ് കോൺസ്റ്റബിളിന്റെ മകനായി സാധാരണ കുടുംബത്തിൽ ജനിച്ച ദാവൂദ് പിന്നീട് ഡി കമ്പനി എന്ന ലോകം കണ്ട നോട്ടോറിയസായ ഗ്യാങ്ങിന്റെ അധിപനായത് ചരിത്രം. ദാരിദ്രം കൊണ്ട് പഠനം ചെറുപ്പത്തിലേ നിർത്തേണ്ടി വരിക .. തെരുവിൽ കുട്ടി ഗ്യാങ്ങുമായി അടിപിടികളും വിദേശ സാധനങ്ങൾ കടത്തുന്നവരെ സഹായിച്ചും വളർന്ന കുട്ടിക്കാലം .. പത്തൊമ്പതാമത്തെ വയസ്സിൽ ദാവൂദിന്റെ ഗ്യാങ്ങും അന്നത്തെ മുംബൈയിലെ കിരീടം വെക്കാത്ത രാജാവ് ഹാജി മസ്താന്റെ ഗ്യാങ്ങും തമ്മിൽ ഒരു വലിയ ഗ്യാങ് വാർ നടന്നു .. പണി കൊടുക്കുന്നതിൽ അഗ്രഗണ്യനായിരുന്ന ഹാജി മസ്താൻ ദാവൂദിനിട്ടു നല്ലൊരു പണിയാണ് ഒരുക്കി വെച്ചത് .
ഹാജി മസ്താന്റെ വലിയ ഒരു തുകയുമായി ഒരു വാഹനം ബോംബേയിലൂടെ വരുന്നത് വിവരം കിട്ടിയ ദാവൂദും സംഘവും മസ്താന് പണി കൊടുക്കാൻ ആ പണം കൊള്ള ചെയ്തു .. എന്നാൽ അത് മസ്താന്റെ പണമായിരുന്നില്ല .മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു .. ബോംബെ കണ്ട ഏറ്റവും വലിയ റോബറിയിൽ ദാവൂദ് പിടിക്കപ്പെട്ടു .. അതേ നഗരത്തിൽ പോലീസ് കോൺസ്റ്റബിൾ ആയിരുന്ന പിതാവിന്റെ അവസ്ഥ തിലകന്റെ കിരീടത്തിലെ അവസ്ഥയായിരുന്നു .. ഒരു കേസിൽ ദാവൂദിനെ പിടിച്ചപ്പോൾ നഗരത്തിലൂടെ ബെൽറ്റ് കൊണ്ടടിച്ചു പിതാവ് കസ്കർ ദാവൂദിനെ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് .
ഹാജി മസ്താൻ ..
നേരും നെറിയും നിർധന സഹായം കൊണ്ടും നിഷ്കളങ്കനായ അധോലോക രാജാവായിരുന്നു ബോംബെയിലെ ജനങ്ങൾക്ക് മസ്താൻ .മസ്താനും ദാവൂദും തമ്മിലുള്ള കുടിപ്പകകൾക്ക് ശേഷം മസ്താനില്ലാതെ ബോംബെയിൽ നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ദാവൂദ് മസ്താനുമായി അടുത്തു .ഒരു വിശ്വസ്തനെ കിട്ടിയ മസ്താൻ പതിയെ സാമൂഹ്യ സേവന മേഖലകളിലേക്ക് തിരിഞ്ഞു .എന്നാലും ദാവൂദിന് നേരിടേണ്ടിയിരുന്നത് മസ്താനെക്കാൾ വലിയ എതിരാളിയെയായിരുന്നു .കരിംലാല പുഷ്തൂൺ എന്ന അഫ്ഗാനിയുടെ പത്താൻ ഗ്യാങ് .ബോംബയിലെ വലിയ ഒരു പ്രദേശത്തിന്റെ അധിപനായിരുന്ന കരിം ലാലയും ജനപ്രിയരായിരുന്നു .പോരാത്തതിന് കൊല്ലാനും ചാകാനും കൂടെ നിൽക്കുന്ന പത്താൻ ബോയ്സ് എന്ന അതി ശക്തമായ ഗുണ്ടാപ്പടയും .കരിംലാലക്ക് സിനിമ രാഷ്ട്രീയ മേഖലയിലൊക്കെ വൻ പിടിപാടുണ്ടായിരുന്നു .മസ്താന്റെ സാമ്രാജ്യത്തിന്റെ അധിപനെന്ന വഴി ദാവൂദും ബോംബയോളം വളർന്നു .
നിരന്തര ഗ്യാങ്വാറുകൾക്കൊടുവിൽ ദാവൂദിനൊപ്പം ചെറുപ്പം തൊട്ടേ എല്ലാ ഹറാം പിറപ്പുകൾക്കും വലം ചാരി നിന്ന സഹോദരൻ സാബിർ ഖാൻ കരിംലാലയുടെ പത്താൻ ഗ്യാങ്ങുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു .. ദാവൂദ് ജീവനോടെ രക്ഷപ്പെട്ടു .പിന്നീട് കണ്ടത് മുംബൈ കണ്ട രക്ത രൂക്ഷിതമായ ഗ്യാങ് വാർ ആയിരുന്നു .ഗ്രാൻഡ് റോഡിൽ ദാവൂദും സംഘവും പത്താൻ ഗ്യാങ്ങുമായി നേരിട്ട് ഏറ്റുമുട്ടി കരിംലാലയുടെ മകൻ സമദ് ഖാന്റെ ജീവനെടുത്തു .കരിംലാല പതിയെ കച്ചവടവുമായി ഒതുങ്ങി കൂടി .
പിന്നെ ബോംബൈ ദാവൂദിന്റെ കയ്യിലായിരുന്നു .. അയാൾ രൂപീകരിച്ച ഡി കമ്പനി എന്ന പേര് മതിയായിരുന്നു മധ്യേഷ്യയും ആഫ്രിക്കൻ പ്രദേശങ്ങൾ വരെയും കുറ്റകൃത്യങ്ങൾക്ക് വഴി ഒരുക്കാൻ .. സിനിമ ക്രിക്കറ്റ് രാഷ്ട്രീയം വാതുവെയ്പുകൾ റിയൽ എസ്റ്റേറ്റ് കള്ളക്കടത്തു തുടങ്ങി എല്ലാ മേഖലയെയും പണം കൊടുത്തു വൃത്തിക്കെട്ട രൂപത്തിലേക്ക് തിരിക്കാൻ ഇന്നും ദാവൂദും ഡി കമ്പനിയും ശ്രമിക്കുന്നു എന്നത് വസ്തുതയാണ് .1993 ൽ ബോംബയിൽ നടന്ന സ്ഫോടന പരമ്പരക്ക് നമ്മുടെ ശത്രു രാജ്യത്തിന്റെ കയ്യിലെ മുഖ്യ ടൂൾ ഈ രത്നഗിരിക്കാരൻ കസ്കറിന്റെ മകനായിരുന്നു .അതിന് മുമ്പ് ദാവൂദും സംഘവും ഇന്ത്യ കടന്നിരുന്നു .കറാച്ചിയിലും മറ്റു വിദേശ സ്ഥലങ്ങളിലും ഇരുന്നു ഇന്നും നമ്മുടെ രാജ്യത്തെ തകർക്കാനും ലോക സമ്പദ് ഘടനയെ തന്നെ അസ്ഥിരപ്പെടുത്താനും പോന്ന പ്രവർത്തനങ്ങളുമായി ഇരുളിൽ ദാവൂദ് ഇബ്റാഹീം അഭിരമിക്കുന്നു എന്നത് ഒരു ദുഃഖ സത്യം
98 total views, 1 views today